Home
How to

ഈടൊന്നും നൽകാതെ 10ലക്ഷം രൂപ വരെ വായ്പയെടുക്കാം, പലിശയും കുറവ്; മുദ്രാ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഭാരത സർക്കാർ സാധാരണക്കാരായ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം വേണ്ട വിധത്തിൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്നില്ല എന്നതാണ് സത്യം. ഇതിന് പ്രധാന കാരണം ജനങ്ങൾക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര ബോധ്യം ഇല്ലാത്തത് കൊണ്ടാണ്. പലിശ വളരെ കുറച്ച് 10 ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കും എന്ന കാര്യം അറിയാമോ?

അതെ സം​ഗതി സത്യമാണ് കേന്ദ്ര സർക്കാർ ആണ് ഇത്തരത്തിലുള്ള ലോണുകൾ ഉപയോക്താക്കൾക്കായി നൽകുന്നത്. പ്രധാന മന്ത്രി മുദ്രാ യോജന (പിഎംഎംവൈ) എന്ന പേരിലാണ് ഈ ലോൺ ലഭ്യമാകുന്നത്. വാണിജ്യ ആവിശ്യങ്ങൾക്കായി ആണ് കേന്ദ്ര സർക്കാർ ഈ ലോണുകൾ വാ​ഗ്ദാനം ചെയ്യുന്നത്. പത്ത് ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. വളരെ കുറഞ്ഞ പലിശ നിരക്കാണ് ഈ ലോണുകൾക്ക് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈടൊന്നും നൽകാതെ 10ലക്ഷം രൂപ വരെ വായ്പയെടുക്കാം, പലിശയും കുറവ്

MOST READ: വെറും 15,000 രൂപയ്ക്ക് കിടിലം 5ജി ഫോൺ; 108എംപി ക്യാമറയുമായി പോക്കോ എക്സ് 6 നിയോ 5ജിയുടെ വിൽപന ആരംഭിച്ചു

അപേക്ഷകന്റെ പ്രൊഫൈൽ അനുസരിച്ച് ആയിരിക്കും ഈ പദ്ധതിയിക്ക് കീഴിൽ പലിശ നിശ്ചയിക്കുന്നത്. കാർഷികേതര മേഖലയിലെ ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് വിഭാ​ഗങ്ങൾ ആയിട്ടാണ് ഈ പദ്ധതി വിഭജിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ വിഭാ​ഗം ശിശു എന്നാണ് അറിയപ്പെടുന്നത്. 50,000 രൂപ വരെയുള്ള ലോൺ സഹായങ്ങളാണ് ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. രണ്ടാമത്തെ വിഭാ​ഗം കിഷോർ എന്നാണ് അറിയപ്പെടുന്നത്.

50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള സഹായങ്ങളാണ് ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. മൂന്നാമത്തെയും വിഭാ​ഗമാണ് തരുൺ എന്നത്. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ലോണുകൾ ആണ് ഈ വിഭാ​ഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ലോണിന് അപേക്ഷിക്കുന്ന ആൾക്ക് ധനകാര്യ സ്ഥാപനങ്ങളിൽ കുടിശ്ശിക ഉണ്ടാകരുത് എന്ന കാര്യം നിർബന്ധമാണ്. മാത്രമല്ല മികച്ച ക്രെഡിറ്റ് ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കിൽ എളുപ്പത്തിൽ ഈ ലോൺ ലഭിക്കുന്നതാണ്.

ഈടൊന്നും നൽകാതെ 10ലക്ഷം രൂപ വരെ വായ്പയെടുക്കാം, പലിശയും കുറവ്

MOST READ: ലോക്സഭാ തിരഞ്ഞെടുപ്പ് 2024; വെയിൽ കൊള്ളേണ്ട, കഷ്ടപ്പെടേണ്ട; ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം

​ഗുണഭോക്താക്കൾ ആരംഭിക്കാൻ പോകുന്ന വ്യവസായത്തെ കുറിച്ച് വിശദമായ വിവരങ്ങളും നിങ്ങൾ സമർപ്പിക്കേണ്ടതാണ്. ഇതിന് പുറമെ ധനകാര്യ സ്ഥാപനങ്ങൾ ആവിശ്യപ്പെടുന്ന രേഖകളും നിങ്ങൾ ഹാജരാക്കേണ്ടതാണ്. ശിശു ലോൺ, കിഷോർ ലോൺ, തരുൺ ലോൺ ഈ മൂന്ന് വിഭാ​ഗങ്ങൾക്കും വ്യത്യസ്ത തരത്തിലുള്ള രേഖകൾ ആയിരിക്കും ഹാജരാക്കേണ്ടത്. എങ്ങനെയാണ് മുദ്രാ ലോണിന് ഓൺലൈൻ ആയി അപേക്ഷിക്കുന്നത് എന്ന് പരിശോധിക്കാം.

ഇതിനായി ആദ്യമായി പ്രധാന മന്ത്രി മുദ്രാ യോജനയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ https://www.mudra.org.in/ സന്ദർശിക്കുക. ശേഷം അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പിന്നീട് വരുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക. പുതിയ സംരംഭകൻ/ നിലവിലുള്ള സംരംഭകൻ/ സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ എന്നിവ ആയിരിക്കും ഈ ഓപ്ഷനുകൾ.

ശേഷം അപേക്ഷകന്റെ പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകി ആവിശ്യപ്പെടുന്ന സ്ഥലത്ത് ഒടിപിയും നൽകുക. ഇതിന് ശേഷം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഓപ്ഷനുകൾ പ്രത്യക്ഷപ്പെടുന്നതാണ്. ഇത് തെറ്റ് കൂടാതെ പൂരിപ്പിക്കുക. ശേഷം ലോൺ ആപ്ലിക്കേഷൻ സെന്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പിന്നീട് എത് വിഭാ​ഗത്തിലുള്ള ലോൺ ആണ് നിങ്ങൾക്ക് ആവിശ്യം എന്ന് തിരഞ്ഞെടുക്കുക.

പിന്നീട് എന്ത് തരത്തിലുള്ള വ്യാപരമാണ് നിങ്ങൾ ആരംഭിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടതാണ്. ശേഷം അപേക്ഷകന്റെ നിലവിലെ ബാങ്കിംഗ്/ക്രെഡിറ്റ് വിവരങ്ങൾ, ആവിശ്യമായ തുക, ഏത് ബാങ്കിൽ നിന്നാണ് പണം വേണ്ടത് എന്നിവയെല്ലാമാണ് ഇവിടെ പൂരിപ്പിക്കേണ്ടത്. ശേഷം ഈ വെബ്സൈറ്റ് ആവിശ്യപ്പെടുന്ന രേഖകൾ എല്ലാം അപ്ലോഡ് ചെയ്ത് നൽകുക. ഇവയെല്ലാം സബ്മിറ്റ് ചെയ്യാനുള്ള ബട്ടണും കാണാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്താൽ ഒരു ആപ്ലിക്കേഷൻ നമ്പറും നിങ്ങൾക്ക് ലഭിക്കും.

ഈ നമ്പർ ഉപയോ​ഗിച്ച് നിങ്ങൾ അപേക്ഷിച്ച ലോണിന്റെ വിവരങ്ങൾ നിങ്ങൾക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അതേ സമയം ഈട് ഒന്നും നൽകാതെ തന്നെ ഈ ലോൺ സ്വന്തമാക്കാം എന്നതാണ് പ്രധാന മന്ത്രി മുദ്രാ യോജനയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ പദ്ധതി ആരംഭിച്ചിട്ട് 9 വർഷത്തോളം ആയെങ്കിലും അധികം മലയാളികൾക്കും ഇത് ഇക്കാര്യം അറിയില്ല എന്നതാണ് സത്യാവസ്ഥ

More from GizBot

Best Mobiles in India

English summary
The interest under this scheme will be determined according to the applicant's profile. The government has launched this scheme with the aim of encouraging small-scale industries in the non-agricultural sector. This project is mainly divided into three sections. These three sections are Sishu, Kishore, and Tarun.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X