വെറും 15,000 രൂപയ്ക്ക് കിടിലം 5ജി ഫോൺ; 108എംപി ക്യാമറയുമായി പോക്കോ എക്സ് 6 നിയോ 5ജിയുടെ വിൽപന ആരംഭിച്ചു
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഉപയോക്താക്കളുടെ ഏറെ ഇഷ്ടപ്പെട്ട ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ ഒരാളാണ് പോക്കോ. മിഡ് ബഡ്ജറ്റ് സെഗ്മെന്റിലും ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിലും നിരവധി സ്മാർട്ട് ഫോണുകളാണ് പോക്കോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ അടുത്തിടെയാണ് പോക്കോ തങ്ങളുടെ എക്സ് 6 നിയോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഈ ഫോണിന്റെ വിൽപനയും ഇന്ത്യയിൽ തുടങ്ങിയിരിക്കുകയാണ് പോക്കോ. ഇന്ന് (മാർച്ച് 18) ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് പോക്കോ എക്സ് 6 നിയോ 5ജിയുടെ വിൽപന ആരംഭിക്കുന്നത്. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി 5ജി ഫോൺ തിരയുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫോണുകളിൽ ഒന്നായിരിക്കും പോക്കോ എക്സ് 6 നിയോ 5ജി.

പോക്കോ മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച എക്സ് 6, എക്സ് 6 പ്രോ എന്നീ ഫോണുകളുടെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ എത്തിച്ചിരിക്കുന്നത്. മീഡിയടെക് ചിപ്‌സെറ്റ്, 120Hz അമോലെഡ് ഡിസ്‌പ്ലേ, ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവയെല്ലാമാണ് പുതിയ ഫോണിന്റെ എടുത്തു പറയേണ്ട പ്രധാന സവിശേഷതകൾ. റിയൽമി 12 5ജി, ലാവ ബ്ലേസ് കർവ് 5ജി എന്നീ ഫോണുകൾ ആയിരിക്കും ഇന്ത്യൻ വിപണിയിൽ ഈ ഫോണിന്റെ പ്രധാന എതിരാളികൾ.
പോക്കോ എക്സ് 6 നിയോ 5ജിയുടെ വില പരിശോധിക്കുമ്പോൾ 15,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലായ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില ഈടാക്കുന്നത്. ഇതിന് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും പോക്കോ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില 17,999 രൂപയാണ്.

MOST READ: ഗൂഗിൾ പേ പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ആപ്പ്
ഫോൺ വിൽപന ആരംഭിച്ചതിന്റെ ഓഫർ പ്രമാണിച്ച് ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ സ്വന്തമാക്കുമ്പോൾ 1000 രൂപയുടെ തൽക്ഷണ ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, മാർഷ്യൻ ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളിലാണ് പോക്കോ തങ്ങളുടെ എക്സ് 6 നിയോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
അതേ സമയം ഈ ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. MediaTek Dimensity 6080 SoC ആണ് പോക്കോ എക്സ് 6 നിയോ 5ജിയ്ക്ക് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാം വാഗ്ദാനം ചെയ്യുമ്പോഴും 12 ജിബി വെർച്വൽ റാമിന്റെ പിന്തുണയും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോണിൽ പോക്കോ പായ്ക്ക് ചെയ്തിരിക്കുന്നത്.
120 Hz പുതുക്കൽ നിരക്കും 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും വാഗ്ദാനം ചെയ്യുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേയും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ MIUI 14-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഈ ഫോണിനായി രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും പോക്കോ വാഗ്ദാനം ചെയ്യുന്നത്.
ഈ ബഡ്ജറ്റിൽ ലഭിക്കുന്ന വളരെ ചുരുക്കം ഫോണുകൾക്ക് മാത്രമെ ഈ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കു. 108 എംപിയുടെ പ്രൈമറി ക്യാമറയാണ് ഈ ഫോണിനായി പോക്കോ നൽകിയിരിക്കുന്നത്. ഇതിന് പുറമെ 2 എംപി ഡെപ്ത് സെനറും കമ്പനി നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 എംപി ആണ്. ഡോൾബി അറ്റ്‌മോസ്, ഹെഡ്‌ഫോൺ ജാക്ക്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് റീഡർ എന്നീ ഫീച്ചറുകളും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.


Click it and Unblock the Notifications








