സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC-യുള്ള ആദ്യ ഫോൾഡബിൾ ഫോൺ; വിവോ എക്സ് ഫോൾഡ്3 സീരീസ് അടുത്തയാഴ്ച എത്തും
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ജനപ്രിയമായ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. സാംസങ്, വൺപ്ലസ്, മോട്ടറോള, ഓപ്പോ, ടെക്നോ, വിവോ എന്ന് തുടങ്ങി പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളെല്ലാം കഴിഞ്ഞ വർഷം തന്നെ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ വർഷത്തിന് സമാനമായി ഈ വർഷവും നിരവധി ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് തുടക്കമായി വിവോയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോൺ ഉടൻ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവോ എക്സ് ഫോൾഡ് 3 സീരീസ് ഫോണുകൾ ആയിരിക്കും ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ഈ മാർച്ച് 26ന് ഈ ഫോണുകൾ വിവോ ചൈനയിൽ അവതരിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

വിവോയ്ക്ക് ധാരാളം ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ തന്നെ ചൈനയിലെ ലോഞ്ചിന് ശേഷം ഈ ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ എത്തും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ ഫോണുകൾക്കൊപ്പം തന്നെ വിവോയുടെ ഏറ്റവും പുതിയ ടാബ്ലെറ്റായ വിവോ പാഡ് 3 പ്രോ, ടിഡബ്ലുഎസ് 4 എഎൻസി ഇയർബഡും പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിവോ എക്സ് ഫോൾഡ് എന്ന പേരിൽ കഴിഞ്ഞ വർഷം കമ്പനി ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കാനും വിവോ തയ്യാറാകുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC പ്രൊസസർ ഉള്ള ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ ഫോൺ ആയിരിക്കും എക്‌സ് ഫോൾഡ് 3 സീരീസ് എന്ന് കമ്പനിയുടെ ബ്രാൻഡ് വൈസ് പ്രസിഡൻ്റും ബ്രാൻഡ് ആൻഡ് പ്രൊഡക്റ്റ് സ്ട്രാറ്റജി ജനറൽ മാനേജരുമായ ജിയാജിംഗ് ഡോങ് വെളിപ്പെടുത്തി. ഇതിന് പുറമെ വിവോയുടെ വി 3 ഇമേജിംഗ് ചിപ്പും ഈ ഫോണിനായി കമ്പനി നൽകുന്നതാണ്.

സാംസങ്ങിന്റെ 8.03 ഇഞ്ച് ഇ 7 AMOLED LTPO ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിന് നൽകാൻ സാധ്യത. ഇതിന് എച്ച്ഡിആർ 10 പ്ലസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. ഫോൺ മടക്കി കഴിയുമ്പോൾ കാണുന്ന ഡിസ്പ്ലേയ്ക്ക് ആകട്ടെ 6.53 വലുപ്പം ആയിരിക്കും ഉണ്ടാകുക. ഇതൊരു ഫുൾ എച്ച്ഡ് AMOLED ഡിസ്പ്ലേ ആയിരിക്കും ഇത്. ഇതിന് 120 Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാൻ സാധിക്കുന്നതാണ്.
16 ജിബി വരെ LPDDR5X റാമും 1 ടിബി വരെ UFS 4.0 സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നതായിരിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 4ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ട്രിപ്പിൾ റിയർ ക്യാമറ ഡിപ്പാർട്ട്മെന്റും ഈ ഫോണിന് ഉണ്ടാകാൻ സാധ്യത ഉണ്ട്. OV50H സെൻസറുള്ള 50 എംപി ലെൻസ് ആയിരിക്കും ഇതിന്റെ പ്രൈമറി ക്യാമറ.
ഇതിന് ഐഒഎസ് പിന്തുണയും പ്രതീക്ഷിക്കാവുന്നതാണ്. 50 എംപിയുടെ തന്നെ അൾട്രാ വൈഡ് ക്യാമറ, 64 എംപി 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ആയിരിക്കും മറ്റ് ലെൻസുകൾ. ഫോണിന്റെ സെൽഫി ക്യാമറ 32 എംപി ആയിരിക്കും. 120W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്ന 5800 mAh ബാറ്ററിയും ഈ ഫോണിന്റെ സവിശേഷത ആയിരിക്കും.
ഫോണിന്റെ അധിക സുരക്ഷയ്ക്കായി അകത്ത് ഒരു ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസറും പുറത്ത് ഒരു ഇൻഫ്രാറെഡ് സെൻസറും വിവോ സജ്ജീകരിച്ചിട്ടുണ്ട്. 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz, 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5 ഡ്യുവൽ ബാൻഡ്), NFC, USB ടൈപ്പ്-സി എന്നിവയാണ് ഈ ഫോണിന്റെ കണക്ടിവിറ്റി ഫീച്ചറുകൾ. ഫോണിന്റെ വിലയെക്കുറിച്ചുള്ള സൂചനയൊന്നും കമ്പനി നൽകിയിട്ടില്ല.


Click it and Unblock the Notifications








