പകുതി വിലയ്ക്ക് ചാനൽ പായ്ക്കുകൾ നൽകുന്ന ഡബിൾ ധമാക്ക ഓഫറുമായി ടാറ്റ സ്കൈ

|

ടാറ്റ സ്കൈ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകികൊണ്ട് ഇന്ത്യയിൻ വൻ ഉപഭോക്തൃ അടിത്തറ ഉണ്ടാക്കിയെുത്ത ബ്രാന്റാണ്. ഇടയ്ക്കിടെ ചില ഓഫറുകൾ നൽകികൊണ്ട് മറ്റ് സേവനദാതാക്കളെ പിന്നിലാക്കാൻ ടാറ്റ സ്കൈ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ടാറ്റ സ്കൈയുടെ പുതിയ ഓഫർ പകുതി വിലയ്ക്ക് ചാനൽ പായ്ക്കുകൾ നൽകുന്ന ഓഫറാണ്. ഡബിൾ ധമാക്ക ഓഫറിലൂടെ ആറ് ചാനൽ പായ്ക്കുകളാണ് പകുതി വിലയ്ക്ക് ലഭിക്കുന്നത്. ഓഗസ്റ്റ് രണ്ട് വരെ ഈ ഓഫർ ലഭ്യമാകും.

 

ടാറ്റ സ്കൈ 'ഡബിൾ ധമാക ഓഫർ'

ടാറ്റ സ്കൈ 'ഡബിൾ ധമാക ഓഫർ'

ടാറ്റ സ്കൈ ഡബിൾ ധമാക്ക ഓഫറിന് കീഴിൽ സ്മാർട്ട് ഗെയിമുകൾ, ടാറ്റ സ്കൈ ഡാൻസ് സ്റ്റുഡിയോ, ടാറ്റ സ്കൈ ഇംഗ്ലീഷ്, ടാറ്റ സ്കൈ വേദിക് മാത്സ്, ടാറ്റ സ്കൈ ഫിറ്റ്നസ്, ടാറ്റ സ്കൈ ഫൺ ലേൺ ചാനലുകൾ എന്നിവയ്ക്ക് 50 ശതമാനം കിഴിവുകളാണ് നൽകുന്നത്. ഈ ചാനലുകൾക്ക് സാധാരണയായി 60 രൂപയാണ് വില ഈടാക്കുന്നത്. എന്നാൽ പുതിയ ഓഫറിന് കീഴിൽ ചാനലുകൾ 30 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പുറത്ത് വിട്ടത്.

കുട്ടികൾക്കായി ടാറ്റ സ്കൈയുടെ സീറ്റോസ് ഓഫർ
 

കുട്ടികൾക്കായി ടാറ്റ സ്കൈയുടെ സീറ്റോസ് ഓഫർ

ഡബിൾ ധമാക്ക ഓഫറിനൊപ്പം തന്നെ ടാറ്റ സ്കൈ നൽകുന്ന മറ്റൊരു ഓഫറാണ് ഡബിൾ സീറ്റോസ് ഓഫർ. ടാറ്റ സ്കൈ ഡാൻസ് സ്റ്റുഡിയോ, ടാറ്റ സ്കൈ സ്മാർട്ട് ഗെയിംസ്, ടാറ്റ സ്കൈ ഇംഗ്ലീഷ്, ടാറ്റ സ്കൈ ഫൺ ലേൺ എന്നിവ പോലുള്ള കുറച്ച് ചാനലുകൾക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ സീറ്റോസ് ഓഫർ ടാറ്റ സ്കൈ വേദിക് മാത്സ്, ടാറ്റ സ്കൈ ഫിറ്റ്നസ് ചാനലുകൾക്ക് ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: ടാറ്റ സ്കൈ+ എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സ് ഇപ്പോൾ പകുതി വിലയ്ക്ക് സ്വന്തമാക്കാംകൂടുതൽ വായിക്കുക: ടാറ്റ സ്കൈ+ എച്ച്ഡി സെറ്റ്-ടോപ്പ് ബോക്സ് ഇപ്പോൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം

സീറ്റോസ്

കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സീറ്റോസ് ഓഫർ അവർക്ക് കളിക്കാനും 1,200 പോയിന്റുകൾ വരെ നേടാനും സാധിക്കുന്നതാണ്. റിമോട്ട് കൺട്രോൾ ഇലക്‌ട്രോണിക് ഹെലികോപ്റ്ററുകൾ, ഹോട്ട് വീൽ കാറുകൾ, ബാർബി ഡോളുകൾ, സോഫ്റ്റ് കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി കളിപ്പാട്ടങ്ങൾ നേടാനും ഈ ഓഫർ ഉപയോക്താക്കൾക്ക് അവസരം നൽകുന്നുണ്ട്.

പുതിയ ഓഫർ

ടാറ്റാ സ്കൈ സീ 5 യുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ച ശേഷമാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പങ്കാളിത്തത്തിനുശേഷം മലയാളം, ഭോജ്പുരി, ഗുജറാത്തി, ഇംഗ്ലീഷ്, കന്നഡ, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാത്തി, ഒറിയ, പഞ്ചാബി എന്നിങ്ങനെ 12 വ്യത്യസ്ത ഭാഷകളിൽ ടാറ്റ സ്കൈ ബിംഗ് + കണ്ടന്റ് ലഭ്യമാക്കാനും തുടങ്ങിയിരുന്നു. സീ 5 ന് പുറമെ, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം, സൺനെക്സ്റ്റ്, ഹംഗാമ പ്ലേ, ഇറോസ് നൌ, ഷെമറൂമി തുടങ്ങി എല്ലാ പ്രധാന ഒടിടി ആപ്ലിക്കേഷനുകളിൽ നിന്നുള്ള കണ്ടന്റുകളും ഇതിലൂടെ ലഭ്യമാകും.

ടാറ്റ സ്കൈ ബിംഗ് +

ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സിൽ ഇൻബിൾഡ് ക്രോം കാസ്റ്റ് ഉണ്ട്. ഇതിൽ ഒരു വോയ്‌സ് ഫീച്ചറും നൽകിയിട്ടുണ്ട്. 4 കെ, എച്ച്ഡി എൽഇഡി, എൽസിഡി, പ്ലാസ്മ ടെക്നോളജി എന്നിവയുൾപ്പെടെ എല്ലാ ടെലിവിഷനുകളെയും ഇത് സപ്പോർട്ട് ചെയ്യുന്നു. കാണാൻ സാധിക്കാതെ പോയ ടിവി ഷോകൾ പിന്നീട് കാണാൻ സെറ്റ്-ടോപ്പ് ബോക്സ് ഉപയോക്താക്കളെ സഹായിക്കും. ഇതിന് 3,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?

Best Mobiles in India

Read more about:
English summary
Tata Sky has come up with a new move to offer benefits to its consumers. The company has announced the launch of the 'Double Dhamaka offer' on its selected channels, where it is offering 50 percent, and it is valid until August 2, 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X