ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ
ബ്രോഡ്ബാന്റ് വിപണി ഏറ്റവും സജീവമായ കലമാണ് ഇത്. ധാരാളം ആളുകൾ പുതിയ കണക്ഷനുകൾ എടുക്കുകയും മികച്ച ഡാറ്റയും വേഗതയും നൽകുന്ന പ്ലാനുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാനും ഒടിടി സ്ട്രീമിങിനുമെല്ലാം ഉപയോഗിക്കാവുന്ന മികച്ച പ്ലാനുകൾ ഇന്ത്യയിലെ പ്രധാനപ്പെട്ട ബ്രോഡ്ബാന്റ് സേവനദാതാക്കൾ നൽകുന്നുമുണ്ട്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബറും ആകർഷകമായ പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഐഎസ്പികൾ പ്രത്യേകം ക്യൂറേറ്റ് ചെയ്ത വിവിധ അൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാനുകൾ നൽകുന്നുണ്ട്. എങ്കിലും ഉപയോക്താക്കൾ എല്ലായ്‌പ്പോഴും ലളിതമായ പ്ലാനുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഓവർ-ദി-ടോപ്പ് (OTT) ആനൂകൂല്യങ്ങൾ ഇത്തരത്തിലൊന്നാണ്. ബ്രോഡ്ബാന്റ് പ്ലാനകൾക്കൊപ്പം ഐഎസ്പികൾ നൽകുന്ന മികച്ച ഒടിടി ആനുകൂല്യങ്ങൾ പ്ലാനുകളുടെ ജനപ്രിതിയെ പോലും ബാധിക്കാറുണ്ട്. ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്ന ഒടിടി ആനുകൂല്യങ്ങളുള്ള ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഒടിടി ആനുകൂല്യങ്ങളുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആദ്യത്തേത് 'സൂപ്പർസ്റ്റാർ പ്രീമിയം-1' എന്നപേരിൽ അറിയപ്പെടുന്ന പ്ലാനാണ്. വളരെ ജനപ്രിതിയുള്ള പ്ലാനാണ് ഇത്. പ്രതിമാസം 749 രൂപയാണ് ഈ പ്ലാനിന്റെ വില. ഈ പായ്ക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് വേഗതയിൽ 1000 ജിബി വരെ ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 5 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാനാകും. അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ സൂപ്പർസ്റ്റാഞ പ്രീമിയം 1 പ്ലാനിലൂടെ സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം എന്നിവയിലേക്കുള്ള ആക്‌സസും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാനിനൊപ്പം മറ്റ് ചില ഒടിടി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ വിഭാഗത്തിലെ അടുത്ത പ്ലാൻ ‘സൂപ്പർസ്റ്റാർ പ്രീമിയം-2' എന്ന പായ്ക്കാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് ഒരു ജനപ്രിയ പ്ലാനായി നൽകിയിട്ടുണ്ട്. 949 രൂപയാണ് ഈ പ്ലാനിന് ഒരുമാസം വരുന്ന ചിലവ്. ഉപയോക്താക്കൾക്ക് 150 എംബിപിഎസ് ഇന്റർനെറ്റ് വേഗതയിൽ 2000 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

949 രൂപ പ്ലാൻ നൽകുന്ന 2000 ജിബി അതിവേഗ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 10 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം ബണ്ടിൽ ചെയ്‌തിരിക്കുന്ന ഒടിടി ആനുകൂല്യങ്ങളിൽ സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം എന്നിവയടക്കമുള്ളവ ഉണ്ട്. മികച്ച വേഗതയും ഡാറ്റയും നൽകുന്ന ആകർഷകമായ പ്ലാൻ തന്നെയാണ് ഇത്.

949 രൂപ പ്ലാനിനെക്കാൾ വെറും 50 രൂപ അധികമായി നൽകിയാൽ നിങ്ങൾക്ക് ബിഎസ്എൻഎൽ ‘ഫൈബർ പ്രീമിയം' ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാകും. 999 രൂപയാണ് ഈ പ്ലാനിന് ഒരു മാസത്തെ വില. ഈ പ്ലാനിലൂടെ മൊത്തം 3300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 എംബിപിസ് വേഗതയാണ് ഈ പ്ലാൻ നൽകുന്നത്. എഫ്യപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയ്ക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന പ്ലാനുകൾ പോലെ തന്നെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഈ പ്ലാനിലൂടെ ആസ്വദിക്കാം.

999 രൂപ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനിലൂടെ രാജ്യത്തെ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം പാക്കിലേക്കുള്ള ആക്‌സസും ഈ പ്ലാൻ നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം പായ്ക്കിലേക്ക് ആക്സസ് നൽകുന്ന ഇന്ത്യയിലെ ഒരേയൊരു ബ്രോഡ്ബാന്റ് സേവനദാതാവാണ് ബിഎസ്എൻഎൽ. മറ്റ് ഐഎസ്പികൾ സാധാരണയായി മൊബൈൽ പ്ലാനിലേക്കാണ് ആക്സസ് നൽകുന്നത്.

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിലെ അവസാനത്തെ പ്ലാൻ കമ്പനിയുടെ ഏറ്റവും ഉയർന്ന പ്ലാനുകളിൽ ഒന്നാണ്. ‘ഫൈബർ അൾട്രാ' എന്നാണ് ഈ പ്ലാനിന്റെ പേര്. പ്രതിമാസം 1,499 രൂപയാണ് ഈ പ്ലാനിന്റെ വില. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 4000 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് 300 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 4 എംബിപിഎസ് ആയി കുറയുന്നു.

മറ്റ് പ്ലാനുകൾ പോലെ തന്നെ 1,499 രൂപ പ്ലാനും അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനും 'ഫൈബർ പ്രീമിയം' പ്ലാനിനെ പോലെ സൗജന്യമായി ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പാക്കിലേക്ക് ആക്‌സസ് നൽകുന്നു. ഈ പ്ലാനുകളെല്ലാം ഒരു പ്രത്യേക ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിൽ ഏതെങ്കിലും തിരഞ്ഞെടുത്താൽ ആദ്യ മാസ വാടകയിൽ 500 രൂപ വരെ 90% കിഴിവ് ലഭിക്കും. ഈ പ്ലാനുകൾ ഓരോ നഗരങ്ങളിലും വ്യത്യസ്തമായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക. പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വെബ്സൈറ്റ് പരിശോധിച്ച് നിങ്ങൾക്ക് ഇത് ലഭ്യമാണോ എന്ന് ഉറപ്പ് വരുത്തുക.


Click it and Unblock the Notifications








