ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

Written By:

ടെലികം മേഖലയ്ക്കു പുറമേ 2016ല്‍ സ്മാര്‍ട്ട്‌ഫോണുകളും വളരെ ആകര്‍ഷകമായി. ഇതിന്റെ ക്രഡിറ്റ് മുഴുവനും റിലയന്‍സ് 4ജിയോയ്ക്കു തന്നെ. ജിയോ 4ജി വിപണിയില്‍ എത്തിയതോടെ എല്ലാ ടെലികോം മേഖലകളും വളരെ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ തുടങ്ങി.

സാംസങ്ങ് ഗാലക്‌സി A5(2017) വാട്ടര്‍ റെസിസ്റ്റന്റുമായി: റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ മികച്ച 4ജി പദ്ധതികള്‍, എല്ലാവരേയും അതിശയിപ്പിക്കുന്നു!

ഈ യുദ്ധത്തില്‍ ഡാറ്റ ഉപയോക്താക്കള്‍ക്കാണ് വന്‍ നേട്ടം ലഭിച്ചിരിക്കുന്നത്. വളരെ വില കുറഞ്ഞ ഡാറ്റ പ്ലാനുകള്‍, പരിധി ഇല്ലാത്ത സൗജന്യ പ്ലാനുകള്‍ എന്നിങ്ങനെ ഓഫറുകള്‍ പോകുന്നു. റിലയന്‍സ് ജിയോ 4ജി സേവനം മാര്‍ച്ച് 2017 വരെയാണ്.

സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?

ജിയോ താരിഫ് പദ്ധതികള്‍ വളരെ ആകര്‍ഷണീയമാണ്. 2016ലെ ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന മികച്ച 4ജി താരിഫ് പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ പ്ലാനുകള്‍

റിലയന്‍സ് ജിയോ പ്ലാനുകള്‍ മുതല്‍ തുടങ്ങാം. 2016 സെപ്തംബര്‍ ഒന്നിനാണ് ജിയോ വിപണിയില്‍ എത്തിയത്. 150 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ അടങ്ങുന്ന പത്ത് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചത്. ഡാറ്റ ഓഫറുകള്‍ തുടങ്ങുന്നത് 50രൂപ ഒരു ജിബിക്ക് എന്ന നിരക്കിലാണ്. ഇതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ രാത്രി മുഴുവല്‍ ലഭിക്കുന്നു. ഫ്രീ ഡാറ്റ, ഫ്രീ വോയിസ് കോള്‍, ഫ്രീ റോമിങ്ങ് എന്നിവയും ജിയോ പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്.

വോള്‍ട്ട് സവിശേഷതയുളള ജിയോ ഫീച്ചര്‍ ഫോണുകള്‍ 1000 രൂപയ്ക്കു ജിയോ നല്‍കുന്നു.

സൗജന്യമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതെങ്ങനെ?

 

എയര്‍ടെല്‍ അണ്‍ലിമിറ്റഡ് വോയിഡ് ഡാറ്റ

റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് പ്ലാന്‍ വന്നതോടെ എയര്‍ടെല്ലും അണ്‍ലിമിറ്റഡ് 4ജി പ്ലാനുകള്‍ 1,495 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കിത്തുടങ്ങി. ഇത് എയര്‍ടെല്‍ 3ജി ഉപഭോക്താക്കളെ 4ജി ആകര്‍ഷിക്കാനായി നല്‍കിയ ഒരു പ്രമോഷണല്‍ ഓഫറാണ്. എന്നാല്‍ ഈ പ്ലാന്‍ മുഴുവനും സൗജന്യമല്ല, അതായത് 30 ജിബി ഡാറ്റ ക്യാപ്പ് നല്‍കുന്നു, അതു കഴിഞ്ഞാല്‍ 64 Kbps സ്പീഡു മാത്രമാണ് ലഭിക്കുന്നത്.

ഇതു കൂടാതെ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി മെഗാ സേവര്‍ പാക്ക് എന്ന പദ്ധതിയും കൊണ്ടു വന്നു. ഈ പാക്ക് അനുസരിച്ച് 1498 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 3ജി/4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. ഈ ഡാറ്റ ഉപയോഗിച്ചതിനു ശേഷം ഉപഭോക്താക്കള്‍ക്ക് 1ജിബി ഡാറ്റ 51 രൂപയ്ക്ക് ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ബിഎസ്എന്‍എല്‍ 249 ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ബിഎസ്എന്‍എല്‍ അവതരിപ്പിച്ച് പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ പേരാണ് BB249. ഇതൊരു പ്രമോഷണല്‍ പ്ലാനാണ് അതായത് പുതിയ ഉപഭോക്താക്കള്‍ക്കു മാത്രം അണ്‍ലിമിറ്റഡ് ഡാറ്റ 249 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ആറു മാസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. ഡാറ്റ സ്പീഡ് പറയുകയാണെങ്കില്‍ 2ജിബി ഡാറ്റയ്ക്ക് 2 Mbps സ്പീഡും അതു കഴിഞ്ഞാല്‍ 1Mbps സ്പീഡും ആയിരിക്കും. ഈ ഡാറ്റ ആനുകൂല്യങ്ങള്‍ കഴിഞ്ഞാല്‍ സ്വയം തന്നെ BB 449 പ്ലാനിലേക്ക് ആകുന്നതാണ്.

എടിഎമ്മുകളില്‍ പണം ഉണ്ടോ, വന്‍ തിരക്കാണോ പെട്ടെന്ന് അറിയാം!

വോഡാഫോണ്‍ ഓഫറുകള്‍

ഈയിടെ വോഡാഫോണ്‍ രണ്ട് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ സേവനങ്ങളാണ് പ്രീപെയ്ഡ് പാക്കുകളില്‍ കൊണ്ടു വന്നിരിക്കുന്നത്. ഒന്ന് 144 രൂപയ്ക്കും മറ്റൊന്ന് 349 രൂപയ്ക്കും. ഇതില്‍ ലോക്കല്‍, എസ്റ്റിഡി കോളുകള്‍ രാജ്യത്തെ ഏതു നെറ്റ്വര്‍ക്കിലേക്കും വിളിക്കാം.

ഇതു കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളില്‍ 300എംബി 4ജി ഡാറ്റയും സൗജന്യ റോമിങ്ങ് കോളുകളും ലഭിക്കുന്നു.

20% ഓഫറുമായി ഹെഡ്‌ഫോണുകള്‍!

ഐഡിയ അണ്‍ലിമിറ്റഡ് ഓഫര്‍

ഐഡിയ അണ്‍ലിമിറ്റഡ് പ്ലാനില്‍ 698 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എസ്റ്റിഡി/ലോക്കല്‍ ഏതു നെറ്റ്വര്‍ക്കിലേക്കും വിളിക്കാം. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്.

കൂടാതെ ഐഡിയ ഇന്റര്‍നെറ്റ് പ്ലാനുകളും നല്‍കുന്നുണ്ട്. അതായത് 1ജിബി ഡാറ്റ, 400 മിനിറ്റ് നാഷണല്‍ വോയിസ് കോള്‍ 249 രൂപയ്ക്കു നല്‍കുന്നു. എന്നാല്‍ 497 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 800 മിനിറ്റ് നാഷണല്‍ വോയിസ് കോള്‍ 2ജിബി ഡാറ്റയും നല്‍കുന്നു.

നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് എന്തറിയാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If there was anything after smartphones that made headlines in the year 2016, it was affordable 4G internet plans. It all started with Reliance Jio, the dirt cheap and the first-of-its-kind unlimited and free internet and voice benefits for Indian consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot