ടെസ്ല ആൻഡ്രോയിഡ് കുഞ്ഞപ്പനെപോലൊരു റോബോട്ടിനെ നിർമ്മിക്കുന്നു

|

ഡ്രൈവറില്ലാതെ ഓടുന്ന കാറും ബഹിരാകാശ യാത്രയ്ക്കുമെല്ലാം ശേഷം ടെസ്ല പുതിയ പദ്ധതിക്ക് പിന്നാലെയാണ്. നമുക്ക് വീട്ടുജോലിക്കും മറ്റും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു റോബോട്ട് നിർമ്മാണത്തിലാണ് ടെസ്ല എന്ന് സിഇഒ ഇലോൺ മസ്ക് പറഞ്ഞു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിൽ കണ്ടത് പോലെ മനുഷ്യനെ പോലെ തന്നെയുള്ള പേഴ്സണൽ സർവ്വന്റായി പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിനെ നിർമ്മിക്കാനാണ് ടെസ്ല ശ്രമിക്കുന്നത്. ടെസ്ല ബോട്ട് എന്ന പേരിലായിരിക്കും ഈ റോബോട്ട് അറിയപ്പെടുന്നത്.

 

ടെസ്ല

ടെസ്ലയുടെ വാഹനത്തിൽ പുറത്തുള്ള കാര്യങ്ങൾ തിരിച്ചറിയാനും നാവിഗേറ്റ് ചെയ്യാനും ഉപയോഗിക്കുന്ന സെൻസറുകൾ ക്യാമറകൾ, മറ്റുള്ള ടൂളുകൾ എന്നിവയെല്ലാം ടെസ്ല ബോട്ടിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് എലോൺ മസ്ക് പറഞ്ഞു. ടെസ്ലയുടെ ഹ്യൂമനോയ്ഡ് റോബോട്ടിന് ഒരു ശരാശരി മനുഷ്യന്റെ ഉയരമായ 5 അടി 8 ഇഞ്ച് ഉയരമുണ്ടാകും. റോബോട്ടിൽ മുഖത്തിന് പകരം ഒരു സ്ക്രീനായിരിക്കും നൽകുന്നത്. ടെസ്ല ബോട്ടിന് ഏകദേശം 125 പൗണ്ട് ഭാരമുണ്ടാകുമെന്നും 5 മൈൽ വേഗതയിൽ ചലിക്കാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2,000 രൂപയിൽ താഴെ വിലയിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കീപാഡ് ഫോണുകൾ2,000 രൂപയിൽ താഴെ വിലയിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കീപാഡ് ഫോണുകൾ

ഹ്യൂമനോയ്ഡ് റോബോട്ട്

ടെസ്ല വെബ്സൈറ്റിൽ ഇതിനകം റോബോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഹ്യൂമനോയ്ഡ് റോബോട്ടിന് മനുഷ്യർക്ക് സുരക്ഷിതമല്ലാത്തതോ, ആവർത്തിക്കുന്നതോ വിരസമോ ആയ ജോലികൾ ചെയ്യാൻ കഴിയുമെന്ന് വെബ്സൈറ്റിൽ പറയുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കൺട്രോൾസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എന്നിവരുടെ സഹായത്തോടെ ടെസ്ല തങ്ങളുടെ വാഹന സംവിധാനത്തിനപ്പുറത്തുള്ള കമ്പനിയുടെ എഐ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയാണ് പുതിയ റോബോട്ടിനെ നിർമ്മിക്കുന്നത്.

മസ്ക്
 

ടെസ്ലയുടെ ആദ്യ എഐ ഡേയിൽ മസ്ക് പറഞ്ഞത് ഒരു റോബോട്ട് നിർമ്മിക്കുക എന്നത് ടെസ്ലയുടെ അടുത്ത ഘട്ട പ്രവർത്തനമാണ് എന്നും ടെസ്ല ഇതിനകം ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക്സ് കമ്പനിയാണ് എന്നുമാണ്. ഒരു ഹ്യൂമനോയ്ഡ് റോബോട്ടിന് വേണ്ട എല്ലാ പാർട്സും തങ്ങൾ നിർമ്മിക്കുന്നുണ്ടെുന്നും മറ്റാരെങ്കിലും അവ ഉപയോഗിച്ച് റോബോട്ട് നിർമ്മിക്കുന്നതിനെക്കാൾ സുരക്ഷിതമായി റോബോട്ട് നിർമ്മിക്കുക എന്നതാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നും മസ്ക് കൂട്ടിച്ചേർത്തു.

5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

ടെസ്ല ബോട്ട്

ടെസ്ല നിർമ്മിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് ശാരീരിക അധ്വാനത്തെ മാറ്റിസ്ഥാപിക്കാനാകുമെന്ന് കമ്പനി പറയുന്നു. വീട്ടുജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇത് ഉപയോഗിക്കും. ആവർത്തിച്ചുള്ളതോ വിരസവുമായതോ സുരക്ഷിതമല്ലാത്തതോ ആയ കാര്യങ്ങൾക്കായി ഈ റോബോട്ടിനെ ഉപയോഗിക്കാമെന്ന് മസ്ക് പറഞ്ഞു. ആളുകൾക്ക് ചെയ്യാൻ താൽപ്പര്യമില്ലാത്ത തരത്തിലുള്ള ജോലികൾ ടെസ്ല ബോട്ട് ചെയ്യും. ഈ റോബോട്ട് നമ്മുടെ വിട്ടുജോലിയെന്ന വലിയ ബുദ്ധിമുട്ട് മാറ്റുമെന്ന് മസ്ക് പറഞ്ഞു. നിങ്ങൾക്ക് താല്പര്യമുള്ള കാര്യങ്ങൾ മാത്രം ചെയ്യുക മറ്റെല്ലാം റോബോട്ടിനെ കൊണ്ട് ചെയ്യിക്കുക എന്ന രീതിയിലേക്ക് ജീവിതം മാറ്റാൻ ഈ റോബോട്ടിന് സാധിക്കും.

ടെസ്ല ബോട്ടിന്റെ നിർമ്മാണം

ടെസ്ലയുടെ റോബോട്ട് ഒരു സുഹൃത്തായിരിക്കുമെന്നാണ് എലോൺ മസ്ക് വ്യക്തമാക്കിയത്. ടെസ്ല ബോട്ടിന്റെ നിർമ്മാണം ആരംഭ ഘട്ടത്തിലാണ്. റോബോട്ട് എപ്പോഴായിരിക്കും പുറത്തിറങ്ങുക എന്ന കാര്യം വ്യക്തമല്ല. നേരത്തെ ടെസ്ല പ്രഖ്യാപിച്ച കുറച്ച് ഉൽപ്പന്നങ്ങൾ ഇതുവരെ വിപണിയിൽ എത്തിയില്ല. റോബോട്ടിക് സ്നേക്ക് സ്റ്റൈൽ ചാർജറുകൾ, സോളാർ പവർ നെറ്റ്‌വർക്ക്, ബാറ്ററി സ്വാപ്പിംഗ് എന്നിവയാണ് ഇതിൽ ചിലത്. ടെസ്ലയുടെ പുതിയ ഹ്യൂമനോയിഡ് റോബോട്ട് വിപണിയിൽ എത്തിയാൽ ടെക്നോളജി രംഗത്ത് എന്നപോലെ നമ്മുടെ നിത്യജീവിതത്തിലും വരുത്താൻ പോകുന്ന മാറ്റങ്ങൾ വലുതായിരിക്കും.

സ്മാർട്ട് ബാൻഡ് വാങ്ങുന്നോ? 3,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട് ബാൻഡുകൾസ്മാർട്ട് ബാൻഡ് വാങ്ങുന്നോ? 3,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട് ബാൻഡുകൾ

Best Mobiles in India

English summary
Tesla is building a robot that we can use like personal servant. This humanoid robot is called the Tesla Bot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X