Home
News

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന വോഡാഫോൺ ഐഡിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിലെ ബഹുഭൂരിപക്ഷം വരിക്കാരും പ്രീപെയ്ഡ് വിഭാഗത്തിലാണ് ഉള്ളത് എങ്കിലും ടെലിക്കോം കമ്പനികൾക്ക് മികച്ച ലാഭമുണ്ടാക്കുന്ന വിഭാഗം പോസ്റ്റ്പെയ്ഡ് ആണ്. കൂടുതൽ മികച്ച സൌകര്യമാണ് പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ പ്രത്യേകത. മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി, കോളിങ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ടെലിക്കോം കമ്പനികൾക്ക് ഉണ്ട്. വോഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലെ കരുത്തനായ കമ്പനിയാണ്. ധാരാളം പ്ലാനുകൾ വിഐയ്ക്ക് ഈ വിഭാഗത്തിൽ ഉണ്ട്.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ഒരാൾക്ക് മാത്രമുള്ള ഇൻഡിവിജ്യൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഒന്നിലധികം ആളുകൾക്കുള്ള ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും നൽകുന്നുണ്ട്. വിഐ നൽകുന്ന ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലൂടെ ആകർഷകമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഒന്നിലധികം ആളുകൾക്ക് ഒരേ പ്ലാനിലൂടെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ഇവ പ്രൈമറി സെക്കന്ററി സിം കാർഡുകൾക്ക് പ്രത്യേകം ആനുകൂല്യങ്ങൾ നൽകുന്നു. വിഐയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം.

വിഐ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

വിഐ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

വിഐ ആകെ അഞ്ച് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതിലെ ആദ്യ പ്ലാൻ രണ്ട് മെമ്പർമാർക്ക് കണക്ഷനുകൾ നൽകുന്ന പ്ലാനാണ്. ഇതിന് 699 രൂപയാണ് വില. പ്രൈമറി കണക്ഷനും സെക്കൻഡറി കണക്ഷനുമായി ഈ പ്ലാൻ മൊത്തം 80 ജിബി ഡാറ്റയാണ് നൽകുന്നത്. 40 ജിബി ഡാറ്റ വീതമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഒരുമാസം 3000 എസ്എംഎസുകളും 200 ജിബി വരെ റോൾഓവർ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, ദേശീയ റോമിംഗ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസും പ്ലാൻ നൽകുന്നു.

999 രൂപ പ്ലാൻ

വിഐ നൽകുന്ന അടുത്ത ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിന് ഒരുമാസത്തേക്ക് 999 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ 3 കണക്ഷനുകൾ വരെ വിഐ നൽകുന്നുണ്ട്. ഈ പ്ലാൻ പ്രതിമാസം 200 ജിബി വരെ റോൾഓവർ ഡാറ്റയുമായി മൊത്തം 220 ജിബി ഡാറ്റയും നൽകുന്നു. പ്രൈമറി കണക്ഷന് മൊത്തം 140 ജിബി ലഭിക്കും. രണ്ട് സെക്കൻഡറി കണക്ഷനുകൾക്കും 40 ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നത്. പ്രൈമറി, സെക്കന്ററി കണക്ഷനുകൾക്കായി ഒരുമാസം 3000 എസ്എംഎസുകളും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

വിഐ

വിഐയുടെ 999 രൂപ വിലയുള്ള പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേത് 1,499 രൂപ വിലയുള്ള ഒരു വർഷത്തെ ആമസോൺ പ്രൈം ആക്‌സസാണ്. ഇത് കൂടാതെ ഒരു വർഷത്തേക്ക് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈലിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. വിഐ, സിനിമ, മൂവി ആക്സസും ഈ പ്ലാൻ നൽകുന്നു. വിഐയുടെ മികച്ച ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ആകർഷകമായ പ്ലാനാണ് ഇത്.

1,299 രൂപ പ്ലാൻ

വിഐയുടെ 1,299 രൂപ വിലയുള്ള അടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ മൊത്തം അഞ്ച് കണക്ഷനുകൾ ലഭിക്കും. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റ മൊത്തത്തിൽ 300 ജിബിയാണ്. പ്രൈമറി കണക്ഷന് 140 ജിബിയും ഓരോ സെക്കൻഡറി കണക്ഷനും 40 ജിബി ഡാറ്റയുമാണ് ലഭിക്കുക. ഉപയോക്താക്കൾക്ക് പ്രതിമാസം 3000 എസ്എംഎസുകളും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. 200 ജിബി വരെ റോൾഓവർ ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. 999 രൂപ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾക്ക് തുല്യമാണ് ഈ പ്ലാനിനുള്ള അധിക ആനുകൂല്യങ്ങൾ.

ഫാമിലി പോസ്റ്റ്പെയ്ഡ്

ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ വിഐ നൽകുന്ന അവസാനത്തെ രണ്ട് പ്ലാനുകളും റെഡ്എക്സ് പ്ലാനുകളാണ്. 1,699 രൂപ വിലയുള്ള പ്ലാനിലൂടെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ഈ പ്ലാൻ 3 കണക്ഷനുകളാണ് നൽകുന്നത്. ഈ പ്ലാനുകൾ പ്രൈമറി, സെക്കന്ററി കണക്ഷനുകൾക്ക് പ്രതിമാസം 3000 എസ്എംഎസുകളും അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളുകളും നൽകുന്നു. വിഐയുടെ മറ്റൊരു റെഡ്എക്സ് പ്ലാൻ പ്രതിമാസം 2,299 രൂപ വിലയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ 5 അംഗങ്ങൾക്ക് കണക്റ്റിവിറ്റി ലഭിക്കും. ഈ പ്ലാനും അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിമാസം 3000 എസ്എംഎസുകളും അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു.

വിഐ റെഡ്എക്സ്

വിഐ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഒന്നിലധികം ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്ന പ്ലാനുകളാണ്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ടിവിയിലും മൊബൈലിലും നെറ്റ്ഫ്ലിക്‌സ് ആക്സസ് ചെയ്യാൻ സാധിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന സബ്‌സ്‌ക്രിപ്‌ഷനാണ് അധിക ചെലവില്ലാതെ വിഐ നൽകുന്നത്. ഈ പ്ലാനുകൾ 1,499 രൂപ വിലയുള്ള ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. പ്ലാനുകളിലൂടെ 499 രൂപ വിലയുള്ള ഒരു വർഷത്തെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയയുടെ റെഡ്എക്സ് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ ഒടിടി സബ്ക്രിപ്ഷനുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ പ്ലാനുകൾ ഇന്റർനാഷണൽ & ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ്സ് സൌജന്യമായി നൽകുന്നു. ഈ പ്രവേശനം വർഷത്തിൽ നാല് തവണ ലഭ്യമാണ്. ഇതിൽ ഒരു അന്താരാഷ്ട്ര യാത്രയും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് 2,999 രൂപയുടെ 7 ദിവസത്തെ അന്താരാഷ്ട്ര റോമിംഗ് പാക്കും ലഭ്യമാകും.

Best Mobiles in India

English summary
Vodafone Idea offers attractive family postpaid plans. These plans offer additional connection, data, calling benefits and OTT subscriptions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X