ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന വൻതോതിൽ കുറഞ്ഞു, വിപണിയിൽ മുന്നിൽ ഷവോമി

|

2022ന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന വൻതോതിൽ കുറഞ്ഞു. വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയുടെ വിവരങ്ങൾ നൽകിയിട്ടുള്ളത്. ഈ റിപ്പോർട്ടിലെ കണക്കുകളിൽ നിന്നും ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വ്യവസായത്തിന് 2022ന്റെ ആദ്യ പാദത്തിൽ വലിയ നേട്ടമുണ്ടാക്കാന സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. 2021 ജനുവരി - മാർച്ച് പാദത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഫോൺ കയറ്റുമതി 2022 ജനുവരി- മാർച്ച് മാസത്തിൽ ഒരു ശതമാനത്തോളം കുറഞ്ഞു. ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും 39 ശതമാനം ഇടിവുണ്ടായി.

 

സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒരു ശതമാനം ഇടിവ്

സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒരു ശതമാനം ഇടിവ്

2022 ജനുവരി, മാർച്ച് മാസങ്ങളിൽ മൊത്തം 38 ദശലക്ഷം സ്‌മാർട്ട്‌ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. കോമ്പോണന്റുകലുടെ ലഭ്യത കുറവ് കാരമം സ്മാർട്ട്ഫോൺ വിൽപ്പന കുറഞ്ഞുവെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മൂന്നാമത്തെ കോവിഡ്19 തരംഗവും ഇടിവിന് കാരണമായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സപ്ലയർ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നത് പോലെയുള്ള വിതരണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫോൺ കമ്പനികൾ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിച്ച് വരികയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി

ഷവോമി, സാംസങ്, റിയൽമി, വിവോ, ഓപ്പോ എന്നിവയുടെ വിപണി വിഹിതം
 

ഷവോമി, സാംസങ്, റിയൽമി, വിവോ, ഓപ്പോ എന്നിവയുടെ വിപണി വിഹിതം

2022 ആദ്യ പാദത്തിൽ 23 ശതമാനം വിപണി വിഹിതവുമായി ഷവോമി സ്മാർട്ട്ഫോൺ വിൽപ്പനയിൽ മുന്നിലാണ്. 20 ശതമാനം വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ബിബികെ ഇലക്‌ട്രോണിക്‌സിന്റെ മൂന്ന് ബ്രാൻഡുകളാണ് ബാക്കി സ്ഥാനങ്ങളിലുള്ളത്. റിയൽമിയുടെ വിപണി വിഹിതം 16 ശതമാനവും വിവോയുടെ 15 ശതമാനവും ഓപ്പോയുടേത് ഒമ്പത് ശതമാനവുമായിരുന്നു. ഈ ബ്രാൻഡുകളുടെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ റിയൽമി വർഷം തോറും 40 ശതമാനം വളർച്ചയാണ് നേടിയത്.

5ജി സ്‌മാർട്ട്‌ഫോൺ കയറ്റുമതി 314 ശതമാനം വർധിച്ചു

5ജി സ്‌മാർട്ട്‌ഫോൺ കയറ്റുമതി 314 ശതമാനം വർധിച്ചു

2022ലെ ഒന്നാം പാദത്തിൽ 5ജി സ്‌മാർട്ട്‌ഫോണുകളുടെ വിൽപ്പന 314 ശതമാനം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 5ജി ഫോൺ വിൽപ്പനയിൽ മുൻപന്തിയിലുള്ളത് സാംസങ് ആയിരുന്നു. തൊട്ടുപിന്നാലെ ഷവോമി, വൺപ്ലസ് എന്നിവയാണ് ഉള്ളത്. വൺപ്ലസിന്റെ വിപണി വിഹിതം വർഷം തോറും 347 ശതമാനം വർധിച്ചു. ബ്രാൻഡിന്റെ നോർഡ് സിഇ 2 5ജി എന്ന ഡിവൈസാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 5ജി സ്മാർട്ട്‌ഫോൺ. 10,000 രൂപ മുതൽ 20,000 രൂപ വരെ വിലയുള്ല വിഭാഗത്തിൽ വിവോ രാജ്യത്തെ ഏറ്റവും മികച്ച 5ജി ബ്രാൻഡായി മാറി.

വൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങിവൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങി

ഇന്ത്യയിലെ വിപണി വിഹിതം

ആപ്പിളിന്റെ ഇന്ത്യയിലെ വിപണി വിഹിതം 2022ലെ ഒന്നാം പാദത്തിൽ അഞ്ച് ശതമാനം വർധിച്ചു. പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായി ആപ്പിൾ മാറി. 30,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ആപ്പിൾ മുന്നിലെത്തിയത്. ഐഫോൺ 12, ഐഫോൺ 13 സീരീസ് മോഡലുകൾ ഓഫ്‌ലൈൻ ചാനലിലൂടെ വമ്പിച്ച ഓഫറുകളിൽ വിറ്റഴിച്ചതാണ് ടെക് ഭീമന്റെ വിപണി വിഹിതം വർധിക്കാൻ കാരണമായത്.

ഫീച്ചർ ഫോൺ വിപണിയിൽ ഐറ്റൽ മുന്നിൽ

ഫീച്ചർ ഫോൺ വിപണിയിൽ ഐറ്റൽ മുന്നിൽ

ഫീച്ചർ ഫോണുകളുടെ വിൽപ്പനയിൽ മുന്നിലുള്ളത് ഐറ്റലാണ്. 21 ശതമാനം വിപണി വിഹിതവുമായാണ് ഐറ്റൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഫീച്ചർ ഫോണുകൾ വിറ്റഴിച്ച ബ്രാന്റാണ്. തുടർച്ചയായ ഒമ്പത് പാദങ്ങളിലായി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ബ്രാൻഡാണ് ഐറ്റൽ. ഫീച്ചർ ഫോണുകളും സ്മാർട്ട്‌ഫോണുകളും അടക്കമുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള മൊബൈൽ ഹാൻഡ്‌സെറ്റ് വിപണി 16 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

Best Mobiles in India

English summary
In the first three months of 2022, smartphone sales in India dropped. This is stated in the latest report by Counterpoint Research.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X