വിസ്മയമായി സൂര്യഗ്രഹണം, ആദ്യം ദൃശ്യമായത് വടക്കൻ ജില്ലകളിൽ

|

ആകശത്ത് വിസ്മയമായി സൂര്യഗ്രഹണം ദൃശ്യമായി. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വന്ന് സൂര്യനെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. പൂർണമായും മറയ്ക്കുന്ന അവസരങ്ങളിൽ വലയ ഗ്രഹണമാണ് ഉണ്ടാകാറുള്ളത്. ഒരു നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് ദൃശ്യമായത്. കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ് ഇത്തവണ വലയ സൂര്യഗ്രഹണം പൂർണമായും ദൃശ്യമായത്. കേരളത്തിൽ ആദ്യമായി വലയ സൂര്യഗ്രഹണം ദൃശ്യമായത് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്.

സൂര്യഗ്രഹണം
 

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വന്ന് സൂര്യനെ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. പൂർണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, സങ്കര സൂര്യഗ്രഹണം എന്നിങ്ങനെ പല തരത്തിലാണ് സൂര്യ ഗ്രഹണം ഉണ്ടാവുന്നത്. ഇത്തവണ കേരളത്തിൽ കണ്ട വലയ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത സൂര്യനെ പൂർണമായും ചന്ദ്രൻ മറയ്ക്കുന്ന അവസരത്തിൽ പോലും ചന്ദ്രന് ചുറ്റുമായി ഒരു വലയം പോലെ സൂര്യനെ കാണാം എന്നതാണ്.

ഗ്രഹണം

രാവിലെ എട്ടുമണിക്കാണ് ഗ്രഹണം ആരംഭിച്ചത്. ഒമ്പതരമണിയോടെ ഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. ഇന്ത്യയിലെ തെക്കൽ സംസ്ഥാനങ്ങളിൽ ചില ഭാഗങ്ങളിലാണ് വലയ ചന്ദ്ര ഗ്രഹണം കാണാൻ സാധിച്ചത്. സൌദി അറേബ്യ, ഖത്തർ, യുഎഇ, സിഗപ്പൂർ, എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ് ഗ്രഹണപാത.

കൂടുതൽ വായിക്കുക: ഫിഫ്റ്റിയടിച്ച് പിഎസ്എൽവി; ഇന്ത്യയുടെ ചാരകണ്ണായ റിസാറ്റ് ഭ്രമണപഥത്തിലെത്തി

വടക്കൻ ജില്ലകളിൽ

കേരളത്തിന്റെ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് വലയ സൂര്യഗ്രഹണം പൂർണമായും ദൃശ്യമായത്. സംസ്ഥാനത്ത് ഉടനീളം സൂര്യന്റെ 90 ശതമാനത്തോളം മറയ്കക്കുന്ന ഗ്രഹണമാണ് ദൃശ്യമായത് എങ്കിലും വലയ സൂരൃഗ്രഹണം തെക്കൻ ജില്ലകളിൽ ദൃശ്യമായില്ല.

ശാസ്ത്ര സമൂഹം
 

21-ാം നൂറ്റാണ്ടിലെ രണ്ടാം ദശകം ഒരു സൂര്യഗ്രഹണത്തോടെയാണ് അവസാനിക്കുന്നത്. ഈ ദശകത്തിലെ അവസാനത്തെ സൂര്യഗ്രഹണം ശാസ്ത്ര സമൂഹത്തിലും പൊതുജനങ്ങളിലും വളരെയധികം കൌതുകം സൃഷ്ടിച്ചു. കാരണം ഇത് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിലെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശത്ത് നിന്ന് ദൃശ്യമാകുന്ന ഗ്രഹണമാണ്. 0.97 തീവ്രതയുള്ള ഒരു വാർഷിക സൂര്യഗ്രഹണ് ഇന്ന് ദൃശ്യമായത് 3 മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമാണ് ഇതിന് ഉണ്ടായിരുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന്‍ നിര്‍മിക്കും: റിപ്പോർട്ട്

Most Read Articles
Best Mobiles in India

Read more about:
English summary
Solar Eclipse is being witnessed from different parts of India. The year 2019 and the second decade of century is ending with an annular solar eclipse. The last solar eclipse of the decade has generated much curiosity in the scientific community and the general public as it will be visible from some of the post populated parts of the world including India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X