15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ

|

സ്മാർട്ട് ടിവികൾ വിപണി സജിവമായിരിക്കുന്ന കാലമാണിത്. സ്മാർട്ട്ഫോൺ നിർമാതാക്കൾ ഉൾപ്പെടെ എല്ലാ പ്രമുഖ ഇലക്ടോണിക്സ് നിർമാതാക്കളും മികച്ച സവിശേഷതകളുള്ള സ്മാർട്ട് ടിവികൾ പുറത്തിറക്കുന്നുണ്ട്. വീഡിയോ സ്ട്രീമിങ് സേവനങ്ങൾ സജീവമായ കാലഘട്ടത്തിൽ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും യൂട്യൂബും ഉൾപ്പെടെ വീട്ടിലെ ടിവിയിൽ സ്ട്രീം ചെയ്യാൻ സാധിക്കുന്നു എന്നതാണ് പലരേയും സ്മാർട്ട് ടിവിയിലേക്ക് ആകർഷിക്കുന്നത്.

സ്മാർട്ട്ഫോൺ വിപണി

സ്മാർട്ട്ഫോൺ വിപണി എല്ലാ തരം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്താൻ പോന്ന ഒന്നാണ്. 15,000 രൂപ മുതൽ ഒരു ലക്ഷത്തിലധികം രൂപ വരെ വിലയുള്ള സ്മാർട്ട് ടിവികൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. 15,000 രൂപയിൽ താഴെ വിലയുള്ള ചില മികച്ച സ്മാർട്ട് ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മുൻനിര ബ്രാൻഡുകളായ സാംസങ്, മോട്ടറോള, വിയു, എൽജി, കൊഡക്, മൈക്രോമാക്‌സ്, ബിപിഎൽ, മാർക്യു തുടങ്ങിയ ബ്രാന്റുകളുടെയെല്ലാം ഡിവൈസുകൾ ഉൾപ്പെടുന്നു.

സാംസങ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി (Samsung 80cm (32 inch) HD Ready LED Smart TV)

സാംസങ് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി (Samsung 80cm (32 inch) HD Ready LED Smart TV)

സാംസങ് 80 സിഎം (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി ഇന്ത്യയിൽ 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികളിൽ ഏറ്റവും മികച്ചൊരു ചോയിസാണ്. 40 വാട്ട്സ് ഔട്ട്‌പുട്ട്, നാല് ചാനൽ സ്പീക്കറുകൾ സറൗണ്ട് സൗണ്ട്, അൾട്രാ പിക്‌സ് കളർ ടെക്‌നോളജി എന്നിവയാണ് ഈ ടിവിയുടെ സവിശേഷതകൾ.

മോട്ടറോള എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (Motorola 80.5cm (32 inch) HD Ready LED Smart Android TV)

മോട്ടറോള എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (Motorola 80.5cm (32 inch) HD Ready LED Smart Android TV)

മോട്ടറോള 80.5 സെമീ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇന്ത്യൻ വിപണിയിലെ മറ്റൊരു ജനപ്രീയ സ്മാർട്ട് ടിവിയാണ്. 32 ഇഞ്ച് എച്ച്ഡി റെഡി ടിവി രണ്ട് 20W സ്പീക്കറുകളോടെയാണ് വരുന്നത്. ആൻഡ്രോയിഡിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്.

വിയു സിനിമ എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (Vu Cinema 80cm (32 inch) HD Ready LED Smart Android TV)

വിയു സിനിമ എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (Vu Cinema 80cm (32 inch) HD Ready LED Smart Android TV)

15,000 രൂപ വില വരുന്ന സ്മാർട്ട് ടിവിയുടെ പട്ടികയിലുള്ള മറ്റൊരു മികച്ച സ്മാർട്ട് ടിവിയാണ് സിനിമ 80 സിഎം (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി. ഇൻബിൾഡ് അപ്ലിക്കേഷനുകളുമായിട്ടാണഅ ഈ സ്മാർട്ട് ടിവി പുറത്തിറക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ഡിസ്നി +, യൂട്യൂബ് എന്നിവയടക്കമുള്ളവ സപ്പോർട്ട് ചെയ്യുന്ന ടിവിയാണ് ഇത്.

റിയൽ‌മി എച്ച് റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (Realme 80cm (32 inch) HD Ready LED Smart Android TV)

റിയൽ‌മി എച്ച് റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (Realme 80cm (32 inch) HD Ready LED Smart Android TV)

റിയൽമി 80 സിഎം (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 15,000 രൂപ വില വരുന്ന മറ്റൊരു മികച്ച ടിവിയാണ്. സ്മാർട്ട്‌ഫോണുകൾക്ക് പേരുകേട്ട ബ്രാന്റിന്റെ ഈ സ്മാർട്ട് ടിവിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് നൽകിയിട്ടുള്ളത്.

എൽജി 32 എൽഎം 560 ബിപിടിസി 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി (LG 32LM560BPTC 32 inch LED HD-Ready TV)

എൽജി 32 എൽഎം 560 ബിപിടിസി 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി (LG 32LM560BPTC 32 inch LED HD-Ready TV)

എൽജി 32 എൽഎം 560 ബിപിടിസി എൽഇഡി എച്ച്ഡി-റെഡി ടിവി 1366x768 പിക്‌സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്. 50 ഹെർട്സ് റിഫ്രഷ് റേറ്റ്, സ്ലിം ഡിസൈൻ എന്നിവയാണ് ഈ എൽഇഡി ടിവിയിൽ നൽകിയിട്ടുള്ളത്. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികളിൽ മികച്ചൊരു ചോയിസാണ് ഈ ടിവി.

കൊഡാക് 32 എച്ച്ഡിഎക്സ്മാർട്ട് എൽഇഡി എച്ച്ഡി-റെഡി ടിവി (Kodak 32HDXSMART 32 inch LED HD-Ready TV)

കൊഡാക് 32 എച്ച്ഡിഎക്സ്മാർട്ട് എൽഇഡി എച്ച്ഡി-റെഡി ടിവി (Kodak 32HDXSMART 32 inch LED HD-Ready TV)

സ്മാർട്ട് ടിവി വിപണിയിൽ അറിയപ്പെടുന്ന ബ്രാൻഡാണ് കൊഡാക്ക്. കോഡക് 32 എച്ച്ഡിഎക്സ്എസ്മാർട്ട് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി 15,000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ലഭിക്കുന്ന മികച്ചൊരു സ്മാർട്ട് ടിവിയാണ്. ഈ ടിവിയുടെ ഡിസ്പ്ലെ 1366 x 768 പിക്സലുമായിട്ടാണ് വരുന്നത്.

മൈക്രോമാക്സ് 32 ക്യാൻവാസ് 3 എൽഇഡി എച്ച്ഡി-റെഡി ടിവി (Micromax 32 Canvas 3 32 inch LED HD-Ready TV)

മൈക്രോമാക്സ് 32 ക്യാൻവാസ് 3 എൽഇഡി എച്ച്ഡി-റെഡി ടിവി (Micromax 32 Canvas 3 32 inch LED HD-Ready TV)

കുറഞ്ഞ വിലയുള്ളതും ബജറ്റ് ഫ്രണ്ട്ലിയുമായ ഡിവൈസുകൾ പുറത്തിറക്കി ശ്രദ്ധേയരായ ഒരു ഇന്ത്യൻ ബ്രാൻഡാണ് മൈക്രോമാക്സ്. മൈക്രോമാക്സ് 32 ക്യാൻവാസ് 3 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന സ്മാർട്ട് ടിവികളിൽ മികച്ചൊരു ചോയിസാണ്. ഈ സ്മാർട്ട് ടിവിയിൽ ആൻഡ്രോയിഡ് ഒഎസിനൊപ്പം 1366 x 768 പിക്‌സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്.

ബിപിഎൽ ടി 32 എസ്എച്ച് 30 എ 3 എൽഇഡി എച്ച്ഡി-റെഡി ടിവി (BPL T32SH30A 32 inch LED HD-Ready TV)

ബിപിഎൽ ടി 32 എസ്എച്ച് 30 എ 3 എൽഇഡി എച്ച്ഡി-റെഡി ടിവി (BPL T32SH30A 32 inch LED HD-Ready TV)

ടിവികളിൽ കാലങ്ങളായി ജനപ്രിയത നിലനിർത്തുന്ന ബ്രാൻഡാണ് ബിപിഎൽ. ബിപിഎൽ ടി 32 എസ്എച്ച് 30 എ 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി അതിന്റെ ജനപ്രീതി അതേപടി പിന്തുടരുന്ന ഒരു സ്മാർട്ട് ടിവിയാണ്. 15,000 രൂപയിൽ താഴെ വിലയ്ക്ക് ഈ സ്മാർട്ട് ടിവി സ്വന്തമാക്കാം.

ടിസിഎൽ 32 എസ് 6500 എസ് എൽഇഡി എച്ച്ഡി-റെഡി ടിവി (TCL 32S6500S 32 inch LED HD-Ready TV)

ടിസിഎൽ 32 എസ് 6500 എസ് എൽഇഡി എച്ച്ഡി-റെഡി ടിവി (TCL 32S6500S 32 inch LED HD-Ready TV)

ടിസിഎൽ 32 എസ് 6500 എസ് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി ഇന്ത്യയിൽ 15,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകുന്ന മറ്റെരു സ്മാർട്ട് ടിവിയാണ്. സ്മാർട്ട് ടിവികൾ പുറത്തിറക്കി ജനപ്രീതിയാർജിച്ച ബ്രാൻഡാണ് ടി‌സി‌എൽ. കുറഞ്ഞ വിലയിൽ ധാരാളം സവിശേഷതകളാണ് ടിസിഎൽ ടിവിയിൽ ഉള്ളത്.

മാർക്ക് 32 വിഎൻ‌എസ്‌എസ്എച്ച്ഡിഎം എൽഇഡി ഫുൾ എച്ച്ഡി ടിവി (MarQ 32VNSSHDM 32 inch LED Full HD TV)

മാർക്ക് 32 വിഎൻ‌എസ്‌എസ്എച്ച്ഡിഎം എൽഇഡി ഫുൾ എച്ച്ഡി ടിവി (MarQ 32VNSSHDM 32 inch LED Full HD TV)

മാർക്ക് 32 വിഎൻ‌എസ്‌എസ്എച്ച്ഡിഎം 32 ഇഞ്ച് എൽഇഡി ഫുൾ എച്ച്ഡി ടിവി 15,000 രൂപയിൽ താഴെ വിലയിലുള്ള മറ്റൊരു മുൻനിര സ്മാർട്ട് ടിവിയാണ്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയടക്കമുള്ള ആപ്പുകൾ സപ്പോർട്ട് ചെയ്യുന്ന ഈ സ്മാർട്ട് ടിവിയിൽ 16W ഓഡിയോ ഔട്ട്പുട്ടാണ് നൽകിയിട്ടുള്ളത്. ഇത് മികച്ചൊരു ചോയിസാണ്.

സാംസങ് UA32T4340AK എൽഇഡി എച്ച്ഡി-റെഡി ടിവി (Samsung UA32T4340AK 32 inch LED HD-Ready TV)

സാംസങ് UA32T4340AK എൽഇഡി എച്ച്ഡി-റെഡി ടിവി (Samsung UA32T4340AK 32 inch LED HD-Ready TV)

15,000 രൂപ വില വിഭാഗത്തിലെ സ്മാർട്ട് ടിവികളുടെ പട്ടികയിലുള്ള സാംസങിന്റെ മറ്റൊരു സ്മാർട് ടിവിയാണ് UA32T4340AK 32 ഇഞ്ച് എൽഇഡി ടിവി. ആൻഡ്രോയിഡിലാണ് ഈ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയടക്കമുള്ള ആപ്പുകൾ ഇൻബിൾഡ് ആയിട്ടാണ് ഈ സ്മാർട്ട് ടിവിയിൽ വരുന്നത്.

Best Mobiles in India

Read more about:
English summary
Smart TVs are now available at a wide price range, including as less at Rs. 15,000 and go up to lakhs of rupees. Here's a compilation of some of the best smart TVs under Rs. 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X