വളരെ എളുപ്പത്തിൽ സ്വന്തമാക്കാം ബ്ലൂ ആധാർ കാർഡ്; ഗുണങ്ങളും നിരവധിയുണ്ട്
ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് അവന്റെ ഏറ്റവും പ്രധാനപ്പെട്ട തിരച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പത്ത് വർഷത്തിൽ കൂടുതൽ ആയി ആധാർ കാർഡുകൾ നിലവിൽ വന്നിട്ട്. ഉപയോക്താക്കളുടെ ബയോമെട്രിക്ക് വിവരങ്ങൾ എല്ലാം തന്നെ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി കണക്കാക്കുന്നത്.
ആയതിനാൽ തന്നെ ആധാർ കാർഡുകൾ വലിയ രീതിയിൽ ദുരുപയോഗപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ആധാർ കാർഡ് ഉപയോഗിക്കാൻ. ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മാത്രമെ നിങ്ങൾ ആധാർ കാർഡ് ഉപയോഗിക്കാവു. അതേ സമയം ആധാർ കാർഡ് എന്നത് നമ്മൾ എല്ലാവരും തന്നെ കേട്ടിരിക്കുന്ന ഒന്നാണ്. എന്നാൽ വളരെ കുറച്ചു ആളുകൾ മാത്രം കേട്ടിരിക്കാൻ വഴിയുള്ള ഒരു ആധാർ കാർഡ് ആണ് ബ്ലൂ ആധാർ കാർഡ്.

എന്താണ് ഈ ബ്ലൂ ആധാർ കാർഡെന്നും ഇത് എങ്ങനെ ഓൺലൈൻ ആയി സ്വന്തമാക്കാമെന്നും ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നും വിശദമായി പരിശോധിക്കാം. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി സർക്കാർ പുറത്തിറക്കിയിരിക്കുന്ന ആധാർ കാർഡ് ആണ് ബ്ലൂ ആധാർ കാർഡ്. ബാൽ ആധാർ കാർഡ് എന്ന പേരിലും ഈ ആധാർ കാർഡ് അറിയപ്പെടുന്നുണ്ട്. 2018ൽ ആണ് UIDAI ഈ ബ്ലൂ ആധാർ കാർഡ് രാജ്യത്ത് അവതരിപ്പിച്ചത്.
നീല നിറത്തിലാണ് ഈ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. ആയതിനാലാണ് ഇത് ബ്ലൂ ആധാർ കാർഡ് എന്ന് അറിയപ്പെടുന്നത്. വിവധ സർക്കാർ ക്ഷേമ പദ്ധതികളിൽ കുട്ടികളെ ഉൾപ്പെടുത്താൻ സഹായിക്കുന്ന കാർഡുകളിൽ ഒന്നാണ് ഈ ബ്ലൂ ആധാർ കാർഡ്. എന്നാൽ മുതിർന്നവർക്ക് നൽകുന്ന രീതിയിൽ അല്ല കുട്ടികൾക്കായി ഈ കാർഡ് നൽകുന്നത്. ഇവരുടെ ബയോമെട്രിക്ക് വിവരങ്ങൾ ഒന്നും ഈ കാർഡ് സ്വന്തമാക്കാൻ ആവിശ്യമില്ല.

MOST READ: മൂന്നിരട്ടി ഡാറ്റ വേഗത്തിൽ, സ്റ്റേഡിയം വീട്ടിലേക്ക് കൊണ്ടുവരാം! ധൻ ധനാ ധൻ ഓഫറുമായി ജിയോ
കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഒപ്പം ഇവരുടെ മാതാപിതാക്കളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്താണ് ബ്ലൂ ആധാർ കാർഡ് നൽകുന്നത്. എങ്ങനെയാണ് ഈ ബ്ലൂ ആധാർ കാർഡ് സ്വന്തമാക്കാുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം uidai.gov.in എന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇതിൽ ആധാർ കാർഡ് രജിസ്ട്രേഷൻ ഓപ്ഷൻ എന്ന ഒരു വിഭാഗം കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക.
ശേഷം ഇവിടെ ആവിശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. കുട്ടിയുടെ പേര്, രക്ഷിതാവിൻ്റെ, രക്ഷകൻ്റെ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ആയിരിക്കും ഇവിടെ പ്രധാനമായും ആവിശ്യപ്പെടുക. ഈ വിവരങ്ങൾ എല്ലാം തെറ്റുകൂടാതെ പൂരിപ്പിക്കുക. ബ്ലൂ ആധാർ കാർഡിനായുള്ള ഒരു അപ്പോയിൻമെന്റ് സ്ലോട്ടും പിന്നീട് തിരഞ്ഞെടുക്കണം. പിന്നീട് നിങ്ങൾ അടുത്തുള്ള ആധാർ എൻറോൾമെൻ്റ് സെൻ്ററിൽ കുട്ടിയുടെ ഒപ്പം പോകേണ്ടതാണ്. ആവിശ്യമായ രേഖകളും ഈ സമയത്ത് കൈയ്യിൽ കരുതിയിരിക്കണം.
രക്ഷകർത്താവിന്റെ ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ് തുടങ്ങിയ രേഖകൾ ആണ് കൈവശം വേണ്ടത്. കുട്ടിയുടെ ബ്ലൂ ആധാർ കാർഡുമായി ബന്ധിപ്പിക്കാനായി രക്ഷകർത്താവിന്റെ ആധാർ വിവരങ്ങൾ ആയിരിക്കും ആധാർ എൻറോൾമെൻ്റ് സെൻ്ററിൽ ആദ്യം ചോദിക്കുക. ഈ വിശദാംശങ്ങൾ നൽകുക. ശേഷം കുട്ടിയുടെ ഒരു ഫോട്ടോ ഇവർ എടുക്കുന്നതായിരിക്കും. ഇതിന് ശേഷം ഇവർ ചില ഡോക്യുമെന്റ് പരിശോധനകളും നടത്തുന്നതായിരിക്കും.
ഇതെല്ലാം പൂർത്തിയായി കഴിഞ്ഞാൽ രക്ഷകർത്താവിന്റെ മൊബൈൽ നമ്പറിലേക്ക് ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശവും ലഭിക്കുന്നതായിരിക്കും. ശേഷം ആധാർ എൻറോൾമെൻ്റ് സെൻ്ററിൽ നിന്ന് അക്‌നോളജ്‌മെൻ്റ് സ്ലിപ്പും നിങ്ങൾക്ക് ലഭിക്കും. ഈ സ്ലീപ്പ് ഉപയോഗിച്ച് കുട്ടിയുടെ ബ്ലൂ ആധാർ കാർഡ് ട്രാക്ക് ചെയ്യാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. ഈ നടപടികൾ എല്ലാം പൂർത്തിയാക്കിയാൽ 60 ദിവസത്തിനുള്ളിൽ തന്നെ കുട്ടിയുടെ പേരിലുള്ള ബ്ലൂ ആധാർ കാർഡ് നിങ്ങളുടെ വീട്ടിലെത്തുന്നതായിരിക്കും.


Click it and Unblock the Notifications








