Home
News

25,000 രൂപയിലും അധികം ഓഫർ‌; എസ്24 അൾട്രയ്ക്കും എസ്23 അൾട്രയ്ക്കും മാത്രം പ്രത്യേകം ഓഫർ വിൽപനയുമായി സാംസങ്

നിലവിൽ സാംസങ് പുറത്തിറക്കിയിരിക്കുന്നതിൽ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് ഫോണുകളിലെ രണ്ട് പ്രധാന മോഡലുകളാണ് ​ഗാലക്സി എസ് 24 അൾട്രയും ​ഗാലക്സി എസ് 23 അൾട്രയും. കഴിഞ്ഞ വർഷമാണ് സാംസങ് എസ് 23 അൾട്ര പുറത്തിറക്കിയത് എങ്കിൽ ഈ വർഷം ആദ്യമാണ് പുതിയ ഫോണായ എസ് 24 അൾട്രയെ പുറത്തിറക്കിയത്.

ക്യാമറാ ഫീച്ചറുകളിൽ അത്ഭുതകരമായ വിപ്ലവം സൃഷ്ടിച്ച ഫോൺ ആയിരുന്നു എസ് 23 അൾട്ര. ആപ്പിളിന്റെ ഐഫോണുകൾക്ക് വരെ കനത്ത വെല്ലുവിളി ഉയർത്താൻ ഈ ഫോണിന് സാധിച്ചു. സ്മാർട്ട് ഫോണുകളിൽ ഇതുവരെ കാണാൻ സാധിക്കാത്ത വിധത്തിലുള്ള ക്യാമറ സൂമിങ്, ക്യാമാറ ക്ലാരിറ്റി എന്നീ ഫീച്ചറുകളാണ് മറ്റ് ഫോണുകളിൽ നിന്ന് സാംസങ് ​ഗാലക്സി അൾട്രാ ഫോണുകളെ വ്യത്യസ്തമാക്കുന്നത്. എന്നാൽ ഉയർന്ന വിലയാണ് ഈ ഫോണുകൾക്കായി സാംസങ് ഈടാക്കുന്നത്.

എസ്24 അൾട്രയ്ക്കും എസ്23 അൾട്രയ്ക്കും കിടിലം ഓഫറുമായി സാംസങ്

MOST READ: സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC-യുള്ള ആദ്യ ഫോൾഡബിൾ ഫോൺ; വിവോ എക്സ് ഫോൾഡ്3 സീരീസ് അടുത്തയാഴ്ച എത്തും

രണ്ട് ഫോണുകൾക്കും ഒരു ലക്ഷത്തിൽ അധികം രൂപയാണ് വില വരുന്നത്. ആയതിനാൽ തന്നെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഈ ഫോണുകൾ സ്വന്തമാക്കുക എന്നത് മലർപൊടിക്കാരന്റെ സ്വപ്നം പോലെ സാധിക്കാത്ത ഒന്നാണ്. എന്നാൽ പണക്കാർക്ക് മാത്രമല്ല സാധാരണക്കാരായ ഉപയോക്താക്കൾക്കും തങ്ങളുടെ പുതിയ അൾട്രാ മോഡൽ ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരം നൽകിയിരിക്കുകയാണ് സാംസങ്. ഇതിനായി ഒരു പ്രത്യേക ഓഫർ വിൽപന സാംസങ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

സാംസങ് ​ഗാലക്സി അൾട്രാ ഡെയ്സ് സെയിൽ എന്ന പേരിലാണ് ഈ ഓഫർ വിൽപന സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അൾട്രാ മോഡലുകളായ ​ഗാലക്സി എസ് 23 അൾട്ര, എസ് 24 അൾട്ര എന്നീ ഫോണുകൾക്ക് മികച്ച ഓഫറാണ് ഈ വിൽപനയിൽ സാംസങ് ഒരുക്കിയിരിക്കുന്നത്. ബാങ്ക് ഓഫറുകൾ, ക്യാഷ്ബാക്കുകൾ, അപ്‌ഗ്രേഡ് ബോണസ് എന്നിവയെല്ലാം ഈ വിൽപനയിൽ ഉണ്ടായിരിക്കുന്നതാണ്.

എസ്24 അൾട്രയ്ക്കും എസ്23 അൾട്രയ്ക്കും കിടിലം ഓഫറുമായി സാംസങ്

MOST READ: ഈടൊന്നും നൽകാതെ 10ലക്ഷം രൂപ വരെ വായ്പയെടുക്കാം, പലിശയും കുറവ്; മുദ്രാ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പലിശ രഹിത പ്രതിമാസ തവണകളും ഈ ഓഫറിന്റെ ഫലമായി ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. നിലവിൽ ആരംഭിച്ചിരിക്കുന്ന ഈ ഓഫർ മാർച്ച് 22 വരെ ലഭ്യമാണ് എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സാംസങിന്റെ റീട്ടെയിൽ സ്റ്റോറുകകൾ, സാംസങ് ഓൺലൈൻ സ്റ്റോറുകൾ, തിരഞ്ഞെടുത്ത ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ ഈ ഓഫർ ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. നിലവിൽ എസ് 24 അൾട്രയുടെ വില 129,999 രൂപയാണ്.

എസ് 23 അൾട്രയ്ക്ക് ആകട്ടെ 109,999 രൂപയാണ് വില വരുന്നത്. ഈ വിൽപനയിൽ ​ഗാലക്സി എസ് 24 അൾട്രയ്ക്ക് ലഭിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ട്രേഡ് ഇൻ ഡീലുകളുടെ ഭാ​ഗമായി 12,000 രൂപ വരെയാണ് ഈ ഫോണിനായി സാംസങ് ഇപ്പോൾ വാ​ഗ്ദാനം ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വില 1,17,999 രൂപയായി ചുരുങ്ങും. കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർ‍ഡുകൾക്ക് 6000 രൂപയും ഡിസ്കൗണ്ട് ഉണ്ട്.

എക്സ്ചേഞ്ച് ബോണസിന്റെ 6000 രൂപ ഡിസ്കൗണ്ട് കൂടി ലഭിക്കുമ്പോൾ എസ് 24 അൾട്രയുടെ വില 1,05,999 ആയി ചുരുങ്ങുന്നു. നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്നത് ഒരു എസ് സീരീസ് ഫോൺ ആണെങ്കിൽ 5000 രൂപ അധികമായും ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ ഫോണിന്റെ വില വീണ്ടും 1,00,999 രൂപയായി ചുരുങ്ങുന്നു. ഇതിന് പുറമെ തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡിന് 24 മാസം വരെ പലിശരഹിത EMI പ്ലാനുകളും സാംസങ് അനുവദിക്കുന്നുണ്ട്.

സമാനമായ ഓഫർ എസ് 23 അൾട്രയ്ക്കും സാംസങ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ട്രേഡ് ഇൻ ഡീലുകളുടെ ഭാ​ഗമായി ഈ ഫോണിന് ലഭിക്കുന്ന ഡിസ്കൗണ്ട് 7,500 രൂപയാണ്. മാത്രമല്ല 5000 രൂപ വരെ എക്ചേഞ്ച് ബോണസും 5000 രൂപ വരെ ക്യാഷ് ഓഫറുകളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. സാംസങ്ങിന്റെ തന്നെ എസ് സീരീസ് ഫോണാണ് നിങ്ങൾ എക്സ്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ 5000 രൂപ അധിക ബോണസ് ലഭിക്കുന്നതാണ്.

ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ഫോണിന്റെ എംആർപി വിലയെക്കാൾ 18,000 രൂപ വില കുറവിൽ ഇപ്പോൾ എസ് 23 അൾട്ര സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ​ഗാലക്സി എസ് 24 അൾട്രയുടെ ഓഫറിന് സമാനമായി തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡിന് 24 മാസം വരെ പലിശരഹിത EMI പ്ലാനുകളും എസ് 23 അൾട്രയ്ക്കും ആസ്വദിക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Samsung has given an opportunity to not only the rich but also the common users to get their new ultra-model phones at a cheaper price. Samsung has now announced a special sale offer for this. Samsung has announced this sale as the Samsung Galaxy Ultra Days Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X