ഗൂഗിൾ ആൽഫബറ്റിനെയും ഇനി സുന്ദർ പിച്ചൈ നയിക്കും

|

ഗൂഗിൾ അടക്കമുള്ള ടെക് ഭീമന്മാരുടെ പിന്നിലുള്ള ആൽഫബെറ്റ് എന്ന കമ്പനിയെ ഇനി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നയിക്കും, ആൽഫബെറ്റിന്‍റെ സിഇഒ ആയിരുന്ന ലാറി പേജ് തൽനത്ത് നിന്ന് മാറിയതോടെയാണ് സുന്ദർ പിച്ചൈയെ തന്നെ കമ്പനിയുടെ സിഇഒ ആയി തിരഞ്ഞെടുത്തത്. ലാറി പേജ്, സെർജി ബ്രിൻ എന്നിവരായിരുന്നു ഇതുവരെ ആൽഫബെറ്റിന്‍റെ സിഇഒ, പ്രസിഡന്‍റെ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്. പുതിയ മാറ്റത്തോടെ സി‌ഇ‌ഒ സ്ഥാനം പിച്ചൈ അലങ്കരിക്കും. അതേസമയം തൽക്കാലത്തേക്ക് കമ്പനിയുടെ പ്രസിഡന്‍റെ സ്ഥാനത്ത് ആരും ഉണ്ടായിരിക്കില്ല.

ലാറി, സെർജി
 

ബ്ലോഗിലെഴുതിയ 'ലാറി, സെർജി എന്നിവരുടെ കത്തിലാണ് കമ്പനിയിലെ പോസ്റ്റുകളിലുണ്ടായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. കത്ത് ആൽഫബറ്റിന്‍റെയും ഗൂഗിളിന്‍റെയും ഇൻഡിവിജ്യൽ ഐഡന്‍റിറ്റി ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. "ഗൂഗിൾ ഒരു കൺഫൻഷനൽ കമ്പനിയല്ല. അങ്ങനെയൊന്നാകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കി. അതേ സമയം ആൽഫബറ്റിന്‍റെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം സുന്ദർ പിച്ചൈ തന്നെ ട്വീറ്റിലൂടെർ പ്രഖ്യാപിച്ചു. ഈ ട്വിറ്റിലൂടെ 'സാങ്കേതികവിദ്യ വഴി വലിയ വെല്ലുവിളികളെ നേരിടുന്നതിനുള്ള ദീർഘകാലത്തേക്കുള്ള ശ്രദ്ധയും അദ്ദേഹം ഉയർത്തിക്കാട്ടി.

മുൻ സിഇഒ

സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണയിലൂടെയും സാങ്കേതിക വിശദാംശങ്ങൾക്കുമേലുള്ള ശ്രദ്ധയിലൂടെയുമാണ് മുൻ സിഇഒ ലാറി പേജ് അറിയപ്പെട്ടിരുന്നത്. ആഗോള വിപണിയിൽ അതുല്യവും നൂതനവുമായ ആശയങ്ങൾ കൊണ്ടുവരാൻ കഴിയുന്ന വളർന്നുവരുന്നതും പുതിയതുമായ ബിസിനസ്സുകളെ സഹായിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ആൽഫബെറ്റിന്റെ ഏറ്റവും വലിയ യൂണിറ്റായ ഗൂഗിളിനെ സിഇഒ ആയ പിച്ചൈയെ നേരത്തെ ഇവർ ഏൽപ്പിച്ചിരുന്നു. റോബോട്ടിക് പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പമാണ് ആൽഫബെറ്റിന്‍റെ പ്രസിഡന്‍റായി സെർജി ബ്രിംഗ് പ്രവർത്തിച്ചത്.

കൂടുതൽ വായിക്കുക: ഗൂഗിളിന്റെ പേപ്പർ ഫോണുകളെ പരിചയപ്പെടാം

വിവാദ പദ്ധതി

കഴിഞ്ഞ രണ്ട് വർഷമായി ലാറി പേജും സെർജി ബ്രിങും പൊതുജനങ്ങളുടെ ശ്രദ്ധയിൽ നിന്ന് മാറി നിൽകുകയാണ്. ഗൂഗിളിന്റെ ഇവന്‍റുകളിൽ ഇവർ ഉണ്ടാകാറുണ്ടെങ്കിലും വേദിയിലും മറ്റും വരുന്നത് കുറവാണ്. പൊതുവേദിയിലോ മാധ്യമങ്ങളോടോ സംവദിക്കാതെയാണ് ഇരുവരും കുറേ കാലമായി ജീവിക്കുന്നത്. അതേസമയം വിവാദ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങളും നിയമനിർമ്മാതാക്കളും മറ്റുള്ളവരും ആൽഫബറ്റ് സ്ഥാപകരിൽ നിന്ന് നിരന്തരം ഉത്തരം ആവശ്യപ്പെടുന്നുണ്ട്.

കൃത്രിമബുദ്ധി
 

കൃത്രിമബുദ്ധി വികസിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധിക്കുന്നതിനെ കുറിച്ച് പേജ്, ബ്രിംഗ്, പിച്ചായ് എന്നീ മൂന്ന് പേരും വ്യക്തമാക്തിയിരുന്നു. വെബ് സെർച്ചുകളും മറ്റ് ജോലികളും ഉപയോക്താവിന് വേഗത്തിലും പരിധികളില്ലാത്തതുമാക്കി മാറ്റുന്നതിന് AI, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിക്കുക എന്നതാണ് ഇവരുടെ ആശയം. ഗൂഗിളിനെയും ആൽഫബറ്റിനെയും നയിക്കുന്ന പിച്ചൈ ഈ സാങ്കേതികവിദ്യ ലോകമെമ്പാടും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു.

ഗൂഗിളിന്‍റെ സ്വാധീനം

ലോകത്ത് ഗൂഗിളിന്‍റെ സ്വാധീനം വളരെ കൂടുതലാണ്. കമ്പനിയുടെ പല പ്രോജക്ടുകൾക്കും പല വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്. ചൈനീസ് സർക്കാർ സൂക്ഷ്മപരിശോധന നടത്തുന്ന വിധത്തിലുള്ള പ്രത്യേകം സെർച്ച് എഞ്ചിൻ ചൈനയിൽ കമ്പനി പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജീവനക്കാരിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ട യുഎസ് മിലിട്ടറിയ്ക്കായി ഒരു എഐ പദ്ധതി തയ്യാറാക്കുന്നതിനും കമ്പനി ചർച്ചകൾ നടത്തിയിരുന്നു.

കൂടുതൽ വായിക്കുക: ഗൂഗിൾ പേയ് വീണ്ടും സ്ക്രാച്ച് കാർഡ് വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നു: ഇത് എങ്ങനെ നേടാം ?

ആൽഫബറ്റ്

കമ്പനിയുടെ പുതിയ തീരുമാനത്തിൽ നിക്ഷേപകർ സന്തുഷ്ടരാണ്. പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം ആൽഫബറ്റ് ഓഹരികൾ 0.64 ശതമാനം ഉയർന്നു. പുതിയ തീരുമാനം ലോകമെമ്പാടുമുള്ള മറ്റഅ കമ്പനികളെയും അവരുടെ ഉപയോക്താക്കളെയും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

Most Read Articles
Best Mobiles in India

Read more about:
English summary
Alphabet, the name behind tech giants like Google, will be headed by Sundar Pichai. Alphabet's CEO Larry Page has stepped down from the CEO's position. Till now, Larry Page and Sergey Brin were the CEO and President of Alphabet, respectively. The new change will have Pichai as the CEO, while there will be no President of Alphabet for the time being.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X