വാങ്ങിയത് വില കുറഞ്ഞ ഐഫോൺ, കിട്ടിയത് ഐഫോണിന്റെ മാതൃകയിലുള്ള ടേബിൾ

|

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഓർഡർ ചെയ്യുന്ന സാധനങ്ങൾക്ക് പകരം ബോക്‌സിനുള്ളിൽ മറ്റ് പല സാധനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കാറുണ്ട്. ഐഫോണുകൾക്ക് പകരം വ്യാജ ഫോണുകളും സോപ്പ് ബാറുകളും ലഭിച്ചു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ഇതിനെയെല്ലാം കവച്ചുവെക്കുന്നതാണ്. ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്നും ഐഫോൺ ഓർഡർ ചെയ്ത തായ്ലന്റിലെ ഒരു കൌമാരക്കാരന് ലഭിച്ചത് അയാളെക്കാൾ വലിയ പാക്കേജാണ്.

 

ഇ-കൊമേഴ്‌സ്

വലിയ സ്ക്രീനുകളുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒരു മനുഷ്യനോളം വലിപ്പമുള്ള ഐഫോൺ ഉണ്ടോ എന്ന സംശയമായിരിക്കും പാക്കേജ് ലഭിച്ച ആളിന് തോന്നിയത്. പാക്കേജിൽ ഉണ്ടായിരുന്നത് ഐഫോണിന്റെ മാതൃകയിലുള്ള വലിയൊരു ടേബിളാണ്. എന്നാൽ ഈ സംഭവത്തിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തായ്ലന്റിലെ ഈ കൌമാരക്കാരൻ ഏറ്റവും വില കുറഞ്ഞ ഐഫോൺ എന്ന നിലയിൽ തിരഞ്ഞെടുത്ത ഐറ്റം ടേബിൾ തന്നെയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തുകൂടുതൽ വായിക്കുക: ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തു

കുറഞ്ഞ വിലയ്ക്ക് ഐഫോൺ
 

ഓറിയന്റൽ ഡെയ്‌ലി മലേഷ്യയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വിപണിയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ വിൽക്കുന്നത് കണ്ടപ്പോൾ ആവേശഭരിതനായിട്ടാണ് തായ്ലന്റിലെ കൌമാരക്കാരൻ വിശദാംശങ്ങൾ വായിക്കാതെ വാങ്ങാനുള്ള ബട്ടൺ അമർത്തിയത്. തന്റെ ഐഫോൺ വരുന്നതുവരെ ആകാംക്ഷയോടെ ഇയാൾ കാത്തിരുന്നു. എന്നാൽ പാക്കേജ് ലഭിച്ചപ്പോൾ ആ പാക്കേജ് അയാളെ പോലെ വലുതായിരുന്നു. ഐഫോൺ ആകൃതിയിലുള്ള കോഫി ടേബിൾ ആയിരുന്നു ഈ പാക്കേജിൽ ഉണ്ടായിരുന്നത്. ഓർഡർ നൽകിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഭാഗത്ത് തെറ്റില്ല. പ്രൊഡക്ടിന്റെ വിശദാംശങ്ങൾ വായിക്കാതെയാണ് ഇയാൾ സാധനം ഓർഡർ ചെയ്തത്.

മാർക്കറ്റ് വില

ഐഫോണിന്റെ മാർക്കറ്റ് വിലയേക്കാൾ വളരെ കുറവായിരുന്നു ഐഫോൺ ആകൃതിയിലുള്ള കോഫി ടേബിളിലന്റെ വില. ഇത് മികച്ച അവസരമാണ് എന്നും ഇത്തരം ഇടപാട് ഇനി ലഭിക്കുകയില്ല എന്നും കരുതിയാണ് അയാൾ സാധനം വാങ്ങിയത്. ഈ വലിയ ഐഫോണുമായുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നുണ്ട്. ഈ സാധനം ലഭിച്ചതിൽ വലിയ ദുഃഖമൊന്നും അയാൾക്ക് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഈ കോഫി ടേബിൾ ഒരു ഐഫോൺ 6എസ് പോലെയാണ് ഉള്ളത്.

കൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രംകൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

കോഫി ടേബിൾ

കോഫി ടേബിളിന്റെ വലിപ്പം കൂടുതലാണ് എങ്കിലും ആകൃതി കൃത്യമാണ്. കറുത്ത നിറമുള്ള ഒരു സ്‌ക്രീൻ, ടച്ച് ഐഡിയുടെയും മൈക്കിന്റെയും രൂപം എന്നിവയെല്ലാം കൃത്യമായി ഇതിൽ നൽകിയിട്ടുണ്ട്. പ്രശസ്തമായ റോസ് ഗോൾഡ് കളറിലാണ് ഈ ടേബിളുള്ളത്. ഇതിന്റെ നാല് കാലുകളും വെള്ള നിറത്തിലാണ് ഉള്ളത്. ഐഫോൺ ഓർഡർ ചെയ്തവർക്ക് ലഭിക്കുന്ന വ്യാജ ഐഫോണുകൾ, ഡിറ്റർജന്റുകൾ സോപ്പുകൾ എന്നിവയേക്കാൾ മികച്ച ഉത്പന്നമാണ് തായ്ലന്റുകാരനായ ഉപഭോക്താവന് ലഭിച്ചത്.

ഐഫോൺ

ചില സംഭവങ്ങളിൽ ഐഫോണിന്റെ ഒറിജിനൽ ബോക്സിൽ നിന്നും ഐഫോൺ മാറ്റി പകരം വ്യാജ ഐഫോണോ സോപ്പ് ബാറുകളോ വച്ച് നൽകിയിരുന്നു. 2019 ൽ ബെംഗളൂരു ആസ്ഥാനമായുള്ള ഒരാൾ 93,000 ഡോളർ വിലവരുന്ന ഐഫോണിന് ഓർഡർ നൽകിയിരുന്നുവെങ്കിലും ക്യാമറ സ്റ്റിക്കറുകളുള്ള വ്യാജ ഫോണാണ് ലഭിച്ചത്. ഈ ഡിവൈസ് ഐഫോൺ എക്സ്എസ്ന് സമാനമായിരുന്നുവെങ്കിലും ആൻഡ്രോയിഡിലാണ് പ്രവർത്തിച്ചിരുന്നത്. താമസിയാതെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം അദ്ദേഹത്തിന്റെ ഓർഡർ മാറ്റി യഥാർത്ഥ ഐഫോൺ നൽകി.

കൂടുതൽ വായിക്കുക: ഫൌജി മൊബൈൽ ഗെയിം ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും ലഭ്യമാകുംകൂടുതൽ വായിക്കുക: ഫൌജി മൊബൈൽ ഗെയിം ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും ലഭ്യമാകും

Best Mobiles in India

English summary
A teenager in Thailand who ordered an iPhone from an e-commerce platform received an iPhone-style coffee table.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X