Home
News

ഗൂ​ഗിൾ പേ പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ആപ്പ്

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള യുപിഐ ആപ്പാണ് ​ഗൂ​ഗിൾ പേ. ഫോൺ പേ, ഭാരത് പേ, പേടിഎം പോലുള്ള നിരവധി യുപിഐ ആപ്പുകൾ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ആപ്പ് ​ഗൂ​ഗിൾ പേയാണ്. കോറോണ ലോക്ഡൗൺ സമയത്ത് ആയിരുന്നു യുപിഐ ആപ്പുകളുടെ ഉപയോ​ഗം ഏറെ ജനപ്രിയമായത്.

ഇന്നിപ്പോൾ രാജ്യത്തിലെ കു​ഗ്രാമങ്ങളിൽ വരെ യുപിഐ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അത്രയും ജനപ്രിയമായി കഴിഞ്ഞിരിക്കുകയാണ് യുപിഐ ആപ്പുകൾ. ആദ്യം ടെസ് എന്ന പേരിൽ ആയിരുന്നു ​ഈ ആപ്പ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഈ ആപ്പിനെ ​ഗൂ​ഗിൾ ഏറ്റെടുത്തതിന് ശേഷമാണ് ​ഗൂ​ഗിൾ പേ എന്ന പേര് നൽകിയിത്. മാത്രമല്ല നിരവധി ഫീച്ചറുകളും ​ഗൂ​ഗിൾ ഈ ആപ്പിൽ കൂട്ടിച്ചേർക്കുകയുണ്ടായി. ആദ്യ കാലങ്ങളിൽ ക്യാഷ് ബാക്കുപോലുള്ള നിരവധി ഓഫറുകളും ആപ്പ് നൽകിയിരുന്നു.

ഗൂ​ഗിൾ പേ പ്രവർത്തനം അവസാനിപ്പിക്കുന്നു

MOST READ: ഇ-സിമ്മിനും രക്ഷയില്ല; നടക്കുന്നത് വ്യാപക തട്ടിപ്പ്, പണം നഷ്ടമാകാതിരിക്കാൻ സൂക്ഷിക്കുക

ഇതുകൊണ്ട് എല്ലാം തന്നെയാണ് ​ഗൂ​ഗിൾ പേയ്ക്ക് ഇത്രയും അധികം ഉപയോക്താക്കൾ ഉണ്ടാകാനുള്ള കാരണം. എന്നാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ​ഗൂ​ഗിൾ പേ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചാലോ? ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ​ഗൂ​ഗിൾ പേ തങ്ങളുടെ സേവനം ഉടൻ നിർത്താൻ പോകുന്നു എന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്. ഈ വർഷം ജൂൺ 4ന് ആയിരിക്കും ​ഗൂ​ഗിൾ പേ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.

ഇതിന് ശേഷം ഈ ആപ്പിന്റെ പ്രവർത്തനം ഉണ്ടാകില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ​ഗൂ​ഗിൾ പേയുടെ ഇന്ത്യൻ ഉപയോക്താക്കൾ ഭയപ്പെടേണ്ടതില്ല. ഇന്ത്യയിൽ അല്ല ​ഗൂ​ഗിൾ ഈ മാറ്റം കൊണ്ടുവരുന്നത് അമേരിക്കയിലാണ്. അമേരിക്കയ്ക്ക് പുറമെ മറ്റ് ചില രാജ്യങ്ങളിലും ​ഗൂ​ഗിൾ തങ്ങളുടെ ​ഗൂ​ഗിൾ പേ പിൻവലിക്കുന്നുണ്ട്. ഇതിന് പകരം ​ഗൂ​ഗിൾ വാലറ്റ് എന്ന പുതിയ ഒരു ആപ്പ് പരിചയപ്പെടുത്താനാണ് ​ഗൂ​ഗിളിന്റെ ശ്രമം.

ഗൂ​ഗിൾ പേ പ്രവർത്തനം അവസാനിപ്പിക്കുന്നു

MOST READ: മമ്മൂട്ടിയുടെ ടർബോയ്ക്ക് മുമ്പേ ഐക്യൂവിന്റെ ഇസെഡ് 9 ടർബോ എത്തും; പടം പോലെ ഇതും സൂപ്പർ ഹിറ്റാകും

ഇന്ത്യയിൽ ഏതായാലും ​ഗൂ​ഗിൾ പേ പിൻവലിക്കില്ല എന്നതാണ് ഇപ്പോഴത്തെ തീരുമാനം. കാരണം ​ഗൂ​ഗിൾ പേയ്ക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ തന്നെ അടുത്ത കാലത്തൊന്നും ഇന്ത്യയിൽ ​ഗൂ​ഗിൾ പേ പിൻവലിക്കാൻ സാധ്യത ഇല്ല. അതേ സമയം ​ഗൂ​ഗിൾ പുതിയതായി അവതരിപ്പിക്കുന്ന ​ഗൂ​ഗിൾ വാലറ്റും ചിലപ്പോൾ ഇന്ത്യയിൽ പുറത്തിറക്കിയേക്കും. ഒരു ‍ഡിജിറ്റൽ വാലറ്റ് എന്ന നിലയിലായിരിക്കും ഇതിന്റെ പ്രവർത്തനം.

ഉപയോക്താക്കളെ ആകർഷിക്കാനായി പലപ്പോഴും ക്യാഷ് ബാക്ക് പോലുള്ള ഓഫറുകളും ​ഗൂ​ഗിൾ പേ അവതരിപ്പിക്കാറുണ്ട്. പ്രധാനമായും ദീപാവലി, നവരാത്രി പോലുള്ള ആഘോഷ വേളകളിൽ ആയിരിക്കും ഇത്തരത്തിലുള്ള ഓഫറുകൾ ഇവർ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നായിരുന്നു ഇത്തരത്തിലുള്ള ഡിജിറ്റൽ പണമിടപാട്. ധാരാളമായി ​ഗ്രാമ പ്രദേശങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ.

മാത്രമല്ല ഭൂരിഭാ​ഗം ജനങ്ങളും നിരക്ഷരരും ആണ്. ആയതിനാൽ തന്നെ ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാട് വലിയ രീതീയിൽ വിജയിക്കില്ല എന്നായിരുന്നു പല സാമ്പത്തിക വി​ദ​ഗ്ദരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഇവരുടെ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആയിരുന്നു ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാട് വ്യാപിച്ചത്. നിലവിൽ രാജ്യത്തിന്റെ പല കു​ഗ്രാമങ്ങളിലും യുപിഐ പണമിടപാടിനുള്ള സൗകര്യങ്ങൾ ഉണ്ട്. മാത്രമല്ല കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ യുപിഐ പണമിടപാട് നടത്തുന്നുമുണ്ട്.

വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള ‍‍ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ടാറ്റയുടെ നിയന്ത്രണത്തിലും പുതിയ യുപിഐ ആപ്പ് ഉടൻ പുറത്തിറങ്ങും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആപ്പ് പുറത്തിറങ്ങിയാൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്ന ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾക്ക് ഇത് ഒരു വെല്ലുവിളി ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
But what if Google Pay suddenly stopped working one morning? News like this is coming out now. This news indicates that Google Pay is going to stop its service soon. Google Pay will end its operations on June 4 this year. It has been informed that after this, the app will not work.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X