Home
News

ഈ വർഷം സ്മാർട്ട്ഫോൺ രംഗത്ത് ഉണ്ടായ വിപ്ലവകരമായ സാങ്കേതികവിദ്യകൾ

സ്മാർട്ട്‌ഫോൺ രംഗത്ത് അനുദിനം മാറ്റങ്ങൾ വരുന്നുണ്ട്. ഓരോ വർഷവും ഡിസൈനിലും പ്രകടനത്തിലും അതിശയകരമായ മാറ്റങ്ങൾ വരുന്നു. ഇതിനപ്പുറം സാധാരണ ചിന്തയ്ക്കപ്പുറമുള്ള നിലവിൽ സ്മാർട്ട്ഫോൺ ഡിസൈൻ രീതികളെ മാറ്റി മറിക്കുന്ന സാങ്കേതിക വിദ്യയുടെ വികാസവും ഉണ്ടാവുന്നുണ്ട്. എങ്ങനെയാണ് സ്മാർട്ട്ഫോൺ എന്ന് ചോദിച്ചാൽ അത് നാളെ എങ്ങനെയുമാകാം എന്ന് മാത്രമേ ഉത്തരമുള്ളു.

2020

2020ൽ സ്മാർട്ട്ഫോൺ രംഗത്ത് നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കരുത്തും അഴകും ഒരുപോലെ ചേരുന്ന മികച്ച ഡിവൈസുകൾ പുറത്തിറങ്ങിയ വർഷമാണ് ഇത്. കൊറോണ വൈറസ് കാരണം കുറച്ച് മാസങ്ങൾ സ്മാർട്ട്ഫോൺ രംഗത്ത് ആശങ്കകൾ സൃഷ്ടിച്ചെങ്കിലും പൂർവാധികം ശക്തിയോടെ സ്മാർട്ട്ഫോൺ വിപണി തിരിച്ച് വന്നു. ഈ വർഷം സ്മാർട്ട്ഫോൺ രംഗത്ത് ഉണ്ടായ പ്രധാന മാറ്റങ്ങളും സാങ്കേതിക വിദ്യകളുമാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

മടക്കാവുന്ന ഡിസ്പ്ലേകൾ

മടക്കാവുന്ന ഡിസ്പ്ലേകൾ

മടക്കാവുന്ന ഡിസ്പ്ലെകളുള്ള സ്മാർട്ട്‌ഫോണുകൾ 2019ൽ തന്നെ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ വർഷം മെച്ചപ്പെട്ട ഹിഞ്ച് സംവിധാനങ്ങളിലൂടെ ഇത് ജനപ്രീതി നേടി. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2, ഹുവാവേ മേറ്റ് എക്സ്, മൈക്രോസോഫ്റ്റ് സർഫേസ് ഡ്യുവോ, എൽജി ജി 8 എക്‌സ് തിൻക്യു തുടങ്ങിയ ഉപകരണങ്ങളും മികച്ച ഫോൾഡബിൾ ഡിസ്പ്ലെകളുള്ള സ്മാർട്ട്‌ഫോണുകളാണ്. മോട്ടോ റേസർ 5ജി, സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് തുടങ്ങിയ ഡിവൈസുകൾ ഫ്ലിപ്പ്-സ്റ്റൈൽ ഫോൾഡബിൾ സംവിധാനവുമായി പുറത്തിറങ്ങി.

സ്വിവൽ ഡിസൈനുകൾ

സ്വിവൽ ഡിസൈനുകൾ

ഫോൾഡബിൾ ഡിവൈനിന്റെ തന്നെ മറ്റൊരു രീതിയാണ് സ്വിവൽ ഡിസ്പ്ലെകൾ. എൽജിയാണ് ഇത്തരമൊരു സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. എൽ‌ജി വിങ് അതിന്റെ സ്വിവൽ ഡിസൈനിലൂടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അതിശയിപ്പിച്ചു. 6.8 ഇഞ്ച് ഫുൾ എച്ച്ഡി + പി-ഒലെഡ് ഫുൾവിഷൻ പ്രൈമറി ഡിസ്‌പ്ലേയും 3.9 ഇഞ്ച് ഫുൾ എച്ച്ഡി + ജി-ഒലെഡ് സെക്കൻഡറി സ്‌ക്രീനും ഉള്ള രണ്ട് ഡിസ്‌പ്ലേകളാണ് എൽജി വിങ് സ്മാർട്ട്ഫോണിൽ ഉള്ളത്. ‘സ്വിവൽ മോഡിലേക്ക്' മാറുമ്പോൾ പ്രൈമറി സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പ് മോഡിലേക്ക് തിരിയും.

ഹൈ റസലൂഷൻ ക്യാമറകൾ

ഹൈ റസലൂഷൻ ക്യാമറകൾ

സ്മാർട്ട്‌ഫോൺ ക്യാമറ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടായ വർഷമാണ് 2020. സ്മാർട്ട്ഫോൺ നിർമ്മാതാക്കളെല്ലാം ക്യാമറ സെൻസറുകളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. 2020 ൽ സാംസങ് ഗാലക്‌സി എസ് 20 അൾട്ര, ഷവോമി എംഐ 10 എന്നിവയിലൂടെ 108 എംപി സെൻസർ വിപണിയിൽ സജീവമായി. 100x സൂം ടെക്നോളജിയുള്ള ഡിവൈസുകളും രംഗത്തുണ്ട്. ഫ്ലാഗ്ഷിപ്പുകളിലെ 108 എംപി ക്യാമറകൾ പുറത്തിറങ്ങി എന്ന് മാത്രമല്ല 2020ൽ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് 64 എംപി ക്യാമറ സെൻസറുകൾ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

ക്യാമറകളിൽ ലിഡാർ സെൻസറുകൾ

ക്യാമറകളിൽ ലിഡാർ സെൻസറുകൾ

ഐഫോൺ 12 സീരീസിൽ കണ്ട ലിഡാർ സെൻസറുകൾ ഡിവൈസിലെ എആർ ഇംപ്ലിമന്റേഷൻ മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ്. ഇതിനുപുറമെ, കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാനും ഇത് സഹായിക്കും. നൈറ്റ്, പോർട്രെയിറ്റ് ഇമേജുകൾക്കായി ഡെപ്ത് സെൻസറുകൾ മെച്ചപ്പെടുത്താനും ഇതിന് സാധിക്കും.

മെച്ചപ്പെട്ട എആർ

മെച്ചപ്പെട്ട എആർ

ആഗ്മെന്റഡ് റിയാലിറ്റി ഈ വർഷം വലിയ മാറ്റം ഉണ്ടാക്കിയ കാര്യമാണ്. ആപ്പിൾ അടക്കമുള്ള നിരവധി സ്മാർട്ട്ഫോൺ ഡവലപ്പർമാർ എആർ ആണ് ഭാവി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐഫോൺ 12 പ്രോ, പ്രോ മാക്സ് മോഡലുകളിൽ ആപ്പിൾ ലിഡാർ സെൻസർ കൊണ്ടുവന്നതും ഇതുകൊണ്ടാണ്. ഈ വർഷം എആർ അടിസ്ഥാനമാക്കിയ ഫീച്ചറുകളുള്ള ധാരാളം മൊബൈൽ ആപ്പുകൾ പുറത്തിറങ്ങിയിരുന്നു. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയിലെ നിരവധി ഫെയ്സ് ഫിൽട്ടറുകൾ എആറുമായി ബന്ധപ്പെട്ടതാണ്.

മെച്ചപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

മെച്ചപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഈ വർഷം എആർ മാത്രമല്ല സ്മാർട്ട്‌ഫോൺ കേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശേഷിയും വർദ്ധിച്ചുട്ടുണ്ട്. റിവ്യൂ 42 നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മൊബൈൽ എൻക്യയറികളിൽ 20 ശതമാനവും വോയ്‌സ് സെർച്ചിങ് വഴിയാണ് നടക്കുന്നത്, ഇതിനായി ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും നിരവധി സ്മാർട്ട്ഫോണുകളിൽ നൽകിയിട്ടുണ്ട്. ഈ വർഷം എഐ എനേബിൾഡ് ക്യാമറകളും പുറത്തിറങ്ങിയിരുന്നു, ഗൂഗിൾ പിക്‍സൽ ഡിവൈസുകളിലും വൺപ്ലസ് ഫ്ലാഗ്ഷിപ്പുകളിലും എഐ സാങ്കേതികവിദ്യ കാണാം.

5ജിയുടെ വികാസം

5ജിയുടെ വികാസം

5ജി സപ്പോർട്ടുള്ള സ്മാർട്ട്‌ഫോണുകളുടെ വൻതോതിലുള്ള വളർച്ചയാണ് ഈ വർഷം ഉണ്ടായ മറ്റൊരു പ്രധാന മാറ്റം. 5ജി നെറ്റ്വർക്ക് രാജ്യത്ത് ഇപ്പോൾ ലഭിക്കില്ലെങ്കിലും ഭാവിയിലേക്കായി നിരവധി ഡിവൈസുകൾ ഇതിനകം തന്നെ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. നേരത്തെ പ്രീമിയം ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ മാത്രമുണ്ടായിരുന്ന 5ജി സ്മാർട്ട്‌ഫോണുകൾ 2020 അവസാനിക്കുന്നതോടെ ബജറ്റ് വിഭാഗത്തിൽ പോലും വരുന്നതായാണഅ കാണുന്നത്. 30,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളിൽ പോലും 5ജി സപ്പോർട്ട് ലഭിച്ചു.

സ്മാർട്ട്‌ഫോണുകളിൽ കൊവിഡ് -19 ഡിറ്റക്ഷൻ

സ്മാർട്ട്‌ഫോണുകളിൽ കൊവിഡ് -19 ഡിറ്റക്ഷൻ

2020 കൊറോണ വൈറസ് വ്യാപനത്തിന്റെ വർഷമായിട്ടാണ് ഓർമ്മിക്കപ്പെടുക. സ്മാർട്ട്‌ഫോൺ സാങ്കേതിക വിദ്യ ഈ മഹാമാരിയെ ചെറുക്കാനായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ബ്ലൂടൂത്ത് വഴി ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ പ്രവർത്തിക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകൾക്കും കൊവിഡ്-19 ട്രാക്കിംഗ് സംവിധാനം ലഭിച്ചു. കൊവിഡ് പോസിറ്റീവ് ആയ ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കാൻ ഇത്തരം സാങ്കേതികവിദ്യ സഹായിക്കുന്നു.

ലിക്വിഡ് കൂളിംഗ് ടെക്നോളജി

ലിക്വിഡ് കൂളിംഗ് ടെക്നോളജി

സ്മാർട്ട്‌ഫോണിൽ ഗെയിം കളിക്കുന്ന ആളുകളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ സ്മാർട്ട്ഫോണുകളിൽ ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ആവശ്യമായി വന്നു. ഗെയിം ബേസ്ഡ് സ്മാർട്ട്‌ഫോണിലെ ലിക്വിഡ് കൂളിംഗ് സിസ്റ്റം ഏത് ഗെയിമിങ് അവസ്ഥയിലും ഫോൺ ചൂടാകാതെ സൂക്ഷിക്കുന്നു. അസൂസ് റോഗ്, ഷവോമി ബ്ലാക്ക് ഷാർക്ക് തുടങ്ങിയ ഡിവൈസുകളഇൽ ഈ ലിക്വിഡ് കൂളിങ് ടെക്നോളജി ലഭ്യാണ്.

മൊബൈൽ ചിപ്‌സെറ്റുകളിൽ 5nm ആർക്കിടെക്ചർ

മൊബൈൽ ചിപ്‌സെറ്റുകളിൽ 5nm ആർക്കിടെക്ചർ

ഈ വർഷം സ്മാർട്ട്‌ഫോണുകളിൽ കണ്ട മറ്റൊരു വികാസം 5nm ചിപ്‌സെറ്റുകളാണ്. ഐഫോൺ 12 സീരീസിലെ പുതിയ ആപ്പിൾ എ14 ബയോണിക് ചിപ്‌സെറ്റ് മൊബൈൽ പ്രോസസറുകളുടെ ചരിത്രത്തിൽ സുപ്രധാനമായ നാഴികകല്ലായി മാറി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റും 5 എൻഎം ബേസ്ഡ് ചിപ്‌സെറ്റാണ്. ഇത്തരം ചിപ്പ്സെറ്റുകൾ വൈകാതെ മറ്റ് കമ്പനികളും ലഭ്യമാക്കും.

മെച്ചപ്പെടുത്തിയ മൊബൈൽ സെക്യൂരിറ്റി, പ്രൈവസി

മെച്ചപ്പെടുത്തിയ മൊബൈൽ സെക്യൂരിറ്റി, പ്രൈവസി

2020ൽ സ്മാർട്ട്‌ഫോണുകളിൽ ഉണ്ടായ പ്രധാന കൂട്ടിചേർക്കൽ സ്വകാര്യതയും സുരക്ഷയും മെച്ചപ്പെടുത്തി എന്നതാണ്. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവ രണ്ടും പ്രൈവസി നയങ്ങൾ നവീകരിച്ചു. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൈവസിയിലും സെക്യൂരിറ്റിയിലും കൂടുതൽ ശക്തി നൽകുന്നതായിരുന്നു ഇത്. ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
2020 has seen many changes in the smartphone space. This is the year when the best devices that combine strength and beauty are released.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X