Just In
- 1 hr ago
ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
വൺപ്ലസ് നോർഡ് എൽഇ സ്മാർട്ഫോൺ നിങ്ങൾക്ക് എങ്ങനെ സ്വന്തമാക്കാം ?
- 2 hrs ago
കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 3 hrs ago
ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി വരുന്ന റെഡ്മി ഗെയിമിംഗ് സ്മാർട്ട്ഫോൺ ഈ മാസം അവതരിപ്പിച്ചേക്കും
Don't Miss
- News
സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ കൂടി
- Movies
ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ തീയേറ്റര്‍ കാണില്ല; ഫഹദിനോട് ഫിയോക്ക്
- Automobiles
ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു
- Finance
ഡിജിറ്റല്‍ ഗോള്‍ഡ്; മില്ലേനിയല്‍സിനായുള്ള പുതു നിക്ഷേപ തന്ത്രങ്ങള്‍
- Sports
IPL 2021: തല പുകയ്ക്കണ്ട; നിതീഷ് റാണയുടെ ഫിഫ്റ്റി ആഘോഷത്തിന് പിന്നിലെ കഥ ഇതാണ്
- Lifestyle
മുടിപൊട്ടല്‍ പ്രശ്നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്ക്
- Travel
18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!
BSNL 4G: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കും
ഇന്ത്യയിലെ ടെലിക്കോം വിപണി കടുത്ത മത്സരവും സാമ്പത്തിക പ്രശ്നങ്ങളിലൂടെയും കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കടബാധ്യതയും നഷ്ടവും കാരണം അടച്ച്പൂട്ടലിന്റെ വക്കിലെത്തിയ ബിഎസ്എൻഎൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ വിപണിയിൽ സജീവമാവുകയാണ്. ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവന പദ്ധതിക്കായി വിആർഎസ് പദ്ധതി, ധനസഹായം എന്നിവകൂടാതെ 4ജി സ്പെക്ട്രവും അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം ഏപ്രിൻ ഒന്ന് മുതൽ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്പെക്ട്രം ലഭിച്ച് അടുത്ത 19 മാസത്തിനകം രാജ്യത്താകമാനം 4ജി നെറ്റ്വർക്ക് ആരംഭിക്കാനാകുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരുന്നത്. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റുമെന്ന് ദിഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ബിഎസ്എൻഎൽ ജീവനക്കാരുടെ ജനുവരിയിലെ ശമ്പളം മാർച്ച് ആദ്യവാരം കൊടുത്ത് തീർക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 4ജി ആരംഭിക്കുന്നതിനായുള്ള സാങ്കേതികമായ സജ്ജീകരണത്തിന് ചിലവഴിക്കാൻ നിലവിൽ പണം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. 4ജി സ്പെക്ട്രം ലഭിച്ചുകഴിഞ്ഞാൽ അധികം വൈകാതെ തന്നെ സേവനം ലഭ്യമാക്കി തുടങ്ങണെമെന്നാണ് ബിഎസ്എൻഎൽ ആഗ്രഹിക്കുന്നത്.
കൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടി

പഴയ സാഹചര്യത്തെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ വരുമാനം വർദ്ധിച്ചിട്ടുണ്ട്. ഡിസംബറിൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ താരിഫ് വർദ്ധിപ്പിക്കാതെ പിടിച്ചു നിന്ന ബിഎസ്എൻഎൽ ഡിസംബർ മാസം ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കുന്ന നെറ്റ്വർക്കായി മാറി. ജിയോയെ പിന്തള്ളിയാണ് ബിഎസ്എൻഎല്ലിന്റെ നേട്ടം.

കേന്ദ്രസർക്കാരിൽ നിന്നും 4ജി സേവനങ്ങൾ ആരംഭിക്കാനുള്ള ധനസഹായം ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് ഇപ്പോൾ ബിഎസ്എൻഎൽ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ 4ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കും. 4ജി സേവനം ഇല്ലാതെ തന്നെ ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ പത്തിലധികം ശതമാനം മാർക്കറ്റ് ഷെയർ ഉള്ള ഓപ്പറേറ്റർ കൂടിയാണ് ബിഎസ്എൻഎൽ.

ബിഎസ്എൻഎൽ 4ജി കേരളത്തിലെ ഉപയോക്താക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല. 2017 മുതൽ കേരളത്തിൽ 3ജി സ്പെക്ട്രം ഉപയോഗിച്ച് തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നുണ്ട്. ബിഎസ്എൻഎല്ലിന് കേരളത്തിൽ 4ജി, 2ജി നെറ്റ്വർക്കുകൾ മാത്രമേ ഉള്ളു. കമ്പനി അടുത്തിടെ പുറത്തിറക്കിയ 4ജി പ്രീപെയ്ഡ് പ്ലാൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന സർക്കിളും കേരളം തന്നെയാണ്.

4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.

ബിഎസ്എൻഎൽ വാണിജ്യാടിസ്ഥാനത്തിൽ 4 ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ ബിഎസ്എൻഎൽ 4 ജി പ്ലാനുകൾ പുതുക്കും. നിലവിലുള്ള 3 ജി പ്ലാനുകളെ 4 ജിയിലേക്ക് ബിഎസ്‌എൻഎൽ മാറ്റുമെന്ന് കരുതാനാവില്ല. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്ലാനുകളും ഔദ്യോഗികമായി 4ജി വാണിജ്യവത്കരിച്ചതിന് ശേഷം ഉണ്ടാകാൻ ഇടയില്ല.
കൂടുതൽ വായിക്കുക: 4ജി സ്പെക്ട്രം ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ ജീവനക്കാർ
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999