Tata Sky: ടാറ്റ സ്കൈ മെയ് 3 വരെ 10 ചാനലുകൾ സൗജന്യമായി നൽകുന്നു
രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ടാറ്റ സ്കൈ മെയ് 3 വരെ തങ്ങളുടെ ഉപഭോക്താക്കൾക്ക് 10 ചാനലുകൾ സൌജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. ആളുകൾക്ക് ലോക്ക്ഡൌൺ കാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സൌജന്യമായ ചാനലുകൾ ലഭ്യമാക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു. സെറ്റ്-ടോപ്പ് ബോക്സിലും ടാറ്റസ്കൈ ആപ്ലിക്കേഷനിലും ഈ ചാനലുകൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭിക്കുന്ന ഈ സേവനം പൂർണമായും സൌജന്യമായിരിക്കും.

ടാറ്റ സ്കൈ ഫിറ്റ്നസ് (110), ടാറ്റ സ്കൈ ഡാൻസ് സ്റ്റുഡിയോ (ചാനൽ 123), ടാറ്റ സ്കൈ ബ്യൂട്ടി (ചാനൽ 119), ടാറ്റ സ്കൈ ക്ലാസ് റൂം (653), ടാറ്റ സ്കൈ വേദിക് മാത്സ് (702), ടാറ്റ സ്കൈ കുക്കിങ് (127), ടാറ്റ സ്കൈ ഫൺ ലേൺ (664 & 686), ടാറ്റ സ്കൈ ജാവേദ് അക്തർ (150) എന്നീ ചാനലുകളാണ് കമ്പനി സൌജമായി നൽകുന്നത്. ഈ ചാനലുകളെല്ലാം വിവിധ വിഭാഗങ്ങളിൽപ്പെട്ട ചാനലുകൾ ആയതിനാൽ തന്നെ എല്ലാ വിഭാഗം ആളുകൾക്കും ലോക്ക്ഡൌൺ കാലത്ത് വിനോദത്തിന് ഇവയെ ആശ്രയിക്കാനാകും.

ടാറ്റ സ്കൈ ഉപയോക്താക്കൾക്ക് സൌജന്യ ക്രെഡിറ്റും
ലോക്ക്ഡൌൺ സമയത്ത് സൌജന്യമായി ചാനലുകൾ നൽകുന്നതിനൊപ്പം ഉപയോക്താക്കളെ സഹായിക്കാൻ ടാറ്റസ്കൈ മറ്റൊരു സംവിധാനം കൂടി ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അടിയന്തര ക്രെഡിറ്റുകൾ നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് റീചാർജ് ചെയ്യുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ ആനുകൂല്യമെന്ന് കമ്പനി വ്യക്തമാക്കി.

ക്രഡിറ്റ് ലഭിക്കുന്നതിനായി ഉപയോക്താക്കൾ അവരുടെ നമ്പറിൽ നിന്ന് 080-6999922 എന്ന നമ്പറിലേക്ക് ഒരു മിസ് കോൾ ചെയ്യണം. ഇതിലൂടെ മാത്രമേ ടാറ്റ സ്കൈയുടെ ക്രഡിറ്റ് സേവനങ്ങൾ ലഭിക്കുകയുള്ളു. കടമായി തരുന്ന ഈ റീചാർജ് ലോക്ക്ഡൌൺ കാലയളവിലേക്ക് മാത്രമാണ്. ലോക്ക്ഡൌൺ അവസാനിച്ച് കഴിഞ്ഞുള്ള റീചാർജിൽ നിന്ന് ഈ തുക കൂടി കമ്പനി ഈടാക്കുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. റീചാർജ് ചെയ്യാൻ സാധിക്കാത്ത ആളുകൾക്കുള്ള സഹായം എന്ന നിലയിലാണ് ക്രഡിറ്റ് നൽകുന്നത്.

ടാറ്റ സ്കൈ പുതുതായി മൂന്ന് ചാനലുകൾ കൂടി ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ ചാനലുകളുടെ വില 0.6 പൈസ മുതൽ 6 രൂപ വരെയാണ്. പുതിയ ചാനലുകൾ യൂറോസ്‌പോർട്ട് എച്ച്ഡി, സീ ബിസ്‌കോപ്പ്, 1 സ്‌പോർട്‌സ് എന്നിവയാണ്. ആദ്യത്തെ പത്ത് ദിവസം ഈ ചാനലുകൾ ബേസ് പ്ലാനിനൊപ്പം സൌജന്യമായി ലഭിക്കും. തുടർന്ന് പണം നൽകിയാൽ മാത്രമേ ഈ ചാനലുകൾ ലഭ്യമാവുകയുള്ളു. ഈ ചാനലുകൾ അപ്ലിക്കേഷനിലും ടാറ്റ സ്കൈ വെബിലും ലഭ്യമാണ്.

ലോക്ക്ഡൌൺ സമയത്ത് ആളുകൾ വീടുകളിൽ തന്നെ കഴിയുകയാണ്. ഈ അവസരത്തിൽ സൌജന്യ സേവനങ്ങൾ നൽകുന്നത് ഡിടിഎച്ച് കമ്പനികളിൽ നിന്നുള്ള മികച്ച നീക്കമാണ്. ലോക്ക്ഡൌൺ കാലയളവിൽ ഡിടിഎച്ച്, ബ്രോഡ്‌കാസ്റ്റർസ്, കേബിൾ ടിവി ഓപ്പറേറ്റർമാർ എന്നിവർ അവരുടെ സേവനങ്ങൾ ഒരു തടസ്സവുമില്ലാതെ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവര, പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഓപ്പറേറ്റർമാർ ക്രെഡിറ്റ് സൗകര്യങ്ങളോടൊപ്പം സൌജന്യ സേവനങ്ങളും നൽകി തുടങ്ങിയത്.


Click it and Unblock the Notifications