ടാറ്റ സ്കൈ എച്ച്ഡി+ സെറ്റ്-ടോപ്പ് ബോക്സ് ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ലോക്ക്ഡൌൺ സമയത്ത് ഉപയോക്താക്കൾക്കായി ടാറ്റ സ്കൈ നിരവധി ആനുകൂല്യങ്ങളും ഓഫറുകളും അവതരിപ്പിച്ചിരുന്നു. പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനും ശ്രമിക്കുന്ന ഡിടിഎച്ച് ഓപ്പറേറ്ററായ ടാറ്റ സ്കൈ തങ്ങളുടെ സെറ്റ്-ടോപ്പ് ബോക്സുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. 2,000 രൂപയുടെ വിലക്കിഴിവാണ് എച്ച്ഡി + സെറ്റ്-ടോപ്പ് ബോക്സുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്ഡി+ സെറ്റ്-ടോപ്പ് ബോക്സ്

ടാറ്റ സ്കൈ എച്ച്ഡി+ സെറ്റ്-ടോപ്പ് ബോക്സിന്റെ വില കമ്പനി കുറച്ചു. വിലക്കിഴിവിന് ശേഷം ഈ സെറ്റ്ടോപ്പ് ബോക്സ് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. 7,890 രൂപയായിരുന്നു നേരത്തെ ഈ സെറ്റ് ടോപ്പ് ബോക്സിന്റെ വില. 1,891 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടാറ്റ സ്കൈ ബിങ്കെ+ സെറ്റ്-ടോപ്പ് ബോക്സിന്റെ വിലയും കമ്പനി കുറച്ചിരുന്നു. നേരത്തെ 5,999 രൂപയണ്ടായിരുന്ന ബിങ്കെ പ്ലസ് സെറ്റ്ടോപ്പ് ബോക്സിന് ഇപ്പോൾ 3999 രൂപയാണ് വില.

കൂടുതൽ വായിക്കുക: മദ്യം വാങ്ങാൻ ഇ-ടോക്കൻ നൽകുന്ന ബെവ് ക്യൂ ആപ്പ് ഉടൻ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: മദ്യം വാങ്ങാൻ ഇ-ടോക്കൻ നൽകുന്ന ബെവ് ക്യൂ ആപ്പ് ഉടൻ പുറത്തിറങ്ങും

പുതുക്കിയ വില

സെറ്റ്ടോപ്പ് ബോക്സിന്റെ പുതുക്കിയ വില ഇതിനകം കമ്പനിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും അപ്ഡേറ്റ് ചെയ്തിട്ടണ്ട്. ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ ഒന്നിലധികം കണക്ഷനുകളുള്ള ആളാണെങ്കിൽ നിങ്ങൾ 8,900 രൂപയാമ് നൽകേണ്ടി വരിക. ഏതെങ്കിലും പുതിയ ഉപഭോക്താവിന് ഇത്തരത്തിൽ മൾപ്പിൾ കണക്ഷൻ പുതുതായി എടുക്കണമെങ്കിൽ 9,300 രൂപ നൽകേണ്ടി വരും.

ടാറ്റ സ്കൈ എച്ച്ഡി+ സെറ്റ് ടോപ്പ് ബോക്സ്
 

ടാറ്റ സ്കൈ എച്ച്ഡി+ സെറ്റ് ടോപ്പ് ബോക്സ്

ഒരു സമയം മൂന്ന് ഷോകൾ റെക്കോർഡുചെയ്യാൻ സാധിക്കുന്ന സെറ്റ്-ടോപ്പ് ബോക്സാണ് ടാറ്റ സ്കൈ എച്ച്ഡി+ സെറ്റ് ടോപ്പ് ബോക്സ്. 1080i റെസല്യൂഷനും 500 ജിബി ഹാർഡ് ഡിസ്കും ഈ സെറ്റ്ടോപ്പ് ബോക്സിൽ ഉണ്ട്. 16: 9 ആസ്പാക്ട് റേഷിയോവും ഡോൾബി ഓഡിയോ സപ്പോർട്ടുമാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഷോകൾ iOS ഡിവൈസിലേക്ക് സ്റ്റോർ ചെയ്യാനുള്ള സംവിധാനവും ഈ സെറ്റ്ടോപ്പ് ബോക്സ് നൽകുന്നുണ്ട്. ടാറ്റ സ്കൈ എച്ച്ഡി + പായ്ക്കിലൂടെ രണ്ട് ഡിവൈസുകൾ ചേർക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: സ്വിഗിയും സൊമാറ്റോയും ഓൺലൈൻ മദ്യവിതരണം ആരംഭിച്ചുകൂടുതൽ വായിക്കുക: സ്വിഗിയും സൊമാറ്റോയും ഓൺലൈൻ മദ്യവിതരണം ആരംഭിച്ചു

ടാറ്റ സ്കൈ പ്ലാനുകളിൽ അധിക സേവനങ്ങൾ സൌജന്യമായി നേടാം

ടാറ്റ സ്കൈ പ്ലാനുകളിൽ അധിക സേവനങ്ങൾ സൌജന്യമായി നേടാം

ടാറ്റ സ്കൈ അടുത്തിടെ പുതിയൊരു ഓഫർ പുറത്തിറക്കിയിരുന്നു. ആറുമാസത്തെ പാക്കുകൾക്കൊപ്പം 15 ദിവസത്തെ സേവനങ്ങൾ അധികമായി നൽകുന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. 12 മാസത്തെ പായ്ക്കുകളിൽ ഒരു മാസത്തെ സൌജന്യ സേവനങ്ങളും ഈ ഓഫറിന്റെ ഭാഗമായി നേടാം. ആറുമാസത്തെ പായ്ക്കിനായി 1,746 രൂപ ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത്. ഇത് പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കുകയാണെങ്കിൽ പ്രതിമാസം 291 രൂപയാണ് വരുന്നത്. ഈ പായ്ക്ക് 145.5 രൂപ ക്യാഷ്ബാക്കും നൽകുന്നുണ്ട്.

ക്രെഡിറ്റ് സേവനം

ക്രെഡിറ്റ് സേവനം

അടുത്തിടെ ടാറ്റ സ്കൈ അവതരിപ്പിച്ച പുതിയൊരു സേവമാണ് എമർജൻസി ക്രഡിറ്റ് സൌകര്യം. അക്കൌണ്ട് വാലിഡിറ്റി കഴിഞ്ഞും ലോക്ക്ഡൌൺ കാലത്ത് റീചാർജ് ചെയ്യാൻ സാധിക്കാതെ വരുന്ന ഉപയോക്താക്കൾക്ക് കടമായി സേവനങ്ങൾ നൽകുന്ന സംവിധാനമാണ് ഇത്. പിന്നീടുള്ള റീചാർജിനൊപ്പം ഈ ക്രഡിറ്റിന്റെ തുക കൂടി അടച്ചാൽ മതിയാകും. ഇത് ആക്ടിവേറ്റ് ചെയ്യാനായി മിസ്കോൾ സംവിധാനവും ടാറ്റ സ്കൈ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയുടെ 98 രൂപ വൌച്ചറിലൂടെ ഇപ്പോൾ ഇരട്ടി ഡാറ്റ നേടാംകൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയുടെ 98 രൂപ വൌച്ചറിലൂടെ ഇപ്പോൾ ഇരട്ടി ഡാറ്റ നേടാം

Best Mobiles in India

Read more about:
English summary
Tata Sky has launched several benefits and offers during the lockdown. The company has recently announced Rs. 2,000 discount on set-top boxes. Now, it has been reported that the company has once again revised the price of its HD+ set-top box.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X