ഇന്ന് മുതൽ സോഷ്യൽ മീഡിയയിൽ വാർത്ത ഷെയർ ചെയ്യുമ്പോൾ സൂക്ഷിക്കണേ, അല്ലെങ്കിൽ പോലീസ് വീട്ടിലെത്തും
നാടും നഗരവും എല്ലാം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഏപ്രിൽ മാസത്തിൽ തുടക്കമാകും എന്നാണ് ഇലക്ഷൻ കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങൾ ആയിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പ് നടക്കുക. ഇതിലെ ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ ആണ് കേരളത്തിൽ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഒരേ ദിവസം തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. ഏപ്രിൽ 26ന് ആയിരിക്കും ഈ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെമൊത്തം 543 ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഏഴ് ഘട്ടത്തിലായി നടക്കുന്നത്. തിരഞ്ഞെടുപ്പ് തിയതി പുറത്ത് വിട്ടതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നിട്ടുണ്ട്.

MOST READ: നിങ്ങൾ സുരക്ഷിതരാണോ? 21 ലക്ഷത്തോളം സിം കാർഡുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ
ഇലക്ഷൻ കാലത്ത് സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒന്നാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുള്ള വ്യാജ വാർത്തകൾ ആയിരിക്കും ഇക്കാലത്ത് കൂടുതലായി പ്രചരിക്കുന്നത്. ഇപ്പോൾ നിരവധി എഐ ടൂളുകൾ കൂടി വികസിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തേക്കാം എന്ന ഭയത്തിലാണ് അധികൃതർ. പ്രധാനമായും എഐ വ്യാജ വീഡിയോകളെയാണ് ഭയക്കേണ്ടത്.
കാരണം വ്യാജ വീഡിയോ ആണ് എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിലുള്ള വീഡിയോകൾ നിർമ്മിക്കാൻ സാധിക്കുന്ന നിരവധി എഐ ടൂളുകൾ ഇന്ന് ലഭ്യമാണ്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഒരു പക്ഷെ ഇത് തിരിച്ചറിയാൻ സാധിച്ചു എന്ന് വരില്ല. ആയതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പ് കാലത്ത് നിങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന ഓരോ പോസ്റ്റും കരുതലോടെ വേണം ഷെയർ ചെയ്യാൻ.

MOST READ: സ്മാർട്ട് വാച്ചിലൂടെ എങ്ങനെ ഓൺലൈൻ പെയ്മെന്റ് നടത്താം? ഉത്തരം നൽകി നോയിസ്
കാരണം ഇലക്ഷൻ സമയത്തെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കാൻ വേണ്ടി മാത്രം പ്രത്യേകം ടീമിനെ തയ്യാറാക്കിയിരിക്കുകയാണ് കേരളാ പോലീസ്. പതിനാല് ജില്ലകളിലും ഇതിനായി ടീമിനെ നിയോഗിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഇത് അറിയിക്കാനായി പ്രത്യേകം വാട്സ്ആപ്പ് നമ്പറും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ വാട്സ്ആപ്പ് നമ്പറാണ് പോലീസ് നൽകിയിരിക്കുന്നത്. ജനസാന്ദ്രതയുള്ള ജില്ലകളിൽ ഒന്നിൽ കൂടുതൽ നമ്പറും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഉള്ളവർക്ക് 9497942701 എന്ന നമ്പറിലും ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്ക് 9497942715 എന്ന നമ്പറിലും വാട്സ്ആപ്പിൽ ബന്ധപ്പെടാൻ സാധിക്കുന്നതാണ്. കൊല്ലം നഗരത്തിലുള്ളവർക്ക് 9497942702 എന്ന നമ്പറിലും റൂറലിൽ ഉള്ളവർക്ക് 9497942716 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾക്കായി യഥാക്രമം 9497942703, 9497942704, 9497942705 എന്നീ നമ്പറുകളും പോലീസ് നൽകിയിരിക്കുന്നു. ഇടുക്കിയ്ക്കായി 9497942706 എന്ന നമ്പറും നൽകിയിരിക്കുന്നു.
എറണാകുളം ജില്ലയ്ക്ക് രണ്ട് നമ്പറാണ് പോലീസ് നൽകിയിരിക്കുന്നത്. നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി 9497942707 എന്ന നമ്പറും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി 9497942717 എന്ന വാട്സ്ആപ്പ് നമ്പറും ഉപയോഗിക്കാം. തൃശൂർ ജില്ലയ്ക്കും രണ്ട് നമ്പർ നൽകിയിട്ടുണ്ട് 9497942708 എന്നതാണ് തൃശൂർ നഗര പ്രദേശത്ത് ഉള്ളവർക്ക് ഉപയോഗിക്കാവുന്ന വാട്സ്ആപ്പ് നമ്പർ. ഗ്രാമപ്രദേശത്ത് ഉള്ളവർക്ക് ആകട്ടെ 9497942718 എന്ന നമ്പറും ഉപയോഗിക്കാവുന്നതാണ്. 9497942709 എന്നതാണ് പാലാക്കാട് ജില്ലയ്ക്കായി നൽകിയിരിക്കുന്ന നമ്പർ.
മലപ്പുറം, വയനാട്, കാസർഗോഡ് എന്നി ജില്ലകൾക്കായി യഥാക്രമം 9497942710, 9497942712, 9497942714 എന്നീ നമ്പറുകൾ നൽകിയിരിക്കുന്നു. രണ്ട് നമ്പറുകൾ ഉള്ള മറ്റ് ജില്ലകൾ ആണ് കോഴിക്കോടും കണ്ണൂരും ആണ്. ഇവിടങ്ങളിലെ നഗര പ്രദേശങ്ങൾക്കായി നൽകിയിരിക്കുന്ന നമ്പറുകൾ യഥാക്രമം 9497942711, 9497942713 എന്നിവയും ഗ്രാമ പ്രദേശത്തുള്ളവർക്കായി നൽകിയിരിക്കുന്ന നൽകിയിരിക്കുന്ന നമ്പറുകൾ യഥാക്രമം 9497942719, 9497942720 എന്നിവയുമാണ്. ഈ നമ്പറുകളിലെല്ലാം ഉപയോക്താക്കൾക്ക് വ്യാജ പോസ്റ്റുകളെക്കുറിച്ചുള്ള പരാതികൾ നൽകാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








