വാക്സിൻ ബുക്ക് ചെയ്യാനുള്ള കോവിൻ പോർട്ടൽ ഇനി മലയാളത്തിലും ലഭ്യമാകും
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്താൽ മാത്രമേ വാക്സിനേഷൻ ലഭിക്കുകയുള്ളു. ഇതിനായുള്ള വെബ്സൈറ്റാണ് കൊവിൻ. കൊവിൻ വാക്സിൻ രജിസ്റ്റർ ചെയ്യാനായി ഈ വെബ്സൈറ്റിൽ കയറിയാൽ പല ആളുകൾക്കും ഇംഗ്ലീഷ് അറിയാത്തതിന്റ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് സർക്കാർ ഇനി മുതൽ മലയാളം അടക്കമുള്ള ഭാഷകളിലും കൊവിൻ പോർട്ടൽ ലഭ്യമാകും.

കൊവിൻ വെബ്‌സൈറ്റിൽ പുതുതായി 10 ഭാഷകളാണ് ആരോഗ്യ മന്ത്രാലയം ചേർത്തിരിക്കുന്നത്. മലയാളം, ഹിന്ദി, ആസാമീസ്, കന്നഡ, ബംഗാളി, ഒഡിയ, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നിവിടങ്ങളിൽ കോവിൻ പോർട്ടൽ ആക്സസ് ചെയ്യാൻ കഴിയും. നേരത്തെ ഈ വെബ്സൈറ്റിൽ ഇംഗ്ലീഷ് ഭാഷ മാത്രമേ സപ്പോർട്ട് ചെയ്യുമായിരുന്നുള്ളു. പുതിയ ഭാഷകൾ ചേർത്ത കാര്യം ട്വിറ്റർ വഴിയാണ് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഇംഗ്ലീഷ് മാത്രം ലഭ്യമാകുന്ന വെബ്സൈറ്റ് ഉപയോഗിക്കാൻ പറ്റാത്ത ആളുകൾക്ക് ഇതൊരു പരിഹാരമാകും.
So Cowin Portal https://t.co/xWRsgcZ3lD is now available in Hindi and 10 regional languages - Marathi, Malayalam, Punjabi, Telugu, Gujarat, Assamese, Bengali, Kannada, Odia apart from English. @MoHFW_INDIA @MeityPib @mygovindia @CovidIndiaSeva
— Aarogya Setu (@SetuAarogya) June 3, 2021
11 ഭാഷകൾക്കുള്ള സപ്പോർട്ട് കൊവിൻ വെബ്സൈറ്റിൽ നൽകുമെന്ന് പ്രഖ്യാപിച്ചു എങ്കിലും ഇതുവരെയായി ഇത് നടപ്പായിട്ടില്ല. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമേ ഈ വെബ്സൈറ്റ് ലഭ്യമാകുന്നുള്ളു. കൊവിൻ പോർട്ടിൽ കൂടാതെ ആരോഗ്യ സേതു ആപ്പ് വഴിയും നിങ്ങൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൊവിൻ പോർട്ടൽ വഴി വാക്സിൻ രജിസ്റ്റർ ചെയ്യുന്നത് വളരെ എളുപ്പമാണ്. രജിസ്റ്റർ ചെയ്ത് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

ഘട്ടം 1: ആദ്യ നിങ്ങൾ കൊവിൻ വാക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cowin.gov.inലേക്ക് കയറുകൾ. ഇതിന് ശേഷം വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകുക.
ഘട്ടം 2: മൊബൈൽ നമ്പർ നൽകിയാൽ ആ നമ്പറിലേക്ക് ഒടിപി അയക്കും.
ഘട്ടം 3: ഓതന്റിക്കേഷന് ലഭിച്ച ഒടിപി നൽകുക.

ഘട്ടം 4: ഒടിപി നൽകിയ ശേഷം നിങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം പൂരിപ്പിക്കണം.
1. വാക്സിനേഷൻ സമയത്ത് നിങ്ങൾ ഐഡിയായി കാണിക്കുന്ന ഐഡന്റിറ്റി കാർഡിലെ പേര്
2. ഐഡി നമ്പർ (അത് ആധാറും ആകാം)
3. നിങ്ങളുടെ പ്രായം
4. ജെന്റർ
ഘട്ടം 5: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ഇത് നിങ്ങളെ അറിയിക്കുന്ന ഒരു മെസേജ് ലഭിക്കും.
ഘട്ടം 5: നിങ്ങൾക്ക് ഒരു ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മൂന്ന് വ്യക്തികൾക്ക് വേണ്ടി വരെ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഓരോ വ്യക്തിക്ക് വേണ്ടിയുള്ള രജിസ്ട്രേഷനും അവരവരുടെ ഐഡികാർഡും മറ്റ് വിവരങ്ങളും നൽകണം.

ഘട്ടം 6: രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ആ നമ്പരിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ ലിസ്റ്റ് കാണാം.
ഘട്ടം 7: ലിസ്റ്റിൽ നിന്നും ആവശ്യമുള്ള ആളുടെ പേര് തിരഞ്ഞെടുത്ത് അയാൾക്കായി വാക്സിന് സ്ലോട്ട് തിരയാം
ഘട്ടം 8: പിൻ നമ്പരോ ജില്ലയോ കൊടുത്ത് വേണം സെർച്ച് ചെയ്യാൻ. ഇതിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വാക്സിൻ കേന്ദ്രത്തിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ബുക്കിങ് പൂർത്തിയാക്കുക
ഘട്ടം 9: നിങ്ങളുടെ ഫോണിലേക്ക് ഒരു കൺഫർമേഷൻ മെസേജ് വരും. വാക്സിൻ കേന്ദ്രത്തിൽ എത്തിയാൽ നിങ്ങളുടെ ഫോൺ നമ്പർ കൊടുക്കേണ്ടത് ആവശ്യമാണ്.


Click it and Unblock the Notifications