9,999 രൂപയുടെ സ്മാർട്ട് വാച്ച് 1,499 രൂപയ്ക്ക്, 12,999 രൂപ മുതൽ ബ്രാൻഡഡ് ലാപ്ടോപ്പ്; ആമസോണിൽ ഹോളി സെയിൽ
പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഹോളി പ്രമാണിച്ചുള്ള ഓഫർ വിൽപന പ്രഖ്യാപിച്ചു. പ്രമുഖ കമ്പനികളുടെ ഹെഡ്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്കെല്ലാം 80 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ഈ വിൽപനയിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ വിൽപന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
മാർച്ച് 25 വരെ ഈ ഓഫർ ഉണ്ടായിരിക്കും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഈ വിൽപനയിലെ സ്മാർട്ട് വാച്ചുകളുടെ ഓഫറുകൾ പരിശോധിക്കുമ്പോൾ നോയിസ്, അമേയ്സ്ഫിറ്റ്, ബോട്ട്, കൾട്ട്സ്പോട്ട്, ഫയർബോൾട്ട് തുടങ്ങിയ ബ്രാൻഡുകളുടെ പത്തോളം സ്മാർട്ട് വാച്ചുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 1,299 രൂപ മുതൽ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ സ്വന്തമാക്കാം. 5,999 വില വരുന്ന Noise Pulse 2 Max എന്ന സ്മാർട്ട് വാച്ചാണ് 1,299 രൂപയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.

MOST READ: മൂന്നിരട്ടി ഡാറ്റ വേഗത്തിൽ, സ്റ്റേഡിയം വീട്ടിലേക്ക് കൊണ്ടുവരാം! ധൻ ധനാ ധൻ ഓഫറുമായി ജിയോ
അതായത് 78 ശതമാനം ഡിസ്കൗണ്ട്. 19,999 രൂപ വില വരുന്ന എഐ പിന്തുണയുള്ള Amazfit Active Smart Watch ഇപ്പോൾ 12,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 6,999 രൂപ വില വരുന്ന boAt Wave Call 2വിന് 79 ശതമാനമാണ് ഈ വിൽപനയിൽ ലഭിക്കുന്ന ഓഫർ. ഫയർബോൾട്ടിന്റെ Gladiator എന്ന വാച്ചിന് ആകട്ടെ 85 ശതമാനം ഓഫറും ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു.
ടാബ്ലെറ്റുകളുടെ ഓഫർ പരിശോധിക്കുമ്പോൾ ആപ്പിൾ, സാംസങ്, വൺപ്ലസ് എന്നിങ്ങനെ മുൻനിര കമ്പനികളുടെ ടാബ്ലെറ്റുകൾക്ക് എല്ലാം ഓഫർ ഉണ്ടായിരിക്കുന്നതാണ്. 30,999 രൂപ വില വരുന്ന സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റിന് 21,879 രൂപയാണ് ഇപ്പോൾ ആമസോണിലെ വില. ആപ്പിളിന്റെ ഒമ്പതാം ജനറേഷൻ ഐപാഡ്, അഞ്ചാം ജനറേഷൻ ഐപാഡ് എയർ എന്നീ ടാബ്ലെറ്റുകൾക്കാണ് ഈ വിൽപനയിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 8 ശതമാനം, 3 ശതമാനം എന്നിങ്ങനെയാണ് ഇവയുടെ ഡിസ്കൗണ്ടുകൾ

ഈ വിൽപനയിൽ 50 ശതമാനത്തിൽ കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്ന മൂന്ന് ടാബ്ലെറ്റുകളാണ് ഉള്ളത്. ലെനോവ ടാബ് എം10, മോട്ടറോള ടാബ് ജി70, ഹോണർ പാഡ് എക്സ്8 എന്നിവയാണ് ഈ ടാബുകൾ. ഇവയുടെ ഡിസ്കൗണ്ടുകൾ യഥാക്രമം 50 ശതമാനം, 54 ശതമാനം, 57 ശതമാനം എന്നിങ്ങനെയാണ്. ഈ ടാബുകളുടെ ഓഫർ വില എന്നത് 13,999 രൂപ, 16,199 രൂപ, 8,999 രൂപ എന്നിങ്ങനെയുമാണ്.
ഇതിന് പുറമെ മറ്റ് നിരവധി ടാബുകൾക്കും ഇവിടെ ഓഫർ ഉണ്ട്. അതേ സമയം മുൻനിര കമ്പനികളുടെ ലാപ്ടോപ്പുകൾക്കും മികച്ച ഓഫർ ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വെറും 12,999 രൂപ മുതൽ തന്നെ ഇവിടെ നിന്ന് ലാപ്ടോപ്പ് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. AXL VayuBook ആണ് ഈ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ലാപ്ടോപ്പ്. ഇതിന്റെ ലോഞ്ച് വില 31,990 രൂപ ആയിരുന്നു. അതായത് 59 ശതമാനം ഡിസ്കൗണ്ട്.
ലാപ്ടോപ്പുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിച്ചിരിക്കുന്നത് ലെനോവയുടെ എസ്14ന് ആണ് 62 ശതമാനമാണ് ഇതിന്റെ ഡിസ്കൗണ്ട്. അതായത് 1,26,628 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ 47,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഇതിന് പുറമെ പതിനഞ്ചോളം ലാപ്ടോപ്പുകൾക്കും ഈ ഹോളി വിൽപനയിൽ അമസോൺ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡ്സെറ്റുകൾ, ക്യാമറകൾ എന്നിവയാണ് മികച്ച ഓഫർ ലഭിക്കുന്ന മറ്റ് ഗാഡ്ജറ്റുകൾ.
ഗോ പ്രോ അടക്കമുള്ള ക്യാമറകൾക്കാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം എസ്ബിഐ ബാങ്കിന്റെ ക്രെഡിറ്റ് കോർഡോ ഇഎംഐ ഓപ്ഷനോ ഉപയോഗിച്ചാണ് ഈ വിൽപനയിലൂടെ നിങ്ങൾ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾക്ക് 1250 രൂപ അധിക ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എസ്ബിഐയുടെ കാർഡുകൾ ഉപയോഗിച്ചുള്ള 5000 രൂപയ്ക്ക് മുകളിലുള്ള ചില ഡീലുകൾക്ക് 2000 രൂപയുടെ ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








