Home
News

സ്മാർട്ട് വാച്ചിലൂടെ എങ്ങനെ ഓൺലൈൻ പെയ്മെന്റ് നടത്താം? ഉത്തരം നൽകി നോയിസ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്മാർട്ട് വാച്ചുകൾ നമ്മുടെ ഇഷ്ട ​ഗാഡ്ജറ്റുകളിൽ ഒന്നായി മാറിയിട്ട്. പ്രധാനമായും ആരോ​ഗ്യ കാര്യങ്ങൾ സംരക്ഷിക്കുന്നവർക്കാണ് സ്മാർട്ട് വാച്ചുകൾ കൂടുതൽ ഉപകാരപ്പെടുക എങ്കിലും നിരവധി ആളുകൾ ഇപ്പോൾ സ്മാർട്ട് വാച്ചുകൾ ഉപയോ​ഗിക്കുന്നുണ്ട്. സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് സ്മാർട്ട് വാച്ചുകൾ ഉപയോ​ഗിക്കേണ്ടത്.

ഓരോ സ്മാർട്ട് വാച്ച് കമ്പനികൾക്കും അവരുടേതായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ടായിരിക്കുന്നതാണ്. ഇത് വഴിയാണ് സ്മാർട്ട് വാച്ചും സ്മാർട്ട് ഫോണും ബന്ധിപ്പിക്കുന്നത്. സ്മാർട്ട് ഫോണുകൾ വാ​ഗ്ദാനം ചെയ്യുന്ന പല ഫീച്ചറുകളും സ്മാർട്ട് വാച്ചുകളും വാ​ഗ്ദാനം ചെയ്യുന്നുതാണ്. ഇത്രയും നാൾ ബ്ലൂട്ടൂത്ത് കോളിങ്, ആരോ​ഗ്യ ഫീച്ചറുകൾ പോലുള്ള സവിശേഷതകൾ ആയിരുന്നു സ്മാർട്ട് വാച്ചുകൾ വഴി ആസ്വദിച്ചത് എങ്കിൽ ഇപ്പോൾ ഇതാ പുതിയ ഒരു ഫീച്ചർ കൂടി സ്മാർട്ട് വാച്ചിൽ ചേർത്തിരിക്കുകയാണ്.

സ്മാർട്ട് വാച്ചിലൂടെ എങ്ങനെ ഓൺലൈൻ പെയ്മെന്റ് നടത്താം?

MOST READ: ലോക്സഭാ തിരഞ്ഞെടുപ്പ് 2024; വെറും ഒരു മിനിറ്റ് മതി, വോട്ടേഴ്സ് ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം

ഓൺലൈൻ ക്യാഷ് പെയ്മെന്റുകളെ പിന്തുണയ്ക്കുന്ന സ്മാർ‌ട്ട് വാച്ചുകൾ ആണ് ഇപ്പോൾ പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ് അവതരിപ്പിച്ചിരിക്കുന്നത്. എയർടെൽ പെയ്മെന്റ്സ് ബാങ്ക്, മാസ്റ്റർകാർഡ് എന്നിവയുമായി സഹകരിച്ചാണ് നോയിസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. 2,999 രൂപ മുതൽ ഈ സ്മാർട്ട് വാച്ചുകൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും എന്നാണ് നോയിസ് അറിയിച്ചിരിക്കുന്നത്.

പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ വൈഫൈ ഉപയോ​ഗിച്ച് പെയ്മെന്റ് നടത്തുന്നതിന് സമാനമായി ഈ സ്മാർട്ട് വാച്ചിലൂടെ പെയ്മെന്റ് നടത്താൻ സാധിക്കുന്നതാണ്. ആയതിനാൽ തന്നെ പെയ്മെന്റ് നടത്താനായി ഈ വാച്ചിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടതില്ല. വളരെ എളുപ്പത്തിൽ ഒറ്റ ടാപ്പിൽ‌ തന്നെ ഇതിലൂടെ പെയ്മെന്റ് നടത്താൻ സാധിക്കുന്നതായിരിക്കും. നോയിസിന്റെ ഈ സ്മാർട്ട് വാച്ചിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമ്മുക്ക് പരിശോധിക്കാം.

സ്മാർട്ട് വാച്ചിലൂടെ എങ്ങനെ ഓൺലൈൻ പെയ്മെന്റ് നടത്താം?

MOST READ: ചൈനീസ് ഫോണുകളെ വിറപ്പിക്കുന്ന ഇന്ത്യൻ ബ്രാൻഡ്; എഐ ക്യാമറയുമായി ലാവ 02 മാർച്ച് 22ന് എത്തും

നിലവിലെ എയർടെൽ പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് നോയിസിന്റെ പുതിയ ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുന്നതാണ്. പുതിയ ഉപയോക്താക്കൾക്ക് ഈ വാച്ച് സ്വന്തമാക്കണമെങ്കിൽ ആപ്പിൽ ഡിജിറ്റലായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അക്കൗണ്ട് തുറന്നാൽ മാത്രമാണ് ഇവർക്ക് ഈ സ്മാർട്ട് വാച്ച് ഓർഡർ ചെയ്യാൻ സാധിക്കു. വളരെ എളുപ്പത്തിൽ തന്നെ ഈ വാച്ചിനെ ആപ്പുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

പ്രതിദിനം 1 രൂപ മുതൽ 25,000 രൂപ വരെയുള്ള പേയ്‌മെൻ്റുകൾ ഈ വാച്ച് ഉപയോ​ഗിച്ച് നടത്താൻ സാധിക്കും എന്നാണ് വാച്ചിന്റെ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ പ്രത്യേക ഫീച്ചറിന് പുറമെ മറ്റ് സ്മാർട്ട് വാച്ചുകളിൽ‌ ലഭിക്കുന്ന ഫീച്ചറുകൾ എല്ലാം തന്നെ നോയിസിന്റെ പുതിയ സ്മാർട്ട് വാച്ചിൽ നിന്ന് ആസ്വദിക്കാൻ സാധിക്കുന്നതാണ്. 1.85 ഇഞ്ച് ചതുരത്തിലുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചിനായി നോയിസ് നൽകിയിരിക്കുന്നത്.

കോൺടാക്റ്റ് ലെസ് പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു സ്മാർട്ട് വാച്ചിയിരിക്കും ഇത് എന്ന് എയർടെൽ പേയ്‌മെൻ്റ് ബാങ്കിൻ്റെ സിഒഒ ഗണേഷ് അനന്തനാരായണൻ പറഞ്ഞു. ലോകത്താകെമാനം പെയ്മെന്റ് സംവിധാനങ്ങൾ മാറിക്കൊണ്ട് ഇരിക്കുകയാണ്. ഈ സാഹചര്യത്തിൽ നോയിസിന്റെ പുതിയ ഉപകരണം ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട്ട് വാച്ചിൽ ടാപ് ആന്റ് പേ ഫീച്ചർ ഉൾപ്പെടുത്തിയത് ഉപയോക്താക്കളുടെ പേയ്മെന്റ് ആവിശ്യങ്ങൾ ലളിതമാക്കുമെന്ന് നോയ്‌സിൻ്റെ സഹസ്ഥാപകനായ അമിത് ഖത്രി പറഞ്ഞു.

പുതിയ സ്മാർട്ട് ഉപകരണത്തെക്കുറിച്ച് മാസ്റ്റർകാർഡിൻ്റെ ഡിവിഷൻ പ്രസിഡൻ്റ് ഗൗതം അഗർവാളും അഭിപ്രായം അറിയിച്ചിട്ടുണ്ട്. വേഗമേറിയതും സുരക്ഷിതവുമായ പേയ്‌മെൻ്റ് അനുഭവം ഇതിലൂടെ സാധ്യമാകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ. ബ്ലൂടൂത്ത് കോളിംഗ്, മികച്ച ബാറ്ററി, വിവിധ സ്‌പോർട്‌സ് മോഡുകൾ, സ്‌ട്രെസ് മോണിറ്ററിങ്, SpO2 മോണിറ്ററിങ് എന്നിവയാണ് ഈ സ്മാർട്ട് വാച്ചിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. വരും ദിവസങ്ങളിൽ ടാപ് ആന്റ് പേ ഫീച്ചറുള്ള മറ്റ് സ്മാർട്ട് വാച്ചുകളും നമ്മുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Leading smartwatch manufacturer Noise has now introduced smartwatches that support online cash payments. Noise has launched its latest smartwatch in collaboration with Airtel Payments Bank and MasterCard. Noise has informed that users can get these smartwatches starting from Rs 2,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X