Just In
- 15 min ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 40 min ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 2 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 17 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
Don't Miss
- Movies
ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്
- Automobiles
സെവൻ സമുറായ്സ്; ഇലക്ട്രിക് വേഷമണിഞ്ഞ് തിരികെയെത്താൻ ഈ അൾട്രാ ലെജൻഡ്സ്
- News
ഗോഡ്സെ എന്ന മതഭ്രാന്തന് ഗാന്ധിയെ വെടിവച്ചു കൊന്നപ്പോള്‍ മുറിവേറ്റത് ഇന്ത്യയ്ക്ക്- പിണറായി വിജയന്
- Lifestyle
ദുരാത്മാക്കളെ അകറ്റും സര്‍വ്വ പാപമോചനം നല്‍കും ജയ ഏകാദശി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- Sports
ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന് പറയുന്നു
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
ടാറ്റ സ്കൈയുടെ സെറ്റ്-ടോപ്പ് ബോക്സ് വാങ്ങുമ്പോൾ 2,000 രൂപ ഡിസ്കൗണ്ട് നേടാം
കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ടാറ്റ സ്കൈ ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചു. ബിംഗ് + സെറ്റ് ടോപ്പ് ബോക്‌സിൽ കമ്പനി ആകർഷകമായ വില കിഴിവാണ് ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഈ സെറ്റ്ടോപ്പ് ബോക്സിന് 5, 999 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇപ്പോൾ ഈ സെറ്റ്ടോപ്പ് ബോക്സ് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപയുടെ വിലക്കിഴിവാണ് ടാറ്റ സ്കൈം ബിംഗ് പ്ലസ് സെറ്റ്ടോപ്പ് ബോക്സ് വാങ്ങുന്നവർക്ക് നൽകുന്നത്.

പ്ലാനുകളും കണക്ഷനുകളും അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും പുതുതായി പ്രഖ്യാപിച്ച ഓഫർ ലഭ്യമാണ്. പുതിയ വിലകൾ ഇതിനകം തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സെറ്റ്-ടോപ്പ് ബോക്സിൽ ഗൂഗിൾ പ്ലേ, വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുകളുണ്ട്. ഈ വർഷം ജനുവരിയിലാണ് കമ്പനി ബിംഗ് പ്ലസ് സെറ്റ്ടോപ്പ് ബോക്സ് പുറത്തിറക്കിയത്. 5,999 രൂപ വിലയിൽ പുറത്തിറക്കിയ ഈ സെറ്റ്ടോപ്പ് ബോക്സിന് ലഭിക്കുന്ന ആദ്യത്തെ വിലക്കിഴിവാണ് ഇത്.

ടാറ്റ സ്കൈ ബിംഗ് ഓഫറുകൾ: വിശദാംശങ്ങൾ
ടാറ്റ സ്കൈ ഇപ്പോൾ പുതിയ ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ Binge + ആക്സസ് ലഭ്യമാക്കുന്നുണ്ട്. ഹംഗാമ പ്ലേ, ഷെമറൂ, ഇറോസ് നൌ, ഡിസ്നി + ഹോട്ട്സ്റ്റാർ, സൺഎൻഎക്സ് ടി എന്നിവ ഉൾപ്പെടുന്ന സ്ട്രീമിങ് സേവനങ്ങളാണ് ബിംഗ് പ്ലസിലൂടെ ലഭിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിലേക്ക് മൂന്ന് ആക്സസുകൾ സൌജന്യമായി ലഭിക്കും.

ആദ്യം ലഭിക്കുന്ന സൌജന്യ ഓഫർ അവസാനിച്ചു കഴിഞ്ഞാൽ ബിംഗ് പ്ലസ് സേവനങ്ങൾ തുടരാൻ ഉപയോക്താക്കൾ 249 രൂപ നൽകണം. മൂന്ന് മാസത്തേക്കാണ് ആമസോൺ പ്രൈം സൌജന്യമായി കമ്പനി നൽകുന്നത്. ഈ സേവനം പിന്നീടും ലഭിക്കുന്നതിന് പ്രതിമാസം 129 രൂപയാണ് ഉപയോക്താക്കൾ നൽകേണ്ടത്.

ടാറ്റ സ്കൈ ബിംഗ് സെറ്റ്-ടോപ്പ് ബോക്സ്
ടാറ്റ സ്കൈ ബിംഗ് സെറ്റ്-ടോപ്പ് ബോക്സ് വോയ്‌സ് അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ആൻഡ്രോയിഡ് ബേസ്ഡ് ഡിവൈസാണ്. ഷോകളും കണ്ടന്റുകളും കാണാനുള്ള സൌകര്യം ഈ സെറ്റ്ടോപ്പ് ബോക്സ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. അതിനൊപ്പം തന്നെ ഉപയോക്താക്കൾക്ക് സാറ്റലൈറ്റ് വഴി ലൈവ് ടിവി ആക്സസ് ചെയ്യാനും കഴിയും. ഒടിടി പ്ലാറ്റ്ഫോമുകളും ഡിഷ് ടിവിയും ഒരു ഡിവൈസിലൂടെ ലഭ്യമാക്കുന്നു എന്നതാണ് ഈ സെറ്റ്ടോപ്പ് ബോക്സിന്റെ സവിശേഷത.

ടാറ്റ സ്കൈ ബിംഗിന് സമാനമായ മറ്റ് സെറ്റ്-ടോപ്പ് ബോക്സുകൾ
ഡിഷ് ടിവി, ഡി 2 എച്ച്, എയർടെൽ ഡിജിറ്റൽ ടിവി എന്നീ മൂന്ന് ഡിടിഎച്ച് ഓപ്പറേറ്റർമാർ ടാറ്റ സ്കൈ ബിംഗിന് സമാനമായ സെറ്റ്-ടോപ്പ് ബോക്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഷ് ടിവി അതിന്റെ സെറ്റ്ടോപ്പ് ബോക്സ് 2,499 രൂപയ്ക്കാണ് നൽകുന്നത്. ഇതിനൊപ്പം ഒരു മാസത്തെ സൌജന്യ സേവനങ്ങളും ഇതിലൂടെ ലഭിക്കും. ഡി2എച്ച് സെറ്റ്ടോപ്പ് ബോക്സിന് 2,499 രൂപയാണ് വില വരുന്നത്.

ഡി2എച്ച് പുതിയ ഉപയോക്താക്കൾ സെറ്റ്ടോപ്പ് ബോക്‌സിന് 3,999 രൂപ നൽകണം. എല്ലാ കമ്പനികളെക്കാളും വളരെ കുറഞ്ഞ നിരക്കിലാണ് എയർടെൽ സെറ്റ്ടോപ്പ് ബോക്സ് നൽകുന്നത്. 2249 രൂപയ്ക്ക് കമ്പനി എക്സ്സ്ട്രീം ബോക്സ് വാഗ്ദാനം ചെയ്യുന്നു. മിക്കവാറും എല്ലാ ഭാഷകളിലെയും 388 ചാനലുകൾ ഇതിലൂടെ ലഭ്യമാണ്. ടാറ്റ സ്കൈ സെറ്റ്ടോപ്പ് ബോക്സിന്റെ വില കുറച്ചുവെങ്കിലും മറ്റ് കമ്പനികളുടെ സെറ്റ്ടോപ്പ് ബോക്സുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വില ഇപ്പോഴും കൂടുതലാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470