റിലയന്‍സ് ജിയോയും എയര്‍ടെല്‍ 4ജിയും: ഞെട്ടിക്കുന്ന വ്യത്യാസങ്ങള്‍!

Written By:

റിലയന്‍സ് ഔദ്യോഗികമായി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നുളള പ്രതികരണം അതിശയമായിരിക്കുന്നു. റിലയന്‍സ് പ്രിവ്യൂ ഓഫര്‍ സാംസങ്ങ്, എല്‍ജി, അസ്യൂസ്, പാനസോണിക്, മൈക്രോമാക്‌സ്, TCL എന്നീ ഫോണുകളള്‍ക്ക് നല്‍കിയിട്ടുണ്ട്.

2016ലെ ഏറ്റവും മികച്ച 7ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

റിലയന്‍സ് ജിയോയും എയര്‍ടെല്‍ 4ജിയും: ഞെട്ടിക്കുന്ന വ്യത്യാസങ്ങള്‍!

ഇപ്പോള്‍ രാജ്യത്ത് പലരും ഇതിനകം തന്നെ റിലയന്‍സ് ജിയോ എടുക്കുകയും അതിലെ ഇന്റര്‍നെറ്റ് സ്പീഡില്‍ അവര്‍ സംതൃപ്തരുമാണ്.

ഭാരതി എയര്‍ടെല്‍ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും വലിയ എതിരാളിയായി നില്‍ക്കുന്നത്. എന്നാല്‍ എയര്‍ടെല്ലിനും റിലയന്‍സിനും ചില സമാനമായ സവിശേഷതകളുണ്ട്. അവസാനം ഇതില്‍ ആരു വിജയിക്കും എന്നു നോക്കാം.

വാട്ട്‌സാപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!

റിലയന്‍സ് ജിയോ ഭാരതി എയര്‍ടെല്‍ 4ജി തമ്മിലുളള വ്യത്യാസങ്ങള്‍ കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന സ്ലൈഡര്‍ പരിശോധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതു ബ്രാന്‍ഡുകളിലാണ് ഈ രണ്ടു നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്?

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് അസസ്സ് (BWA) 15 ടെലികോം രാജ്യങ്ങളില്‍ 22 സര്‍ക്കിളുകളില്‍ 4ജി സര്‍വ്വീസിനു വേണ്ടി 2300MHz സ്‌പെക്ട്രമാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ മുകേഷ് അമ്പാനിയുടെ കമ്പനിയായ റിലയന്‍സ് 2300MHz സ്‌പെക്ട്രമാണ് രാജ്യത്തുടനീളം ഉപയോഗിച്ചത്. കൂടാതെ 1800MHz സ്‌പെക്ട്രം 10 സര്‍ക്കിളുകളിലും 1800MHz സ്‌പെക്ട്രം 6 സര്‍ക്കിളുകളില്‍.

 

1800MHz ബാന്‍ഡ് ജനപ്രിയ 4ജി ബാന്‍ഡാണ്

1800MHz ബാന്‍ഡാണ് ലോകത്തിലെ ഏറ്റവും മികച്ച 4ജി LTE ബാന്‍ഡ് എന്ന് അറിയപ്പെടുന്നു. ഒരു സര്‍വ്വേ നടത്തിയതില്‍ 44% 4ജി നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത് 1800MHz ബാന്‍ഡാണ്. കൂടാതെ 2300MHz ബാന്‍ഡിനു മേല്‍ പല ഗുണങ്ങളും ഉണ്ട്.

എന്തു കൊണ്ട് 1800MHz ബാന്‍ഡ് 2300MHz നേക്കാള്‍ മികച്ചത്?

1800MHz ബാന്‍ഡിന് 2300MHz ബാന്‍ഡിനേക്കാള്‍ 30% കുറച്ചു ടവറുകള്‍ മതി. ഒരു വികസിത രാജ്യമായ ഇന്ത്യയില്‍ 1800MHz ബാന്‍ഡ് നെറ്റ്‌വര്‍ക്ക് എല്ലായിപ്പോഴും നല്ലതാണ്.

TDD/FDD ഇക്കോസിസ്റ്റം (Ecosystem)

ഇതൊരു പ്രധാനപ്പെട്ട വ്യത്യാസമാണ്. എയര്‍ടെല്‍ TDD-LTE സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ റിലയല്‍സ് ആദ്യം തന്നെ 1800MHz ബാന്‍ഡ് FDD-LTE ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്നു.

TDD ഡിവൈസുകളേക്കാള്‍ കൂടുതല്‍ FDD ഡിവൈസുകളാണ്

ഇതു വരെ നടത്തിയ സര്‍വ്വേയില്‍ TDD വച്ചു നോക്കുമ്പോള്‍ പല ഉപകരണങ്ങളും സപ്പോര്‍ട്ട് ചെയ്യുന്നത് 1800MHz FDD യാണ്.

റിലയന്‍സ് ജിയോ 4ജി LTE യില്‍ മാത്രമാണ് സപ്പോര്‍ട്ട് ചെയ്യുന്നത്

എയര്‍ടെല്ലില്‍ 2ജി, 3ജി, 4ജി LTE എന്നീ സൗകര്യങ്ങളുണ്ട്, എന്നാല്‍ റിലയന്‍സ് ഇതെല്ലാം 4ജിയിലാണ് പിന്തുണയ്ക്കുന്നത്.

റിലയന്‍സ് ജിയോ മെച്ചപ്പെട്ട ഡൗണ്‍ലോഡിങ്ങ് വേഗത

എന്നാല്‍ ഇതെല്ലാം താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയാണ് ഏറ്റവും വേഗതയാര്‍ന്ന ഡൗണ്‍ലോഡിങ്ങ് സ്പീഡ് കാണിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?


English summary
Reliance hasn't been official yet, but the response from the customers towards the trial phase is overwhelming.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot