വോഡഫോൺ ഐഡിയ (വിഐ) വരിക്കാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കിടിലൻ പ്ലാനുകൾ

|

വോഡഫോൺ ഐഡിയ (വിഐ) അതിന്റെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 18 ദിവസത്തെ വാലിഡിറ്റി മുതൽ 365 ദിവസം വരെ വാലിഡിറ്റി നൽകുന്നവയാണ് ഈ പ്ലാനുകൾ. ഇവയിലെല്ലാം വ്യത്യസ്ത ഡാറ്റാ ആനുകൂല്യങ്ങളും ഓഫറുകളും നൽകുന്നവയാണ്. ടെലിക്കോം വിപണിയിലെ മത്സരം ശക്തമായതിനാൽ തന്നെ വിഐ അൺലിമിറ്റഡ് ഡാറ്റ, ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ, ഡബിൾ ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നുണ്ട്.

 

റീചാർജ്

എല്ലാ മാസവും റീചാർജ് ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവരും ധാരാളം പണം ഒരു തവണ റീചാർജ് ചെയ്യാൻ മടിക്കുന്നവരും നിരവധിയുണ്ട്. അത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്നവയാണ് 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ. വിഐയ്ക്ക് ഈ വിഭാഗത്തിൽ മികച്ച ചില പ്ലാനുകളുണ്ട്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന ഈ വിഭാഗത്തിലെ അഞ്ച് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

വിഐ ഡാറ്റ നിയന്ത്രണം ഇല്ലാത്ത രണ്ടാമത്തെ പ്ലാനും പുറത്തിറക്കി, വില 267 രൂപ മാത്രംവിഐ ഡാറ്റ നിയന്ത്രണം ഇല്ലാത്ത രണ്ടാമത്തെ പ്ലാനും പുറത്തിറക്കി, വില 267 രൂപ മാത്രം

വിഐ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

ഈ പ്രീപെയ്ഡ് പ്ലാൻ വോഡഫോൺ ഐഡിയയുടെ എക്‌സ്‌ക്ലൂസീവ് ഓഫറായ ഡബിൾ ഡാറ്റ ഓഫറോടെയാണ് വരുന്നത്. ദിവസവും 4 ജിബി ഡാറ്റയും വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യവും പ്ലാനിലൂടെ ലഭിക്കും. രാത്രി മുഴുവൻ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യമാണ്. വിഐയുടെ 449 രൂപ പ്ലാൻ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ എന്നിവയും നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി ക്ലാസിക്കുകൾ എന്നിവയും ഇതിലൂടെ ആസ്വദിക്കാം.

വിഐ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
 

വിഐ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

399 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ വിഐ വരിക്കാർക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും 1.5 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വരിക്കാർക്ക് വാരാന്ത്യ ഡാറ്റ റോൾഓവർ സൗകര്യവും പ്ലാൻ നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി ക്ലാസിക്കുകൾ എന്നിവയിലേക്ക് ആക്സസ് ലഭിക്കുമെന്നതിനാൽ വരിക്കാർക്ക് പ്രീമിയം മൂവികൾ, ഒറിജിനൽസ്, വാർത്താ കണ്ടന്റുകൾ എന്നിവ ആസ്വദിക്കാൻ കഴിയും. 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിന്ന് വരിക്കാർക്ക് ലഭിക്കുന്ന ഏറ്റവും ആകർഷകമായ ആനുകൂല്യം 40 രൂപ വിലമതിക്കുന്ന കൂപ്പണാണ്. ഇത് അടുത്ത റീചാർജിൽ ഉപയോഗിക്കാം.

ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന വില കുറഞ്ഞ രണ്ട് പ്ലാനുകളുമായി വോഡാഫോൺ ഐഡിയ (വിഐ)

വിഐ 601 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 601 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 601 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് കൂടാതെ 32 ജിബി അധിക ഡാറ്റയും ലഭിക്കും. 100 എസ്എംഎസുകൾ, വീക്കെൻഡ് ഡാറ്റാ റോൾ ഓവർ ആനുകൂല്യം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. വരിക്കാർക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതിനുപുറമെ 601 രൂപ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുന്ന വരിക്കാർക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി പ്ലാനിലേക്ക് 1 വർഷത്തെ ആക്സസും ലഭിക്കും.

വിഐ 558 രൂപ, 595 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ 558 രൂപ, 595 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ 595 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും. അൺലിമിറ്റഡ് കോളിങ് സൗകര്യവും പ്ലാൻ വാഗ്ദാനം ചെയ്യും. സീ5 പ്രീമിയത്തിലേക്ക് 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ 558 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. രണ്ട് പ്രീപെയ്ഡ് പ്ലാനുകളും വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

വിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളുംവിഐയുടെ 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഇനി അൺലിമിറ്റഡ് ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും

Best Mobiles in India

English summary
Vodafone Idea (Vi) is offering attractive plans for its subscribers. Take a look at these plans with 56 days validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X