കൈത്തണ്ടയിൽ നിന്ന് സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ച് 4 വയസുകാരിക്ക് പൊള്ളലേറ്റു

|

സ്മാർട്ട് വാച്ച് കൈത്തണ്ടയിൽ നിന്നും പൊട്ടിത്തെറിച്ച് 4 വയസുകാരിക്ക് പൊള്ളലേറ്റു. ചൈനയിലാണ് സംഭവം നടന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനീസ് പ്രവിശ്യയായ ഫുജിയാനിലെ ക്വാൻഷൌ നഗരത്തിൽ താമസിക്കുന്ന യിയി ഹിയാങ് എന്ന പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. യാഹൂ ന്യൂസ് ഓസ്‌ട്രേലിയ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് യിയി തന്റെ ഇളയ കസിനുമായി കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെ കൈത്തണ്ടയിലെ സ്മാർട്ട് വാച്ച് പൊട്ടിത്തെറിക്കുകായിരുന്നു.

സ്മാർട്ട് വാച്ച്

കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സമീപത്ത് നിന്നും വലിയ ശബ്ദവും പിന്നാലെ കുട്ടിയുടെ നിലവിളിയും കേട്ട മുത്തശ്ശിയാണ് ആദ്യം ഓടിയെത്തിയത്. ഇരുണ്ട പുകയും എന്തോ കത്തുന്ന മണവും ഉണ്ടായിരുന്നു. യിയിയുടെ കൈത്തണ്ടയിൽ നിന്ന് പുക കണ്ടതോടെ മുത്തശ്ശിക്ക് കാര്യം മനസിലായി അവർ കൈ പരിശോധിക്കുകയും വാച്ച് പൊട്ടിത്തെറിച്ചതാണ് എന്ന് ഉറപ്പിച്ച ശേഷം ആ സ്മാർട്ട് വാച്ച് കൈയ്യിൽ നിന്ന് ഊരിമാറ്റുകയുമായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചു.

സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 12,499 രൂപ മുതൽസാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 12,499 രൂപ മുതൽ

വാച്ച് പൊട്ടിത്തെറിച്ചു

വാച്ച് പൊട്ടിത്തെറിച്ചതിനെ തുടർന്ന് കുട്ടിയുടെ കൈയുടെ പിൻഭാഗത്ത് തേർഡ് ഡിഗ്രി പൊള്ളലേറ്റതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് വേണ്ട ചികിത്സ നൽകിയതായും റിപ്പോർട്ടുകൾ വ്യക്താമാക്കുന്നു. കുട്ടിയുടെ കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ച സ്മാർട്ട് വാച്ചിന്റെ പേരോ നിർമാതാവിന്റെ വിവരങ്ങളോ സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. സംഭവത്തെ തുടർന്ന് നഷ്ടപരിഹാരം സംബന്ധിച്ച് വാച്ച് നിർമ്മിച്ച കമ്പനി കുട്ടിയുടെ മാതാപിതാക്കളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബാറ്ററി
 

നേരത്തെയും ഇത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും അടുത്ത കാലത്തായി സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നിട്ടില്ല. ബാറ്ററി സാങ്കേതികവിദ്യയിലും മറ്റും ഉണ്ടായിട്ടുള്ള വലിയ മാറ്റമാണ് ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ കാരണമായിരിക്കുന്നത്. എല്ലാ പ്രമുഖ ബ്രാന്റുകളും തങ്ങളുടെ ഡിവൈസുകളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇക്കാലത്തും സ്മാർട്ട് വാച്ച് പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്ന വാർത്ത ഞെട്ടിക്കുന്നതാണ്.

ആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾആമസോണിൽ ഐഫോൺ 12ന് 9,000 രൂപ വരെ കിഴിവ്, മറ്റ് ഫോണുകൾക്കും വിലക്കിഴിവുകൾ

 ഇലക്ടോണിക്സ്

മറ്റ് ഇലക്ടോണിക്സ് ഡിവൈസുകൾ പോലെ സ്മാർട്ട് വാച്ചിലെയും ബാറ്ററി പല സാഹചര്യങ്ങളിൽ ഉണ്ടാകുന്ന കാര്യമായ ശാരീരിക ആഘാതത്തിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. ഒരു ബാഹ്യശക്തി കാരണം സ്ഫോടനം വരെ ഉണ്ടായേക്കാം. ബാറ്ററികൾ തകരാറിലാകുന്നത് തികച്ചും അപകടകരമായ സംഭവമാണ്. ബാറ്ററി പൊട്ടിത്തെറിക്കാൻ മാത്രമുള്ള ബാഹ്യശക്തി ഉണ്ടാക്കാൻ ഒരു നാല് വയസുകാരന് എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യവും നിലനിൽകുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾക്ക് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപകടം

ബാറ്ററികളും അവയുള്ള ഡിവൈസുകലും എത്രത്തോളം അപകടകരമാകുമെന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. മറ്റ് പല ഡിവൈസുകളും പൊട്ടിത്തെറിച്ച വാർത്തകൾ നമ്മൾ മുമ്പും കണ്ടിരുന്നു. സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നത് സാധാരണ സംഭവമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പും സ്മാർട്ട്ഫോൺ പോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു. സാങ്കേതികവിദ്യ വികസിക്കുകയും കൂടുതൽ കരുത്തുള്ള ബാറ്ററികൾ ഡിവൈസുകളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം തന്നെ അവയുടെ സുരക്ഷയ്ക്ക് കൂടി പ്രധാന്യം നൽകേണ്ടത് ആവശ്യമാണ് എന്ന സൂചനയാണ് ഈ സംഭവം നൽകുന്നത്.

റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

Best Mobiles in India

English summary
A 4-year-old girl was burnt when a smart watch exploded from her wrist. The incident took place in China. The child has been admitted to the hospital.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X