ഗാലക്സി എസ്24 മുതൽ ഐഫോൺ 15ന് വരെ കിടിലം ഓഫറുമായി ആമസോൺ; ഈ ഹോളി ശെരിക്കും കളർഫുൾ ആകും
പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഈ ഹോളി പ്രമാണിച്ച് പ്രത്യേകം ഓഫർ വിൽപന ആരംഭിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഈ ഓഫർ വിൽപന മാർച്ച് 25 വരെ നീണ്ട് നിൽക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. നിരവധി ഗാഡ്ജറ്റുകൾക്കാണ് ഈ ഓഫർ വിൽപനയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്മാർട്ട് വാച്ചുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ക്യാമറകൾ, ഹെഡ്ഫോണുകൾ എന്നിവയ്ക്കെല്ലാം മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫർ വിൽപനയിൽ തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകൾക്കും ആമസോൺ കിടിലം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകൾക്കൊപ്പം ചില പ്രത്യേക ഓഫർ കൂടി ഉൾപ്പെടുത്തുമ്പോൾ മികച്ച ഡിസ്കൗണ്ടിൽ ഉപയോക്താക്കൾക്ക് സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

സാംസങ് ഗാലക്സി എസ് 24, വൺപ്ലസ് 12, ആപ്പിൾ ഐഫോൺ 15, റിയൽമി 12, ഐക്യൂ നിയോ 9 പ്രോ, ഹോണർ എക്സ്9ബി എന്നീ ഫോണുകൾക്കാണ് ഇപ്പോൾ പ്രത്യേകം ഓഫർ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതിൽ സാംസങ് ഗാലക്സി എസ് 24ന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 5000 രൂപ ഡിസ്കൗണ്ട് നേടാവുന്നതാണ്.
ഇതിന് പുറമെ 5,000 രൂപയുടെ കൂപ്പണും ആമസോണിൽ നിന്ന് ലഭിക്കുന്നതാണ്. ആയതിനാൽ തന്നെ 79,999 രൂപ വില വരുന്ന ഈ ഫോൺ 69,999 രൂപയ്ക്ക് ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വൺപ്ലസ് 12 5ജിയെ ഓഫർ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 69,999 രൂപയാണ് ഈ ഫോണിന്റെ ലോഞ്ച് വില. ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്കിന്റെ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 2000 രൂപ ഡിസ്കൗണ്ട് നേടാൻ സാധിക്കുന്നതാണ്.

MOST READ: വളരെ എളുപ്പത്തിൽ സ്വന്തമാക്കാം ബ്ലൂ ആധാർ കാർഡ്; ഗുണങ്ങളും നിരവധിയുണ്ട്
ആപ്പിൾ ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന്റെ വിലയാകട്ടെ 79,990 രൂപയാണ്. എന്നാൽ 71,290 രൂപയ്ക്കാണ് ഈ ഫോൺ ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാൽ 4000 രൂപയുടെ അധിക ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അതായത് 67,290 രൂപയ്ക്ക് ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. റിയൽമി 12 5ജിയാണ് മികച്ച ഓഫർ ലഭിക്കുന്ന മറ്റൊരു ഫോൺ.
14,999 രൂപ വില വരുന്ന ഈ ഫോൺ 12,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഇപ്പോൾ ഉപയോക്താക്കൾക്കായി നൽകിയിരിക്കുന്നത്. ഐക്യൂവിന്റെ നിയോ 9 പ്രോ എന്ന ഫോണിനും മികച്ച ഓഫറാണ് ഇപ്പോൾ ആമസോണിൽ ഉള്ളത്. 36,999 രൂപയാണ് ഇപ്പോൾ ഈ ഫോണിന് ആമസോണിൽ നൽകിയിരിക്കുന്ന വില. എന്നാൽ ഐസിഐസിഐ ബാങ്കിന്റെ കാർഡ് ഉപയോഗിച്ചാണ് ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 2000 രൂപയുടെ ഡിസ്കൗണ്ട് നിങ്ങൾക്ക് നേടെയെടുക്കാൻ സാധിക്കുന്നതാണ്.
ഫിയറി റെഡ്, കോൺക്വറർ ബ്ലാക്ക് എന്നീ കളർ വേരിയേഷനുകളിലാണ് ഐക്യൂ നിയോ 9 പ്രോ ലഭിക്കുക. ഈ അടുത്ത കാലത്ത് ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോൺ ആയിരുന്നു ഹോണർ എക്സ്9ബി. മികച്ച ഫീച്ചറുകളുള്ള ഈ ഫോൺ ഇപ്പോൾ 25,999 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ സ്വന്തമാക്കിയാൽ 3000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്.
ഇതോടെ ഹോണർ എക്സ്9ബിയുടെ വില 22,999 രൂപയായി കുറയുന്നതായിരിക്കും. സൺറൈസ് ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ആയിരിക്കും ഈ ഫോൺ ആമസോണിൽ നിന്ന് ലഭിക്കുക. ഈ ഫോണുകൾക്ക് പുറമെ സ്മാർട്ട് വാച്ചുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ക്യാമറകൾ, ഹെഡ്ഫോണുകൾ എന്നിവയ്ക്കെല്ലാം മികച്ച ഓഫറാണ് ഈ ഹോളി സെയിലിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 25 വരെ ഈ ഓഫർ നിലനിൽക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








