ടിക്ടോക്കിൽ ലൈക്ക് കിട്ടാത്തതിന് 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

|

കുറഞ്ഞ കാലയളവ്കൊണ്ട് വലിയ ജനപ്രീതി നേടിയ ഷോർട്ട് വീഡിയോ പ്ലാറ്റഫോമാണ് ടിക്ടോക്ക്. ലോക്ക്ഡൌൺ കാലയളവിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിലും ആളുകൾ ടിക്ടോക്കിൽ ചിലവഴിക്കുന്ന സമയത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾക്കിടയിൽ വലിയ സ്വാധീനം സൃഷ്ടിച്ച ടിക്ടോക്കിൽ ലൈക്കിലെ തന്റെ വീഡിയോകൾക്ക് ലൈക്ക് കിട്ടാത്തതിന്റെ മനോവിഷമത്തിൽ പതിനെട്ട് വയസ്സുകാരൻ ആത്മഹത്യ ചെയ്തു.

നോയിഡ
 

നോയിഡയിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലാണ് ടിക്ടോക്കിൽ ലൈക്ക് കിട്ടാത്തതിന്റെ പേരിൽ 18 വയസുകാരൻ ആത്മഹത്യ ചെയ്തത്. പിതാവിനൊപ്പം താമസിച്ചിരുന്ന ഇയാൾ സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടുന്നില്ല എന്ന കാരണത്തിൽ വിഷമിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ ലോക്ക്ഡൌൺ കാരണം വീട്ടിൽ ദിവസങ്ങളായി തന്നെയായിരുന്നു.

കൂടുതൽ വായിക്കുക: നോട്ടിഫിക്കേഷനുകളുടെ ശല്യം ഒഴിവാക്കാൻ ഫേസ്ബുക്ക് ക്വയറ്റ് മോഡ് അവതരിപ്പിച്ചു

ടിക്ടോക്ക് വീഡിയോ

ആത്മഹത്യ ചെയ്തയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ടിക്ടോക്ക് വീഡിയോകൾക്ക് ലൈക്കുകൾ കിട്ടാത്തതുകൊണ്ട് വിഷമത്തിലായിരുന്നെന്നും അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നും സെക്ടർ 39 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ (എസ്എച്ച്ഒ) ശൈലേഷ് തോമർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വീട്ടിലെ ഫാനിൽ മകൻ കെട്ടിതൂങ്ങി മരിച്ചത് കണ്ട പിതാവാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഫോൺ കോൾ

മരിച്ചയാളുടെ പിതാവിന്റെ ഫോൺ കോൾ ലഭിച്ചതിനെതുടർന്ന് സംഭവ സ്ഥലത്തെത്തിയ പെലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആത്മഹത്യാക്കുറിപ്പുകളൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയ്ക്ക് കാരണം സോഷ്യൽ മീഡിയയിൽ ലൈക്കുകൾ കുറഞ്ഞത് കൊണ്ടുള്ള മാനസിക വിഷമമാണെന്ന നിഗമനത്തിലാണ് പൊലീസ്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വീഡിയോ കോളിൽ ഇനി കൂടുതൽ ആളുകളെ ചേർക്കാം

യുവാവ്
 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാവ് അസ്വസ്ഥനായിരുന്നെന്നും വീഡിയോകൾ ഉണ്ടാക്കാനായി രാത്രിയിൽ ഉറങ്ങാതെയിരിക്കാറുണ്ടായിരുന്നെന്നും അയർക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.വാതിൽ അടച്ചാണ് ഇയാൾ ഫാനിൽ കെട്ടിതൂങ്ങിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്ത് കയറി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പിതാവിന് വിട്ട് നൽകി.

പൊലീസ്

കുടുംബവും അയൽവാസികളും പറഞ്ഞതിൽ നിന്ന് തന്റെ ടിക്ടോക്ക് വീഡിയോയ്ക്ക് ലൈക്കുകൾ ലഭിക്കാത്തതിനാലാണ് പതിനെട്ട് വയസ്സുകാരൻ ആത്മഹത്യ ചെയ്തത് എന്ന അനുമാനത്തിൽ തന്നെയൊണ് പൊലീസ്. മറ്റ് തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആത്മഹത്യാക്കുറിപ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സോൺ 1 അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ രൺവിജയ് സിംഗ് പറഞ്ഞു.

കൂടുതൽ വായിക്കുക: സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ

മാൽഡ

നാദിയയിലെ മാൽഡ ജില്ലക്കാരനാണ് ആത്മഹത്യ ചെയ്ത യുവാവ്. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിൽ യുവാക്കൾക്കിടയിൽ മത്സരം നടക്കുന്നുണ്ട്. സുഹൃത്തുക്കൾക്ക് ലൈക്കുകൾ ലഭിക്കുമ്പോൾ തനിക്ക് അത് ലഭിക്കാത്തതിലുള്ള മാനസിക പ്രശ്നങ്ങളായിരിക്കാം യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലിസ് പറയുന്നത്. സംഭവത്തിൽ പിതാവ് ആർക്കെതിരെയും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

സാങ്കേതിക വിദ്

സാങ്കേതിക വിദ്യ വിനോദത്തിനും ഗുണകരമായ കാര്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ തന്നെ അത് അഡിക്ഷനായി മാറുകയും അപകടങ്ങൾക്ക് കാരണമായി മാറുകയും ചെയ്യുന്നുണ്ട്. പബ്ജി ഗെയിം അഡിക്ഷൻ കാരണം ഉണ്ടായ അപകടങ്ങളുടെ വാർത്തകൾ നമ്മൾ ഒരുപാട് കണ്ടതാണ്. ഗെയിമുകളും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ധാരണകൾ ഉണ്ടാകാത്തതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങൾ.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെ

Most Read Articles
Best Mobiles in India

Read more about:
English summary
An 18-year-old man allegedly took his own life on Thursday at his house, which falls under the Sector 39 police jurisdiction. Family members alleged that he was unhappy because he failed to receive enough likes on his social media content. No note was recovered from the spot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X