വിഐയും എയർടെല്ലും നൽകാത്ത, ജിയോയ്ക്ക് മാത്രമുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ജിയോയുടെ വരവോടെ രാജ്യത്തെ ടെലിക്കോം വിപണിയുടെ തലവര തന്നെ മാറി മറിഞ്ഞു. കുറഞ്ഞ വിലയ്ക്ക് മികച്ച ഡാറ്റ ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നവയാണ് ജിയോയുടെ പ്ലാനുകൾ. ജിയോ വന്നതിന് ശേഷം ഈ രീതിയിലുള്ള പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളും അവതരിപ്പിക്കാൻ തുടങ്ങി. വിഐ, എയർടെൽ എന്നിവയാണ് ജിയോയുമായി മത്സരിക്കുന്ന ടെലിക്കോം കമ്പനികൾ.

ഏതൊക്കെ പ്ലാനുകളുടെ കാര്യത്തിൽ മത്സരിച്ചാലും എയർടെൽ, വിഐ എന്നിവയ്ക്ക് മത്സരിക്കാൻ സാധിക്കാത്ത രണ്ട് പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. പ്രധാനപ്പെട്ടൊരു ഒടിടി ആനുകൂല്യവുമായി വരുന്ന ഈ പ്ലാനുകൾക്ക് സമാനമായ പ്ലാനുകൾ ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനിയും നൽകുന്നില്ല. പ്രീപെയ്ഡ് വിഭാഗത്തിൽ ജിയോയുടെ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കുന്ന രണ്ട് പ്ലാനുകളാണ് ഇവ. ഈ പ്രീപെയ്ഡ് പ്ലാനുകളും അവ നൽകുന്ന ആനൂകൂല്യങ്ങളും വിശദമായി നോക്കാം.

റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയത്തിന്റെ ആനുകൂല്യത്തോടെ വരുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഇവ തന്നെയാണ് ഇന്ത്യയിലെ മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത പ്ലാനുകൾ. എയർടെൽ, വിഐ എന്നി ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും അവരാരും പ്ലാറ്റ്‌ഫോമിലേക്കുള്ള 'പ്രീമിയം' സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നില്ല. എല്ലാ ടെലിക്കോം കമ്പനികളും മൊബൈൽ സബ്ക്രിപ്ഷൻ മാത്രമാണ് നൽകുന്നത്. എന്നാൽ ഒരു വർഷത്തേക്ക് 1499 രൂപ വിലയുള്ള പ്രീമിയം സബ്ക്രിപ്ഷൻ ആണ് ജിയോ തങ്ങളുടെ പ്ലാനുകളിലൂടെ നൽകുന്നത്.

റിലയൻസ് ജിയോ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനുകൾ
ജിയോയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളിൽ ആദ്യത്തേത് 1499 രൂപ വിലയുള്ള പ്ലാനാണ്. ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ എടുക്കാനായി നൽകേണ്ട അതേ തുടയാണ് ഇത്. ഈ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോ ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിന് മൊത്തം 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന ജിയോയുടെ രണ്ടാമത്തെ പ്ലാൻ വില കൂടിയ പ്ലാനാണ്. ഈ പ്ലാനിന് ഉപയോക്താക്കൾ 4199 രൂപ നൽകേണ്ടി വരും. കൂടുതൽ വാലിഡിറ്റിയും ഡാറ്റ ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്രീമിയം പ്ലാൻ ആണ് ഇത്. ഈ പ്ലാനലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങളിൽ ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം എന്നിവ ലഭിക്കും. 365 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയും ഈ പ്ലാനിലൂടെ ലഭിക്കും.

മേൽപ്പറഞ്ഞ പ്ലാനുകൾ റീചാർജ് ചെയ്ത് കഴിഞ്ഞാൽ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കുന്നത് കുറച്ച് കാര്യങ്ങൾ ചെയ്താൽ മതി. ഇതിനായി മൈജിയോ ആപ്പിലേക്ക് പോയി കൂപ്പൺ കോഡ് നേടുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങളുടെ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ടിൽ നൽകുക ഇത്രയും ചെയ്താൽ നിങ്ങൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം ആക്സസ് ലഭിക്കും. ഇത് മറ്റൊരു ടെലിക്കോം കമ്പനികളും നൽകാത്ത മികച്ച പ്ലാനുകൾ ആണ്.


Click it and Unblock the Notifications