Home
News

കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്കുള്ള വിഐ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

ടെലികോം കമ്പനികൾ നിരവധി അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും എല്ലാ ആളുകൾക്കും വില കൂടിയതും കൂടുതൽ ഡാറ്റ ലഭിക്കുന്നതുമായ പ്ലാനുകളോട് താല്പര്യം ഉണ്ടാകില്ല. നമ്മുടെ വീടുകളിൽ തന്നെ പ്രായമായ പലരും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടാവില്ല, ഉണ്ടെങ്കിൽ തന്നെ വളരെ കുറച്ച് ഡാറ്റ മാത്രമായിരിക്കും അവർക്ക് വേണ്ടി വരുന്നത്. ഇത്തരം ഉപയോഗിക്താക്കൾക്ക് വേണ്ടിയും മികച്ച പ്ലാനുകൾ തന്നെ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ വോഡാഫോൺ ഐഡിയയും എയർടെല്ലും കുറഞ്ഞ നിരക്കിലുള്ള നിരവധി പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്.

എയർടെല്ലും വിഐയും

ദിവസവും മൂന്ന് ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾ നൽകുന്നതിനൊപ്പം തന്നെ കുറഞ്ഞ ഡാറ്റ ആനുകൂല്യങ്ങളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും കുറഞ്ഞ നിരക്കിൽ തന്നെ ലഭ്യമാകുന്ന പ്ലാനുകൾ എയർടെല്ലിനും വിഐക്കും ഉണ്ട്. ഇത്തരം പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. കൂടുതൽ ഡാറ്റയുള്ള പ്ലാനുകൾ തിരഞ്ഞെടുത്ത് അവ ഉപയോഗിക്കാതെ പാഴായി പോകുന്ന അവസ്ഥ ഒഴിവാക്കാൻ ഈ പ്ലാനുകൾ സഹായിക്കും. വീട്ടിലോ ഓഫീസിലോ മികച്ച ബ്രോഡ്ബാന്റ് കണക്റ്റിവിറ്റിയുള്ള ആളുകൾക്ക് പുറത്തിറങ്ങുമ്പോൾ മാത്രമായിരിക്കും ഡാറ്റ ആവശ്യമായി വരിക. ഇത്തരം സന്ദർഭത്തിലും ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെല്ലിന് കുറഞ്ഞ ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ഉണ്ട്. എയർടെല്ലിന്റെ 219 രൂപയുടെ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു. സൗജന്യ ഹലോട്യൂൺസ്, 30 ദിവസത്തെ പ്രൈം വീഡിയോ ട്രയൽ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

149 രൂപ പ്ലാൻ

എയർടെല്ലിന്റെ കുറഞ്ഞ ഡാറ്റ ആനുകൂല്യം നൽകുന്ന മറ്റൊരു പ്ലാൻ 149 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 എസ്എംഎസുകൾ, സൗജന്യ ഹലോട്യൂൺസ്, 30 ദിവസത്തെ പ്രൈം വീഡിയോ ട്രയൽ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നുണ്ട്.

379 രൂപ പ്ലാൻ

എയർടെല്ലിന്റെ 379 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനിലൂടെ ലഭിക്കുകയുള്ളു. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള, ഡാറ്റ കുറച്ച് മാത്രം ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാനുള്ള മികച്ച പ്ലാൻ തന്നെയാണ് ഇത്. ഷാ അക്കാദമി ട്രയൽ, ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, മൂന്ന് മാസത്തേക്ക് സൗജന്യ അപ്പോളോ 24/7 സർക്കിൾ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

1,498 രൂപ പ്ലാൻ

വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ ധാരാളമാണ്. കുറഞ്ഞ വിലയിൽ ഒരു വർഷം വാലിഡിറ്റി നൽകുന്ന എയർടെല്ലിന്റെ മികച്ച പ്ലാനാണ് 1,498 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 24 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ കാലയളവിൽ ഉടനീളം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് സൌജന്യ കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. 397 രൂപ പ്ലാനിന് സമാനമായി ഷാ അക്കാദമി ട്രയൽ, ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, മൂന്ന് മാസത്തേക്ക് സൗജന്യ അപ്പോളോ 24/7 സർക്കിൾ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

വോഡാഫോൺ ഐഡിയ പ്ലാനുകൾ

വോഡാഫോൺ ഐഡിയ പ്ലാനുകൾ

വോഡാഫോൺ ഐഡിയയ്ക്കും കുറഞ്ഞ വിലയിൽ കുറച്ച് ഡാറ്റ ആനുകൂല്യവും മറ്റുള്ള മികച്ച ആനുകൂല്യങ്ങളും നൽകുന്ന കിടിലൻ പ്ലാനുകൾ ഉണ്ട്. വിഐയുടെ 149 പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ ഉപയോഗിക്കാൻ 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. 300 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് പ്രധാന ആനുകൂല്യങ്ങൾ. വിഐ മൂവീസ് & ടിവി ആക്സസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. വളരെ ചെറിയ തുക മാത്രം റീചാർജിനായി ചിലവഴിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വളരെ മികച്ച പ്ലാൻ തന്നെയാണ് ഇത്.

വിഐ

വോഡാഫോൺ ഐഡിയ നൽകുന്ന മറ്റൊരു മികച്ച പ്രീപെയ്ഡ് പ്ലാൻ 397 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ 6 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വിഐ നൽകുന്ന കുറഞ്ഞ വിലയുള്ള വാർഷിക പ്ലാനിന് 1,499 രൂപയാണ് വില വരുന്നത്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ 365 ദിവസം വാലിഡിറ്റി ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി വിഐ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ നൽകുന്നു. മൊത്തം 24 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. വിഐ മൂവീസ്, ടിവി ആക്സസും പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
Airtel and Vodafone Idea offer the best plans for those who use very little data. Take a look at the plans that offer less data and better validity and calling benefits at lower rates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X