Tata Sky Offers: ടാറ്റ സ്കൈ 12 മാസത്തെ റീച്ചാർജിൽ ഇപ്പോൾ ഒരുമാസം സൌജന്യ സേവനം

|

കഴിഞ്ഞ വർഷം പുറത്തിറക്കിയ പുതിയ താരിഫ് പദ്ധതികൾക്ക് അനുസൃതമായി ഡി‌ടി‌എച്ച്, കേബിൾ ടിവി സേവന ദാതാക്കൾ അവരുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് ദീർഘകാല പ്ലാനുകൾ നീക്കംചെയ്‌തു. സാധാരണയായി ദീർഘകാല പ്ലാനുകൾക്ക് മൂന്ന്, ആറ്, പന്ത്രണ്ട് മാസത്തെ വാലിഡിറ്റിയാണ് ഉണ്ടാകാറുള്ളത്.

പോർട്ട്ഫോളിയോ
 

പോർട്ട്ഫോളിയോയിൽ നിന്ന് ദീർഘകാല ചാനൽ പായ്ക്കുകൾ നീക്കം ചെയ്തതിനുശേഷം ഓപ്പറേറ്റർമാർ ലോങ് ടേം റീചാർജുകൾ (എൽടിആർ) എന്ന് വിളിക്കുന്ന ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചു. പേരിൽ നിന്ന് തന്നെ വ്യക്തമാകുന്നത് പോലെ ഉപയോക്താക്കൾക്ക് സാധാരണ ലഭിക്കുന്നതിന് സമാനമായ ചാനൽ പായ്ക്ക് അല്ലെങ്കിൽ സമാന ചാനലുകൾ താരതമ്യേന ദീർഘകാല വാഡിറ്റിയോടെ നേടാൻ സഹായിക്കുന്ന പ്ലാനുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

റീചാർജുകൾ

ഈ റീചാർജുകൾ ആരംഭിക്കുന്നതിന് പുറമേ ഓപ്പറേറ്റർമാർ ഈ റീചാർജുകളിൽ സൌജന്യ സേവനമോ ക്യാഷ്ബാക്കോ നൽകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച്, ടാറ്റ സ്കൈ, സൺ ഡയറക്ട്, ഡിഷ് ടിവി, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയാണ് ഏതാണ്ട് സമാനമായ എൽ‌ടി‌ആർ ഓഫറുകൾ നൽകുന്ന നാല് ഡി‌ടി‌എച്ച് ഓപ്പറേറ്റർമാർ.

കൂടുതൽ വായിക്കുക: ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കിഴിവ്

ടാറ്റ സ്കൈ ക്യാഷ്ബാക്ക് ഓഫർ

ടാറ്റ സ്കൈ ക്യാഷ്ബാക്ക് ഓഫർ

ടാറ്റ സ്കൈ ക്യാഷ്ബാക്ക് ഓഫറിനെക്കുറിച്ച് പരിശോധിച്ചാൽ ഒരേ ചാനൽ പായ്ക്ക് 12 മാസത്തേക്ക് റീചാർജ് ചെയ്യുന്ന വരിക്കാർക്ക് 30 ദിവസത്തെ അധിക സൌജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ഇത്. അതായത് ഒരുമാസത്തെ റീചാർജ് തുക ഉപയോക്താവിന് ക്യാഷ് ബാക്ക് ആയി ലഭിക്കുമെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിമാസം
 

നിങ്ങൾ പ്രതിമാസം 335 രൂപ നൽകി ഒരു ചാനൽ പായ്ക്ക് തിരഞ്ഞെടുക്കുകയും ഇതേ പായ്ക്ക് 12 മാസം തുടർച്ചയായി റീചാർജ് ചെയ്യുകയും ചെയ്താൽ 12മാസം റീചാർജ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് 335 രൂപ ക്യാഷ്ബാക്കായി ക്രെഡിറ്റ് ചെയ്യും. ഇതിലൂടെ നിങ്ങൾക്ക് 12 മാസം തുടർച്ചയായി ചെയ്ത റീചാർജ് ഒരുമാസം കൂടി അധികമായി ചെയ്യാൻ സാധിക്കും.

ആപ്ലിക്കേഷൻ

ടാറ്റ സ്കൈ ആപ്ലിക്കേഷൻ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി 12 മാസത്തേക്ക് റീചാർജ് ചെയ്ത് റീചാർജ് തുക ടാറ്റ സ്കൈ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ആയി തിരികെ ലഭിക്കും. ടാറ്റ സ്കൈ ക്യാഷ്ബാക്ക് ഓഫറിനായി കൃത്യമായ റീചാർജ് തുക ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പും ഇപ്പോൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയ്ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്സും മാർച്ച് 12ന് പുറത്തിറങ്ങും

താൽക്കാലിക സസ്പെൻഷൻ ഫീച്ചർ

ടാറ്റ സ്കൈ ക്യാഷ്ബാക്ക് ഓഫർ അവരുടെ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ലഭിക്കും എന്നതാണ് രസകരമായ കാര്യം. ആവശ്യമുള്ള ഉപയോക്താക്കൾക്ക് അഞ്ച് ദിവസത്തേക്ക് അവരുടെ അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഓപ്പറേറ്റർ വരിക്കാരെ അനുവദിക്കുന്നു. ഇതിലൂടെ വീടുകളിൽ ആരും ഇല്ലാത്ത ദിവസങ്ങളിൽ താല്കാലികമായി അക്കൌണ്ട് സസ്പെൻഡ് ചെയ്യാം.

ഡി‌ടി‌എച്ച്

താല്കാലികമായി സേവനം നിർത്തിവയ്ക്കുന്ന സംവിധാം ടാറ്റ സ്കൈ ഡി‌ടി‌എച്ച് സേവന ദാതാവിന്റെ വരിക്കാർ‌ക്ക് മാത്രമേ ഇപ്പോൾ‌ ലഭ്യമാകുന്നുള്ളു. ഇതൊരു സൌജന്യ സേവനമാണ്. മൊബൈൽ അപ്ലിക്കേഷൻ വഴി ഈ സസ്പെൻഷൻ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാനോ അതല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് ടീമിനെ വിളിച്ച് സസ്പെൻഡ് ചെയ്യാനോ സാധിക്കും.

കൂടുതൽ വായിക്കുക: 350 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാൻ

Most Read Articles
Best Mobiles in India

Read more about:
English summary
Abiding to the new tariff plans issued last year, DTH and cable TV service providers removed the long-term plans from their portfolio. Usually, the long-term plans come with three, six and twelve months validity. Following the removal of these long-term channel packs, the operators introduced a new scheme dubbed Long-Term Recharges (LTR).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X