ബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർ

|

ബിഎസ്എൻഎൽ 4ജി വൈകാതെ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാകും. 4ജിക്കായി രാജ്യത്തെ 6000 സൈറ്റുകൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എൻഎൽ. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ നൽകിയതായാണ് റിപ്പോർട്ടുകൾ. 6000 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനായി 550 കോടി രൂപയുടെ കരാറാണ് ടിസിഎസുമായി ബിഎസ്എൻഎൽ ഉണ്ടാക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ തുടക്കത്തിൽ രാജ്യത്തെ ലാഭകരവും അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായതുമായ മേഖലകളിലാണ് 4ജി എത്തിക്കാൻ ശ്രമിക്കുന്നത്.

 

നെറ്റ്‌വർക്ക് കണക്റ്റിവിറ്റി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന റിപ്പോർട്ടിൽ അതിവേഗ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യയിലുടനീളം 1.12 ലക്ഷം പുതിയ 4ജി സൈറ്റുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നതായി സൂചനകൾ ഉണ്ടായിരുന്നു. എല്ലാ സർക്കിളുകളിലുമുള്ള 4ജി റോൾഔട്ട് വൈകാതെ തന്നെ നടത്താനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തവുമാണ്. ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ 4ജി സേവനങ്ങൾ നൽകാൻ ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബിഎസ്എൻഎല്ലിന് 4ജി എല്ലായിടത്തും ലഭ്യമാക്കാൻ സാധിച്ചിട്ടില്ല എന്നത് വലിയ പോരായ്മയാണ്.

ഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽ

4ജി

ബി‌എസ്‌എൻ‌എൽ വരിക്കാർക്ക് അടുത്തിടെയായി 4ജിയുമായി ബന്ധപ്പെട്ട വരുന്ന വാർത്തകൾ ശുഭ സൂചനയാണ് നൽകുന്നത്. 4ജി ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി തടസ്സങ്ങൾ നേരിട്ട് വരികയാണ്. ഇതിൽ പ്രധാനപ്പെട്ട തടസം സ്വദേശീയമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും മാത്രം ഉപയോഗിക്കുക എന്ന തീരുമാനം തന്നെയായിരുന്നു. വിദേശ കമ്പനികളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയിൽ 4ജി റോൾഔട്ട് നടത്തുക എന്ന ലക്ഷ്യത്തിലേക്കാണ് ബിഎസ്എൻഎൽ നടന്ന് അടുക്കുന്നത്.

സാങ്കേതികവിദ്യകളും ഡിവൈസുകളും
 

ഇന്ത്യയിൽ തന്നെ വികസിപ്പിച്ച കമ്പനികളും സാങ്കേതികവിദ്യകളും ഡിവൈസുകളും മാത്രം ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കണം എന്നത് തന്നെയായിരുന്നു ബിഎസ്എൻഎല്ലിന് നേരത്തെ 4ജി സേവനങ്ങൾ ആരംഭിക്കാൻ സാധിക്കാത്തതിനുള്ള കാരണം. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര 4ജി സൊല്യൂഷനുകൾ പരീക്ഷിക്കുന്നതിനായി ടിസിഎസ്, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ

പ്രൂഫ് ഓഫ് കൺസെപ്റ്റ്

4ജിക്കായുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റ് (PoC) പ്രക്രിയയിൽ നിരവധി മാസത്തെ കാലതാമസത്തിന് ശേഷം ബിഎസ്എൻഎൽ ട്രയലുകൾ പൂർത്തിയാക്കി ടിസിഎസിന് ഔദ്യോഗിക കരാർ നൽകിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ കരാർ ബിഎസ്എൻഎൽ 4ജിയിലേക്കുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതാണ്. ടിസിഎസിന് കരാർ ലഭിക്കുന്നതോടെ 6000 സൈറ്റുകൾ 4ജിയിലേക്ക് മാറും. ഇതോടെ ധാരാളം പ്രദേശങ്ങളിൽ 4ജി ലഭ്യമാക്കാൻ സാധിക്കും.

സൈറ്റുകൾ

ബിഎസ്എൻഎല്ലിനെ 4ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ സഹായിക്കാൻ കഴിയുന്ന പരിചയസമ്പന്നരായ പ്രാദേശിക സ്ഥാപനങ്ങളോ സാങ്കേതിക പങ്കാളികളോ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ സൈറ്റുകൾ തയ്യാറാക്കാനും ഉപകരണങ്ങൾ വാങ്ങാനുമുള്ള പ്രക്രിയകൾ പ്രതീക്ഷിച്ചതിലും അൽപ്പം വൈകി. എന്തായാലും റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഓഗസ്റ്റിൽ 4ജി സേവനങ്ങൾ അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഇതുകൂടാതെ ബിഎസ്എൻഎൽ 5ജി റോളൗട്ടിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.

ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടംജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം

ആഭ്യന്തര സാങ്കേതികവിദ്യ

ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്ത് എല്ലായിടത്തും 4ജി പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയാവുകയാണ് ബിഎസ്എൻഎൽ. ഇന്ത്യയിലെ 4ജി വിപണിയിൽ ജിയോ, എയർടെൽ, വിഐ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ബിഎസ്എൻഎൽ 4ജിക്ക് സാധിക്കുമെന്ന് ഉറപ്പാണ്. 5ജിയുടെ കാര്യത്തിൽ ബിഎസ്എൻഎൽ ഒട്ടും പിന്നിലാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ കമ്പനികൾ 5ജി വാണിജ്യാടിസ്ഥാനത്തിൽ എത്തിക്കുന്ന അവസരത്തിൽ തന്നെ ബിഎസ്എൻഎൽ 5ജിയും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോർ നെറ്റ്‌വർക്ക് ട്രയലുകൾ

ഫെബ്രുവരി 28ന് തന്നെ ബിഎസ്എൻഎല്ലിന്റെ കോർ നെറ്റ്‌വർക്ക് ട്രയലുകൾ പൂർത്തിയായിരുന്നു. റേഡിയോ നെറ്റ്‌വർക്കുകൾക്കായുള്ള ട്രയലുകളും പിന്നാലെ നടന്നു. മെട്രോ നഗരങ്ങളിൽ 4ജിക്ക് വേണ്ടി ബിഎസ്എൻഎൽ ഇതിനകം തന്നെ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ഇതിനകം ഒരു ലക്ഷത്തിലധികം സൈറ്റുകൾ 4ജിക്കായി നവീകരിച്ചിട്ടുണ്ടെന്നും വരുന്ന നാലോ ആറോ മാസത്തിനുള്ളിൽ ഇത് ലോഞ്ച് ചെയ്യുമെന്നും നേരത്തെ തന്നെ പുറത്ത് വന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. 2019 മുതൽ 4ജി കൊണ്ടുവരാനുള്ള പരിശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. 2022ൽ ഇത് പൂർത്തിയാകുമെന്ന് ഉറപ്പാണ്.

ബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻ

നിലവാരം

സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്ന അതേ കവറേജിന്റെയും വേഗതയുടെയും നിലവാരം ബിഎസ്എൻഎൽ 4ജിയിലൂടെയും ലഭിക്കും. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരൊന്നും ചെയ്യാത്ത രീതിയിൽ ഇന്ത്യയിലെ തന്നെ കമ്പനികളുമായി സഹകരിച്ച് 4ജി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ബിഎസ്എൻഎൽ യാഥാർത്ഥ്യമാക്കാൻ പോകുന്നത്. 4ജി നെറ്റ്വക്ക് രാജ്യത്ത് എല്ലായിടത്തും ലഭ്യമായി കഴിഞ്ഞാൽ അത് ബിഎസ്എൻഎല്ലിന് വിപണിയിൽ കരുത്ത് നേടാൻ സഹായിക്കുമെന്ന് ഉറപ്പാണ്. സ്വകാര്യ കമ്പനികളെക്കാൾ മികച്ച പ്ലാനുകൾ നൽകുന്ന ടെലിക്കോം ഓപ്പറേറ്റർ തങ്ങളുടെ സേവനം കൂടുതൽ മികച്ചതാക്കുമ്പോൾ തീർച്ചയായും ഉപയോക്താക്കൾ വർധിക്കും.

രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്കുകൾ

രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കാൻ ബിഎസ്എൻഎല്ലിനെ സഹായിക്കുന്നതിലൂടെ ടിസിഎസിനും നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. ഇതനായി ദീർഘകാലമായി ബിഎസ്എൻഎല്ലുമായി ചേർന്ന് ടിസിഎസ് പ്രവർത്തിക്കുന്നുണ്ട്. ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും എത്തുന്നതോടെ സ്വകാര്യ കമ്പനികൾക്ക് അത് കനത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യം ഉറപ്പാണ്. ഇതിനകം തന്നെ 4ജി ലഭ്യമായ കേരളം അടക്കമുള്ള ഇടങ്ങളിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻൽ നൽകുന്നുണ്ട്. കൂടുതൽ വരിക്കാരെ നേടാൻ ഇതിലൂടെ ബിഎസ്എൻഎല്ലിന് സാധിക്കും. വരും ദിവസങ്ങളിൽ ബിഎസ്എൻഎൽ 4ജിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. പാൻ ഇന്ത്യ ലോഞ്ച് തിയ്യതിയും വൈകാതെ വ്യക്തമാകും.

ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

Best Mobiles in India

English summary
BSNL 4G will soon be available all over India. BSNL gives TCS order to set up 6000 sites in the country for 4G. TCS was Got The contract worth Rs 550 crore.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X