ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവയുടെ ഒരു വർഷത്തേക്കുള്ള പ്ലാനുകൾ

|

പ്രതിമാസ പ്ലാനുകളെ അപേക്ഷിച്ച് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പ്ലാനുകളാണ് വാർഷിക പ്ലാനുകൾ. ഇന്ത്യയിലെ എല്ലാ മുൻനിര ടെലിക്കോം കമ്പനികളും മികച്ച വാർഷിക പ്ലാനുകൾ തന്നെ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ബിഎസ്എൻഎൽ, ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ മികച്ച വാർഷിക പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങളും സൌജന്യ കോളുകളും ഒരു വർഷം മുഴുവൻ തടസ്സമില്ലാതെ ലഭിക്കുന്ന പ്ലാനുകളാണ് ഇവ.

 

എയർടെല്ലിന്റെ വാർഷിക പ്ലാനുകൾ

എയർടെല്ലിന്റെ വാർഷിക പ്ലാനുകൾ

എയർടെൽ ഉപയോക്താക്കൾക്കായി നൽകുന്ന വാർഷിക പ്ലാൻ 2,398 രൂപയുടേതാണ്. ടാക്സ് അടക്കം ഉള്ള തുകയാണ് ഇത്. റീചാർജ് ചെയ്ത തീയതി മുതൽ 365 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ കാലാവധി. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വർഷം മുഴുവനും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ കഴിയും. അതോടൊപ്പം ദിവസവും 1.5 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. മറ്റ് കോംബോ പ്രതിദിന ഡാറ്റ പ്ലാനുകളെ പോലെ ഈ ഡാറ്റ എല്ലാ ദിവസവും അർദ്ധരാത്രിയിൽ റീസെറ്റ് ചെയ്യും.

അധിക ആനുകൂല്യങ്ങൾ

ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. ഈ പ്ലാനിനൊപ്പം എയർടെൽ നൽകുന്ന അധിക ആനുകൂല്യങ്ങൾ, ZEE5, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനുകളാണ്. ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണിനായുള്ള സൗജന്യ ആന്റി വൈറസും ഇതോടൊപ്പം ലഭിക്കും. സൌജന്യ ഹെലോട്യൂണുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഈ കോളർട്യൂൺ മാറ്റാം. ഷാ അക്കാദമിയിൽ നിന്ന് സൌജന്യ ഓൺലൈൻ ക്ലാസുകളും ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ് ബാക്ക് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

വോഡഫോണിന്റെ വാർഷിക പ്ലാനുകൾ
 

വോഡഫോണിന്റെ വാർഷിക പ്ലാനുകൾ

വോഡഫോണിന്റെ വാർഷിക പ്ലാനിനായി ഉപയോക്താവിന് ചിലവാക്കേണ്ടി വരുന്നത് 2,399 രൂപയാണ്. ഇത് 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. പ്രതിദിനം 100 എസ്എംഎസും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം നിങ്ങൾക്ക് എല്ലാ ദിവസവും 1.5 ജിബി ഡാറ്റയും ലഭിക്കും. പ്ലാനിനൊപ്പം അധിക ആനുകൂല്യമായി ഉപയോക്താക്കൾക്ക് 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ സബ്ക്രിപ്ഷനും 999 രൂപ വിലമതിക്കുന്ന ZEE5 സബ്സ്ക്രിപ്ഷനും സൌജന്യമായി ലഭിക്കും.

ബി‌എസ്‌എൻ‌എല്ലിന്റെ വാർഷിക പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിന്റെ വാർഷിക പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ വാർഷിക പ്രീപെയ്ഡ് പ്ലാൻ 1,999 രൂപയ്ക്ക് ലഭ്യമാണ്. റീ‌ചാർ‌ജ് ചെയ്ത ദിവസം മുതൽ‌ 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ദിവസവും 250 മിനിറ്റ് എന്ന പരിധിയോടെയാണ് നൽകുന്നത്. മൂന്ന് ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

1,999 രൂപ

1,999 രൂപ പ്ലാനിനൊപ്പം ബിഎസ്എൻഎൽ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. 365 ദിവസത്തേക്ക് ബി‌എസ്‌എൻ‌എൽ ട്യൂണുകളിലേക്കും ലോക്ദുൻ ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമിലേക്കും സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താവിന് 60 ദിവസം വരെ ഇറോസ് നൌ വിനോദ സേവനം സൌജന്യമായി ലഭിക്കും.

ജിയോയുടെ വാർഷിക പ്ലാൻ

ജിയോയുടെ വാർഷിക പ്ലാൻ

ജിയോ അവതരിപ്പിച്ച പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വില 2,399 രൂപയാണ്. റീചാർജ് ചെയ്ത തീയതി മുതൽ മൊത്തം 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ള ഈ പ്ലാൻ മൊത്തം കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ ദിവസവും 2 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ജിയോ-ടു-ജിയോയിൽ അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകളും വിളിക്കും. പ്ലാൻ എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷനും നൽകുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Every telco offers a variety of prepaid recharge plans and many of us don’t like recharging in every few days. We need a plan for long-term so that we don’t even have to think about our plan expiring for a long time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X