ശ്രദ്ധിക്കുക, ഇനി കൃത്യമായി റീചാർജ് ചെയ്തില്ലെങ്കിൽ സിം എന്നന്നേക്കുമായി കട്ട് ആകും

|

എയർടെല്ലും റിലയൻസ് ജിയോയും അടക്കമുള്ള മുൻനിര ടെലികോം കമ്പനികൾ റീചാർജ് ചെയ്യാത്ത ഉപയോക്താക്കളെ റീചാർജ് ചെയ്യിപ്പിക്കാൻ ഓർമ്മിപ്പിക്കുകയും ഓഫറുകൾ നൽകുകയും ചെയ്യാറുണ്ട്. ആക്ടീവ് ആയി സിം കാർഡ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഈ ടെലിക്കോം കമ്പനികൾ ഓർമ്മിക്കാറുണ്ട്. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവരെയാണ് ഇത്തരത്തിൽ ഓർമ്മിപ്പിക്കേണ്ടി വരാറുള്ളത്. എന്നാൽ ഇപ്പോൾ പിന്നെയും റീചാർജ് ചെയ്യാത്ത സിം കാർഡുകൾ പൂർണമായും ഒഴിവാക്കുകയാണ് കമ്പനികൾ. 7.5 മില്ല്യൺ കണക്ഷനുകളാണ് ഇത്തരത്തിൽ ഒഴിവാക്കിയിരിക്കുന്നത്.

 

സിം

കഴിഞ്ഞ കുറച്ച് പാദങ്ങളിലായി ടെലികോം താരിഫുകൾ വർധിപ്പിച്ചുകൊണ്ടിരിക്കയാണ്. പണം ചിലവഴിക്കാൻ താല്പര്യമില്ലാത്ത മിക്ക ഇന്ത്യൻ ഉപയോക്താക്കൾക്കും രണ്ടാമത്തെ സിം ഒരു ഭാരമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആളുകൾ റീചാർജ് ചെയ്യാത്ത സെക്കന്റി സിം കാർഡുകൾ കമ്പനികൾ പൂർണമായും ഒഴിവാക്കുന്നു. കഴിഞ്ഞ കുറച്ച് കാലത്തിനിടെ വിഐ, എയർടൽ, ജിയോ എന്നീ മൂന്ന് ടെലികോം കമ്പനികളും താരിഫ് ഏകദേശം 20-25% വർദ്ധിപ്പിച്ചിട്ടുണ്ട്. താരിഫ് വർധിപ്പിച്ചിട്ടും എയർടെലിനും ജിയോയ്ക്കും വലിയ നഷ്ടങ്ങളൊന്നു ഉണ്ടായിട്ടില്ല.

ട്രായ്

എയർടെല്ലും ജിയോയും ചേർന്ന് ചേർന്ന് 2.5 ദശലക്ഷം വരിക്കാരെയാണ് നെറ്റ്വർക്കിലേക്ക് ചേർത്തത് എന്ന് ട്രായ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റർമാർക്ക് ഏപ്രിൽ മാസത്തിൽ ആക്ടീവ് യൂസേഴ്സിനെ നഷ്ടപ്പെട്ടതായാണ് ട്രായ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇത് സാധാരണയായി സംഭവിക്കുന്ന ഒന്നല്ല. കാരണം മറ്റ് കമ്പനികൾക്ക് ഉപയോക്താക്കളെ നഷ്ടപ്പെടുമ്പോൾ കുറഞ്ഞത് ഒന്നോ രണ്ടോ ടെലികോം കമ്പനികളെങ്കിലും ആക്ടീവ് യൂസേഴ്സിന്റെ എണ്ണം വർധിപ്പിക്കാറുണ്ട്.

ജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യുംജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യും

ഇന്ത്യൻ ടെലികോം കമ്പനികൾ
 

ഏപ്രിൽ മാസത്തിൽ എല്ലാ ടെലിക്കോം കമ്പനികൾക്കും ഉപയോക്താക്കളുടെ എണ്ണത്തിൽ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഇന്ത്യൻ ടെലികോം കമ്പനികൾ 21 ദശലക്ഷം ആക്ടീവ് വരിക്കാരെ ചേർത്തു, അതേസമയം ഏപ്രിലിൽ ഇടിവ് ഉണ്ടായി. റീചാർജ് ചെയ്യാത്ത കണക്ഷനുകൾ ഒഴിവാക്കുകയും നെറ്റ്‌വർക്കുകളും മറ്റ് സേഴ്സുകളും കൂടുതൽ സ്വതന്ത്രമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ടെലിക്കോം കമ്പനികൾ.

ആക്ടീവ് അല്ലാത്ത വരിക്കാർ

5ജി സ്പെക്‌ട്രം ലേലത്തിന് മുമ്പായി ടെലികോം കമ്പനികൾക്ക് അവരുടെ ഭാരം കുറയ്ക്കാനും നിർണായകമായ സോഴ്സുകൾ സ്വതന്ത്രമാക്കാനും ആക്ടീവ് അല്ലാത്ത വരിക്കാരെ ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ടെലിക്കോം കമ്പനികൾ കരുതുന്നത്. ടെലികോം കമ്പനികളുടെ എണ്ണം വർധിക്കുകയും പുതിയ ഓഫറുകളും സ്കീമുകളും കൊണ്ട് വിപണി കുതിച്ചുയരുകയും ചെയ്തതിന് ശേഷം 2010 ഓടെ ആരംഭിച്ച ഒരു ട്രെൻഡായിരുന്നു സെക്കന്ററി സിമ്മുകൾ.

സെക്കന്ററി സിം കാർഡുകൾ

ഒരു ഘട്ടത്തിൽ, ഇന്ത്യൻ ടെലികോം കണക്ഷനുകൾ അതിന്റെ ജനസംഖ്യയേക്കാൾ വലുതായിരുന്നു എന്നത് സെക്കന്ററി സിം കാർഡുകളുടെ ബാഹുല്യത്തെ കാണിക്കുന്നു. പിന്നീട് നല്ല ഡാറ്റ പാക്കേജുകൾക്കും കവറേജുകൾക്കുമായി വരിക്കാർ രണ്ടാമത്തെ സിമ്മുകൾ ഉപയോഗിച്ചു തുടങ്ങി. ഓഫറുകൾ നൽകി തുടങ്ങിയതിന് ശേഷം ശരാശരി വരുമാനം കുറഞ്ഞതിനാൽ ടെലികോം കമ്പനികൾ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലായി. ഇതോടെയാണ് റീചാർജ് നിരക്കുകൾ വർധിപ്പിക്കാൻ ആരംഭിച്ചത്.

വില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾവില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾ

റീചാർജ്

റീചാർജ് നിരക്കുകൾ വർധിപ്പിച്ചതോടെ ഡാറ്റയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന സിം കാർഡ് ഉപയോക്താക്കൾക്ക് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കാനും ആരംഭിച്ചു. ഇതോടെ പലരും സെക്കന്ററി സിം കാർഡ് ഉപേക്ഷിക്കുകയാണ്. ഏപ്രിലിൽ വോഡാഫോൺ ഐഡിയയ്ക്ക് 1.5 ദശലക്ഷം വരിക്കാരെയാണ് നഷ്‌ടമായത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏകദേശം 23 ദശലക്ഷം വരിക്കാരെയാണ് മൊത്തത്തിൽ വിഐയ്ക്ക് നഷ്ടമായിരിക്കുന്നത്.

ആക്ടീവ് വരിക്കാർ

എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും ശരാശരി നോക്കിയാൽ 10 വരിക്കാരിൽ 9 പേരും ആക്ടീവ് വരിക്കാരാണ് എന്നതാണ്. ഒരു ബില്യണിലധികം വരിക്കാർക്ക് ആക്ടീവ് ആ പ്ലാനുകൾ ഉണ്ടെന്ന് കണക്കുകൾ ചൂണ്ടികാട്ടുന്നു. ആക്ടീവ് അല്ലാത്ത സിം കാർഡുകൾ ഒഴിവാക്കാനുള്ള ടെലിക്കോം കമ്പനികളുടെ തീരുമാനം ഭാവിയിലേക്ക് ഗുണം ചെയ്യുന്നതാണ്. നിരവധി ആളുകൾ അവർ സെക്കന്ററി സിം ആയി ഉപയോഗിച്ചിരുന്ന സിം കാർഡുകൾ ഇപ്പോൾ ഫോണിൽ പോലും ഇടുന്നില്ല. ഇത്തരം അനാവശ്യ സിം ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും.

Best Mobiles in India

English summary
Telecom companies are cutting off non-rechargeable SIM cards. In april 7.5 million inactive connections were cut off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X