Just In
- 5 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 10 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്‍
- News
ദേശവിരുദ്ധ പ്രസ്താവന നടത്തുന്നു, രാഹുലിനെ ജയിലിലിടണം.. പ്രതിഷേധവുമായി സവര്‍ക്കര്‍ ഗ്രൂപ്പുകള്‍!!
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
Hashtag: ഹാഷ്ടാഗുകൾ ഉണ്ടായതെങ്ങനെ
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളോട് ഹാഷ്ടാഗ് എന്താണെന്ന് പറയേണ്ട കാര്യമില്ല. സോഷ്യൽ മീഡിയ ക്യാമ്പൈനുകൾക്കും വൈകാരികാവസ്ഥ കാണിക്കാനും പ്രത്യേക വിഷയം ഉന്നയിക്കാനുമൊക്കെയായി പല തരത്തിലാണ് നാമിന്ന് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നത്. ടെലിഫോണിലെ ഉപയോഗിക്കാത്ത ഒരു ബട്ടനിൽ കണ്ട് തുടങ്ങിയ ഹാഷ്ടാഗ് ഇന്ന് പുതു തലമുറയുടെ നിത്യജിവിതത്തിൽ നിരന്തരം ഉപയോഗിക്കുന്ന ഒന്നായി മാറി കഴിഞ്ഞു.

തുടക്കം റോമിൽ നിന്ന്
പണ്ട് റോമിലെ ആളുകൾ തൂക്കത്തിന്‍റെ അളവായി കണക്കാക്കിയ ലിബ്രാ പൗണ്ടോ എന്ന വാക്കിൽ നിന്നാണ് ഹാഷ് ടാഗുകളുടെ ചരിത്രം ആരംഭിക്കുന്നത്. ലിബ്രാ പൗണ്ടോ എന്ന വാക്കിനെ കുറിക്കാനായി lb എന്ന രണ്ടക്ഷരങ്ങളാണ് അവർ ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷുകാർ ഈ ചുരുക്കെഴുത്ത് ഉപയോഗിക്കാൻ തുടങ്ങിയതോടെ lb എന്നതിന് മുകളിൽ ഒരു വര കൂടി ഉപയോഗിച്ചു തുടങ്ങി. ഇതിൽ നിന്നാണ് ഹാഷ്ടാഗിന്‍റെ രൂപം ഉണ്ടായത്.

1960കളിൽ ടെലിഫോൺ സാങ്കേതിക വിദ്യയിൽ
ഹാഷ് ടാഗിന്‍റെ സാങ്കേതിക രംഗത്തേക്കുള്ള കടന്നുവരവ് 1960ന്‍റെ തുടക്കത്തിലാണ്. ടെലിഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഹാഷ്ടാഗ് സാങ്കേതികവിദ്യാ തലത്തിൽ ആദ്യം ഉപയോഗിച്ചത്. ബെൽ എഞ്ചിനീയർമാരാണ് ഇത് അവതരിപ്പിച്ചത്. ഒക്ടോത്രോപ്പ് എന്നാണ് അന്ന് ഹാഷ്ടാഗിനെ എഞ്ചിനീയർമാർ വിളിച്ചിരുന്നത്. ഇന്ന് ഉപയോഗിക്കുന്ന ഹാഷ് ടാഗിലേക്കുള്ള സുപ്രധാനമായൊരു ചുവടുവെപ്പായിരുന്നു അത്.
കൂടുതൽ വായിക്കുക: 1938 മുതൽ 2011 വരെയുള്ള മൊബൈൽ ഫോണുകളുടെ പരിണാമ ചരിത്രം; ചിത്രങ്ങൾ സഹിതം

പ്രോഗ്രാം കോഡിങ്ങിൽ
1980കളോടെ പ്രോഗ്രാമർമാർ കോഡിങ്ങിനായി ഹാഷ് ടാഗ് ഉപയോഗിച്ച് തുടങ്ങി. കമ്പ്യൂട്ടർ ലാഗ്വേജിന്‍റെ ഭാഗമായി ഹാഷ് ടാഗ് മാറിയതും അന്ന് തൊട്ടാണ്. ബെൽ എഞ്ചിനീയകമാർ ടെലിഫോണിൽ ഉപയോഗിച്ച് കണ്ടതിൽ നിന്നാണ് കോഡിങ്ങിലേക്ക് ഈ ചിന്ഹം പ്രോഗ്രാമർമാർ കൊണ്ടുവന്നത്.

ഹാഷ് ടാഗ് ചാറ്റ് റൂമുകളിലേക്ക്
എഞ്ചിനീയർമാരും പ്രോഗ്രമാർമാരും ഉപയോഗിക്കാൻ തുടങ്ങിയിട്ടും ഹാഷ് ടാഗ് കൊണ്ട് സാധാരണക്കാർക്ക് ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല. ടെലിഫോണുകളിലെ ആരും ഉപയോഗിക്കാത്ത ബട്ടനായി തന്നെ അത് തുടർന്നു. 21 നൂറ്റാണ്ടിന്‍റെ ആരംഭം ഹാഷ് ടാഗുകളുടെ ചരിത്രത്തിലും സുപ്രധാനമായ കാലമായിരുന്നു. ചാറ്റ് റൂമുകൾ പ്രചാരത്തിൽ വന്നതോടുകൂടി ടോപ്പിക്കുകൾ കാറ്റഗറി തിരിക്കാനായി ഹാഷ് ടാഗുകൾ ഉപയോഗിച്ച് തുടങ്ങി. അത് സുപ്രധാനമായൊരു വഴിത്തിരിവായി മാറുകയും ചെയ്തു.

ക്രിസ് മെസിന
ഹാഷ് ടാഗുകളുട സോഷ്യൽ മീഡിയയിലേക്കുള്ള കടന്നു വരവിന് പ്രധാന കാരണക്കാരൻ ക്രിസ് മെസിനയാണ്. ഹാഷ് ടാഗ് കണ്ടുപിടച്ച ആളെന്ന നിലയിൽ ഇന്ന് അറിയപ്പെടുന്ന ക്രിസ് ഒരു പ്രൊഡക്ട് ഡിസൈനറാണ്. ചാറ്റ് റൂമിൽ നിന്ന് തന്നെയാണ് ക്രിസിന് ഹാഷ് ടാഗെന്ന ആശയം ലഭിച്ചത്. ക്രിസിന് ലഭിച്ച ആശയം ട്വിറ്ററിനെ അറിയിച്ചെങ്കിലും അവരത് തള്ളിക്കളഞ്ഞു.
കൂടുതൽ വായിക്കുക: ഫേസ്ബുക്കിൻറെ പുതിയ ലോഗോ അർത്ഥമാക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

ഹാഷ് ടാഗ് ട്വിറ്ററിലേക്ക്
2007 ഒക്ടോബറിൽ ക്രിസിന്‍റെ സുഹൃത്ത് സാന്‍റിയാഗോയിലുണ്ടായ കാട്ടുതീയെ പറ്റി ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തത് മറ്റൊരു വഴിത്തിരിവായിരുന്നു. ട്വീറ്റ് കണ്ട ക്രിസ് ട്വീറ്റിനൊപ്പം ഹാഷ്ടാഗ് ചേർത്ത് #sandiegofire എന്ന് എഴുതാൻ ആവശ്യപ്പെട്ടു. അതോടുകൂടി ഹാഷ് ടാഗ് സോഷ്യൽ മീഡിയയിലെ ഒഴിച്ചുകൂടാനാവാത്ത കാര്യമായി മാറി. 2009 ജൂലെയിൽ ട്വിറ്റർ ഔദ്യോഗികമായി തന്നെ ഹാഷ് ടാഗ് സംവിധാനം പേജിൽ ഉൾപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ സജീവമായി
ഹാഷ് ടാഗിന്‍റെ സ്വാധീനം സാന്‍റിയാഗോ കാട്ടിലുണ്ടായ തീ പോലെ പടർന്നു. 2012 സെപ്റ്റംബറിൽ ഗൂഗിളും ഹാഷ് ടാഗ് സംവിധാനം ഉൾപ്പെടുത്തി. അധികം വൈകാതെ 2013 ജൂണിൽ ഫേസ്ബുക്കും ഹാഷ് ടാഗ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി. പിന്നീടിങ്ങോട് ഇന്‍റർനെറ്റിന്‍റെ അനന്ത സാധ്യതകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഹാഷ് ടാഗുകൾ മാറി. മീ ടു അടക്കം ലോകം പ്രതികരിച്ചതും പരിതപിച്ചതും പ്രതിഷേധിച്ചതുമായി എത്രയോ ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു. ഹാഷ് ടാഗുകളുടെ ചരിത്രം അവസാനിക്കുന്നില്ല. അത് തുടർന്നുകൊണ്ടേയിരിക്കുന്നു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790