Home
News

കാത്തിരിപ്പ് അവസാനിക്കുന്നു, ഇന്ത്യയിൽ സെപ്റ്റംബറോടെ 5ജി?

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് എപ്പോഴായിരിക്കും ആരംഭിക്കുക എന്ന സംശയങ്ങൾ നിലനിൽകെ 5ജി സ്പെക്ട്രം ലഭ്യമല്ലെങ്കിലും ടെലികോം കമ്പനികൾക്ക് അവരുടെ നെറ്റ്വർക്ക് നവീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ അനുമതിയോടെ ഓപ്പറേറ്റർമാർ സാങ്കേതികവിദ്യയിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എങ്കിലും 5ജി സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഇതിന് ആറുമാസം മുമ്പ് ഇക്കാര്യം സർക്കാരിനെ അറിയിക്കണമെന്നും കേന്ദസർക്കാർ അറിയിച്ചിട്ടുണ്ട്.

ടെലിക്കോം കമ്പനികൾ

ടെലിക്കോം കമ്പനികൾ മറ്റൊരു സാങ്കേതികവിദ്യയിലേക്ക് മാറുകയാണെങ്കിൽ നെറ്റ്വർക്കുകൾ വികസിപ്പിക്കുമ്പോൾ ബേസ് സ്റ്റേഷൻ പരിശോധനയ്ക്കായി ലഭ്യമാക്കുന്നതിന് കുറഞ്ഞത് ആറുമാസം മുമ്പെങ്കിലും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ കമ്പനികളിൽ ഏതെങ്കിലും എയർവേവ് നേടിയെടുക്കുകയാണെങ്കിൽ ആ കമ്പനിക്ക് വരും മാസങ്ങളിൽ 5ജി നെറ്റ്‌വർക്കുകൾ നൽകാൻ കഴിയും.

5ജി സ്പെക്ട്രം

മാർച്ചിൽ സർക്കാർ 5ജി സ്പെക്ട്രം വിൽക്കാത്തതിനാൽ വേഗത നിയന്ത്രിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വരാനിരിക്കുന്ന ലേലങ്ങളിൽ 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ്, 2500 മെഗാഹെർട്സ് എന്നിവയുൾപ്പെടെ 2,251.25 മെഗാഹെർട്സ് സ്പെക്ട്രമാണ് ഉണ്ടായിരിക്കുക. മുഴുവൻ സ്‌പെക്ട്രം ബാൻഡുകൾക്കും 3.92 ലക്ഷം കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ ലേലത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

5ജി നെറ്റ്‌വർക്ക്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ ഹൈദരാബാദിൽ കഴിഞ്ഞ ദിവസം 5ജി നെറ്റ്‌വർക്ക് പ്രദർശനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. പുതിയ സാങ്കേതികവിദ്യയ്ക്കായി എയർടെൽ നെറ്റ്‌വർക്ക് തയ്യാറാണെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. നിലവിലെ 1800 മെഗാഹെർട്സ് സ്പെക്ട്രം ബാൻഡാണ് എയർടെൽ പ്രദർശനത്തിനായി ഉപയോഗിച്ചത്. 5ജി നെറ്റ്‌വർക്കുകൾ പ്രദർശിപ്പിക്കുന്നതിന് രണ്ട് ഓപ്പോ 5ജി എനേബിൾഡ് ഫോണുകളാണ് കമ്പനി ഉപയോഗിച്ചത്.

സാങ്കേതികവിദ്യ

നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യം ചെയ്താൽ 10ജി ലേറ്റൻസിയും 100 എക്സ് കൺകറൻസിയും നൽകാൻ 5ജി സേവനങ്ങൾക്ക് കഴിയുമെന്ന് എയർടെൽ പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഒരു സിനിമ മുഴുവനും ഡൌൺലോഡ് ചെയ്യാൻ കഴിയും. നിലവിലെ 4ജി ഡാറ്റ സ്പീഡുമായി താരതമ്യം ചെയ്താൽ ഇത് വളരെ കൂടുതലാണ്. ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ പൂർണമായും വന്നിതിന് ശേഷം മാത്രമേ 5ജി നെറ്റ്‌വർക്കിന്റെ എല്ലാ സാധ്യതകളും വ്യക്തമാവുകയുള്ളു.

5ജി സ്മാർട്ട്‌ഫോൺ

ആപ്പിൾ, വൺപ്ലസ് ഡിവൈസുകളിലൂടെ 5ജി സ്മാർട്ട്‌ഫോൺ കയറ്റുമതി ഈ വർഷം ഒമ്പത് മടങ്ങ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കൌണ്ടർപോയിന്റിന്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. 100 ശതമാനം 5ജി പോർട്ട്‌ഫോളിയോ ഉള്ള ഏക ബ്രാൻഡായ വൺപ്ലസും 5ജി കണക്റ്റിവിറ്റിയോടെ ഐഫോൺ 12 സീരീസ് പുറത്തിറക്കിയ ആപ്പിളുമാണ് 5ജി ഡിവൈസുകളുടെ വിപണിയിലെ ആധിപത്യത്തിന് കാരണമെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. മീഡിയടെക്കും ക്വാൽകോമും ഇതിനകം 5ജി ചിപ്‌സെറ്റുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

More from GizBot

Best Mobiles in India

English summary
The government has allowed telecom companies to upgrade their network, even though 5G spectrum is not available, despite doubts about when the 5G network will be launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X