1000 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ശക്തമായ സാന്നിധ്യമാണ് എയർടെല്ലിന്റേത്. ജിയോഫൈബർ, ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്നീ ബ്രോഡ്ബാന്റ് സേവന ദാതാക്കളോടാണ് എയർടെൽ മത്സരിക്കുന്നത്. കടുത്ത മത്സരമായതിനാ മികച്ച ബ്രോഡ്‌ബാൻഡ് പ്ലാനുകൾ തന്നെ എയർടെൽ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയിൽ നിന്നുള്ള ഫൈബർ കണക്ഷനിലൂടെ അതിവേഗ ഇന്റർനെറ്റ് അനുഭവവും ലഭിക്കും.

 

എയർടെൽ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകൾ തികച്ചും ന്യായമായതും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് ഏറെ ഉപയോഗപ്രദവുമാണ്. വളരെ മത്സരാധിഷ്ഠിതമായ ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി എയർടെൽ അതിന്റെ പ്ലാനുകളും അവർ നൽകുന്ന സേവനവും പരിഷ്കരിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് പോലും മികച്ച വേഗതയും ഡാറ്റയും നൽകുന്ന പ്ലാനുകലാണ് എയർടെല്ലിന്റെ പ്രത്യേകത.

എക്‌സ്ട്രീം ഫൈബർ

എയർടെൽ എക്‌സ്ട്രീം ഫൈബർ എന്ന ഫൈബർ ഒപ്‌റ്റിക് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് മികച്ചതും മെച്ചപ്പെടുത്തിയതും വേഗതയേറിയതുമായ ബ്രോഡ്‌ബാൻഡ് കണക്ഷൻ അനുഭവം ലഭിക്കും. എയർടെൽ ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വരെ വേഗതയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്. ഇത് വേഗത്തിലുള്ള ഡൗൺലോഡ്സും കുറഞ്ഞ ബഫറിങും നൽകുന്നു.

കൂടുതൽ ഡാറ്റ വേണ്ടവർക്കുള്ള എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ പ്ലാനുകൾകൂടുതൽ ഡാറ്റ വേണ്ടവർക്കുള്ള എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ പ്ലാനുകൾ

പ്ലാനുകൾ
 

എയർടെൽ നൽകുന്ന പ്ലാനുകൾ വളരെ ചെലവ് കുറഞ്ഞതാണ്. വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ആക്സസ് ചെയ്യാൻ കഴിയും. എയർടെൽ താങ്ക്സ് ബെനിഫിറ്റിന്റെ ഭാഗമായി വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാനുകൾക്കൊപ്പം ലഭിക്കും. എയർടെൽ എക്സ്ട്രീം ഫൈബറിന്റെ ബേസിക്ക് പ്ലാനുകൾ 499 രൂപ മുതലാണ് ആരംഭിക്കുന്നത്.

1000 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

1000 രൂപയിൽ താഴെ വിലയുള്ള 499 രൂപ, 799 രൂപ, 999 രൂപ എന്നീ മൂന്ന് പ്ലാനുകളാണ് ഉള്ളത്. ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളിൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് നൽകുന്ന 999 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എയർടെല്ലിന്റെ ഈ പ്ലാനുകളെല്ലാം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് നൽകുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് പ്രയോജനകരമാണ്.

എയർടെൽ എക്ട്രീംഫൈബർ 499 രൂപ പ്ലാൻ

എയർടെൽ എക്ട്രീംഫൈബർ 499 രൂപ പ്ലാൻ

499 രൂപ വിലയുള്ള എയർടെൽ എക്ട്രീംഫൈബർ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 40 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഇത് മികച്ച വേഗത തന്നെയാണ്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 3.3ടിബി അഥവാ 3300 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. അധികം പണം ചിലവഴിക്കാൻ താല്പര്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും വിങ് മ്യൂസിക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. ഷാ അക്കാദമി കോഴ്സുകളും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. ഇന്ത്യയിലെവിടേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നു.

സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ എക്ട്രീംഫൈബറിന്റെ 799 രൂപ പ്ലാൻ

1000 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ അടുത്ത പ്ലാനിന് 799 രൂപയാണ് വില. ഈ പ്ലാനിലൂടെ വരിക്കാർക്ക് 100 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും വീഡിയോ സ്ട്രീമിങിനുമെല്ലാം മികച്ച വേഗത തന്നെയാണ് ഇത്. ഈ പ്ലാനിലൂടെയും 3.3ടിബി അഥവാ 3300 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. സ്റ്റാൻഡേർഡ് പ്ലാൻ എന്നറിയപ്പെടുന്ന ഈ പ്ലാനിലൂടെ വിങ് മ്യൂസിക്ക് ആക്സസ്, ഷാ അക്കൌദമി കോഴ്സുകൾ സൌജന്യം എന്നിവയും ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 799 രൂപയ്ക്ക് ലഭിക്കും.

എയർടെൽ എക്ട്രീം ഫൈബറിന്റെ 999 രൂപ പ്ലാൻ

എയർടെൽ എക്ട്രീം ഫൈബറിന്റെ 999 രൂപ പ്ലാൻ

999 രൂപ വിലയുള്ള പ്ലാനിലൂടെ എയർടെൽ എക്ട്രീം ഫൈബർ 200 എംബിപിഎസ് വേഗതയാണ് നൽകുന്നത്. ഇത് വളരെ മികച്ച വേഗത തന്നെയാണ്. ഈ പ്ലാനിലൂടെയും 3.3 ടിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അറിയപ്പെടുന്നത് എന്റർടൈൻമെന്റ് പ്ലാൻ എന്നാണ്. ഒടിടി ആനുകൂല്യങ്ങൾ നൽകുന്നതുകൊണ്ടാണ് ഈ പേര്. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം സബ്ക്രിപ്ഷൻ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് എന്നിവ സൌജന്യമായി ലഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ 899 രൂപ വില വരുന്ന സൂപ്പർ എന്ന പ്ലാനാണ് ഇതിലൂടെ ലഭിക്കുന്നത്. സൌജന്യ കോളുകളും 999 രൂപയ്ക്ക് എയർടെൽ നൽകുന്നു.

Best Mobiles in India

English summary
Airtel Xstrem Fiber offers three broadband plans for less than Rs 1,000. These plans are, basic plan of Rs 499, standard plan of Rs 799 and entertainment plan of Rs 999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X