Home
News

ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണി അടക്കിവാഴുന്നു; അറിയേണ്ടതെല്ലാം

ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളെല്ലാം തന്നെ സ്മാർട്ട് ടിവി രംഗത്തും സജീവമാവുകയാണ്. ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിലേക്ക് ചുവടുവെച്ച ആദ്യ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് ഷവോമി. മോട്ടറോള, വൺപ്ലസ്, നോക്കിയ തുടങ്ങിയ നിരവധി കമ്പനികൾ ഷവോമിയുടെ ചുവട് പിടിച്ച് വിപണിയിൽ സ്മാർട്ട് ടിവികൾ പുറത്തിറക്കി തുടങ്ങി.

ഷവോമി

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ മറ്റ് കമ്പനികളെക്കാൾ ജനപ്രീതികൊണ്ടും വിൽപ്പന കണക്കുകൾ കൊണ്ടും ഏറെ മുന്നിലാണ്. ഇന്ത്യയിലെ സ്മാർട്ട് ടിവി മാർക്കറ്റിലും ഷവോമി വൻ മുന്നേറ്റമാണ് നടത്തുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഡിവൈസുകളാണ് ഷവോമിയുടെ സവിശേഷത. വിലകുറഞ്ഞ മികച്ച ഡിവൈസുകളിൽ താല്പര്യമുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്‍റെ പിന്തുണയാണ് കമ്പനിയെ ഇന്ത്യയിൽ ശക്തിപ്പെടുത്തിയത്. സ്മാർട്ട് ടിവികളുടെ കാര്യത്തിലും കമ്പനി ഇതേ നേട്ടം കൈവരിക്കുന്നു.

സ്മാർട്ട് ടിവി

സ്മാർട്ട് ടിവി രംഗത്തേക്ക് പ്രവേശിച്ചതിനുശേഷം സമീപകാല സാങ്കേതികവിദ്യകളും ട്രെൻഡുകളും ഉപയോഗിച്ച് കമ്പനി നിരവധി പുതിയ മോഡലുകൾ വിപണിയിലെത്തിച്ചു. ഇവയെല്ലാം മിതമായ നിരക്കിൽ ലഭ്യമായതിനാൽ തന്നെ വിലയും ഓഫറുകളും പ്രധാനമായി കാണുന്നവർക്കിടയിൽ എംഐ ടിവികൾക്ക് വൻ ഡിമാന്‍റാണ് ഉള്ളത്. മറ്റ് കമ്പനികൾ നൽകുന്ന എല്ലാ സാങ്കേതിക വിദ്യകളും എംഐ സ്മാർട്ട് ടിവിയും ഉപയോക്താവിന് നൽകുന്നുണ്ട്.

സ്മാർട്ട് ടിവി മാർക്കറ്റിൽ ഷവോമി മുന്നേറ്റം

സ്മാർട്ട് ടിവി മാർക്കറ്റിൽ ഷവോമി മുന്നേറ്റം

ഐ‌ഡി‌സിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2019 ലെ മൂന്നാം ക്വാർട്ടറിൽ ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിൽ മുന്നിലുള്ള കമ്പനി ഷവോമിയാണ്. മറ്റുള്ള സ്മാർട്ട് ടിവി നിർമ്മാതാക്കളെ അപേക്ഷിച്ച് 33 ശതമാനം ഷെയറോടെയാണ് ഇന്ത്യൻ വിപണിയിൽ എംഐ ടിവി ആധിപത്യം പുലർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് വലിയ ബ്രാൻഡുകളായ സാംസങ്, എൽജി എന്നിവ യഥാക്രമം 14%, 13% മാർക്കറ്റ് ഷെയറുമായി ഷവോമിയെക്കാൾ ഏറെ പിന്നാലാണ് എന്നതും ശ്രദ്ധേയമാണ്.

വിപണി

രാജ്യത്തെ സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി വിപണികളിൽ എതിരാളികളെ ദീർഘ ദൂരം പിന്നിലാക്കി മുന്നേറാൻ ചൈനീസ് കമ്പനിയായ ഷവോമിക്ക് കഴിഞ്ഞതെങ്ങനെയാണ് എന്ന കാര്യം ആലോചിച്ചാൽ അതിശയം തോന്നും. ദീർഘകാലമായി ടിവി വിപണിയിൽ ഉണ്ടായിരുന്ന സാംസങും എൽജിയും അടക്കമുള്ള കമ്പനികൾ സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് സ്മാർട്ട് ടിവിയിലേക്ക് മാറിയെങ്കിലും പിന്നീട് വിപണിയിലെത്തിയ എംഐ ടിവി വിപണി കീഴടക്കിയതെങ്ങനെയെന്ന് നോക്കാം.

ഷവോമിയുടെ വിജയത്തിനുള്ള കാരണങ്ങൾ

ഷവോമിയുടെ വിജയത്തിനുള്ള കാരണങ്ങൾ

എല്ലാ സ്മാർട്ട് ടിവി ബ്രാൻഡുകളും കണ്ടന്‍റ് പ്രോവൈഡർമാരുമായി പങ്കാളിത്തം ഉണ്ടാക്കാൻ ആരംഭിച്ചു കഴിഞ്ഞു. ഉപയോക്താക്കളെ കൂടുതൽ സമയം ടിവിക്ക് മുന്നിൽ ഇരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടന്‍റ് പ്ലാറ്റ്ഫോമുകളുമായി ടിവി കമ്പനികൾ ചേർന്ന് പ്രവർത്തിക്കുന്നത്. ഇതുപോലെ ഷിയോമിയുടെ പാച്ച് വാൾ ഒഎസും ഉപയോക്താക്കൾക്കായി ധാരാളം കണ്ടന്‍റുകൾ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾ‌ക്ക് ആവശ്യത്തിന് കണ്ടന്‍റുകൾ നൽ‌കുന്നതിന് ഷവോമി ഇറോസ് നൗ തുടങ്ങിയ കണ്ടന്‍റ് പ്രോവൈഡർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഇറക്കുമതി തീരുവ

ഓപ്പൺ സെൽ എൽസിഡി ടെലിവിഷൻ പാനലുകളുടെ ഇറക്കുമതി തീരുവ 5% ഒഴിവാക്കാനുള്ള സർക്കാരിന്‍റെ സമീപകാലത്തുണ്ടായ തീരുമാനമാണ് ഷവോമി ഇന്ത്യൻ വിപണിയിൽ ശക്തിപ്പെടാനുള്ള മറ്റൊരു കാരണം. ഈ തീരുവ രാജ്യത്ത് ടിവികൾ അസംബിൾ ചെയ്യാനുള്ള മൊത്തം ചെലവിന്റെ 70% ആയിരുന്നു. ഇത് ഒഴിവാക്കിയതോടെ ചൈനീസ് കമ്പനിയായ ഷവോമിക്ക് സ്മാർട്ട് ടിവി വിപണിയിലെത്തിക്കുന്നത് കൂടുതൽ ചിലവ് കുറഞ്ഞ കാര്യമായി മാറി. ഇത് മുതലെടുത്ത് വില കുറച്ച് വിപണിയിൽ ആധിപത്യം സ്ഥാപിക്കാനും കമ്പനിക്ക് സാധിച്ചു.

Best Mobiles in India

English summary
The leading smartphone brands in India are aggressively focusing on the smart TV category to gain a major chunk of this market. While Xiaomi was one of the initial smartphone brands to step into the smart TV market in India, several others such as Motorola, OnePlus, and Nokia have followed its footsteps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X