ലോക്സഭാ തിരഞ്ഞെടുപ്പ് 2024; വെറും ഒരു മിനിറ്റ് മതി, വോട്ടേഴ്സ് ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം
രാജ്യത്ത് ലോക്സഭാ ഇലക്ഷൻ അടുത്തിരിക്കുകയാണ്. ഏഴ് ഘട്ടങ്ങളിൽ ആയിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. എപ്രിൽ 19ന് ഇതിന്റെ ആദ്യ ഘട്ടവോട്ടെടുപ്പ് നടക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രിൽ 26ന് ആണ് ഈ രണ്ടാം ഘട്ടം നടക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒരേ സമയം തന്നെ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഏഴ് ഘട്ടം തിരഞ്ഞെടുപ്പും അവസാനിച്ച ശേഷം ജൂൺ നാലിന് ആയിരിക്കും ഇതിന്റെ വോട്ടെണ്ണൽ നടക്കുക. തിരഞ്ഞെടുപ്പിന്റെ തിയതി പുറത്ത് വിട്ടതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നിട്ടുണ്ട്. പതിവ് പോലെ ഈ വർഷവും നിരവധി കന്നി വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നുണ്ട്.

MOST READ: ചൈനീസ് ഫോണുകളെ വിറപ്പിക്കുന്ന ഇന്ത്യൻ ബ്രാൻഡ്; എഐ ക്യാമറയുമായി ലാവ 02 മാർച്ച് 22ന് എത്തും
രാഷ്ട്ര നിർമ്മാണത്തിൽ പങ്കു ചേരാൻ ഓരോ പൗരനും ലഭിക്കുന്ന സുവർണ്ണാവസരമാണ് വോട്ടിങ് എന്നത്. എന്നാൽ പലപ്പോഴും പല വോട്ടർമാരുടെയും പേര് വോട്ടർ ലിസ്റ്റിൽ കാണാൻ സാധിക്കില്ല. ചിലപ്പോൾ നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഈ വോട്ടേഴ്സ് ലിസ്റ്റിൽ കാണാൻ സാധിക്കുന്നതാണ്. അതേ സമയം ഇത്തവണ വോട്ട് ചെയ്യാൻ അർഹരായ എല്ലാ വോട്ടർമാരും നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടോ എന്ന് നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
അവസാന നിമിഷം നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല എങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നതല്ല. ആയതിനാൽ നേരത്തെ തന്നെ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ച് നിങ്ങളുടെ പേര് ഇതിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ കൈയ്യിലെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് തന്നെ ഇത് വളരെ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഓൺലൈൻ ആയി വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ https://electoralsearch.eci.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്. ഈ വെബ്സൈറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. സർച്ച് ബൈ ഡീറ്റൈയിൽ, സർച്ച് ബൈ എപിക്, സർച്ച് ബൈ മൊബൈൽ എന്നിവയാണ് ഈ ഓപ്ഷനുകൾ. ഇതിൽ ആദ്യ ഓപ്ഷനായ സർച്ച് ബൈ ഡിറ്റൈയിൽ എന്ന ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ. ആദ്യ പേജിൽ മറ്റ് നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കും.
നിങ്ങളുടെ പേര്, പിതാവിൻ്റെ അല്ലെങ്കിൽ ഭർത്താവിൻ്റെ പേര്, ജനനത്തിയതി, വയസ്സ്, ലിംഗം, സംസ്ഥാനം, ജില്ല, നിയോജകമണ്ഡലം എന്നിവ ആയിരിക്കും ഈ ഓപ്ഷനുകളിൽ ആവിശ്യപ്പെടുക. ഇവയെല്ലാം തെറ്റ് കൂടാതെ പൂരിപ്പിക്കുക. ശേഷം വരുന്ന ക്യാപ്ചെ കൃത്യമായി നൽകിയതിന് ശേഷം സർച്ച് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ നിങ്ങൾക്ക് ഇപ്പോൾ സ്ക്രീനിൽ കാണാൻ സാധിക്കുന്നതായിരിക്കും.
ആദ്യം പ്രത്യക്ഷപ്പെട്ട മൂന്ന് ഓപ്ഷനുകളിലെ രണ്ടാമത്തെ ഓപ്ഷനായ സർച്ച് ബൈ എപിക് എന്ന ഓപ്ഷനാണ് നിങ്ങൾ ക്ലിക്ക് ചെയ്യുന്നത് എങ്കിൽ. നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ആയിരിക്കും ആദ്യം പ്രത്യക്ഷപ്പെടുക. ശേഷം നിങ്ങളുടെ എപിക് നമ്പർ ആവിശ്യപ്പെടുന്നിടത്ത് പൂരിപ്പിക്കുക. (നിങ്ങളുടെ വോട്ടർ ഐഡി കാർഡിൽ എപിക് നമ്പർ കണ്ടെത്താൻ സാധിക്കുന്നതാണ്) ശേഷം നിങ്ങളുടെ സംസ്ഥാനം ഏതെന്ന് നൽകി കാപ്ചെ തെറ്റ്കൂടാതെ നൽകിയതിന് ശേഷം സർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്. അതേസമയം മൂന്നാമത്തെ ഓപ്ഷനായ സർച്ച് ബൈ മൊബൈൽ ആണ് നിങ്ങൾ ക്ലിക്ക് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ സംസ്ഥാനവും ഭാഷയും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ആയിരിക്കും ആദ്യം കാണാൻ സാധിക്കുന്നത്. ശേഷം വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ നൽകി ക്യാപ്ചെ തെറ്റുകൂടാതെ പൂരിപ്പിക്കുക. പിന്നീട് സർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ മൂന്ന് മർഗങ്ങളിലൂടെ നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് കണ്ടെത്താനാവുന്നതാണ്.


Click it and Unblock the Notifications








