അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നിലവിൽ ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിയുള്ള മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഒരു വർഷം വരെ വാലിഡിറ്റിയുള്ള ഈ പ്ലാനുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതും എന്നാൽ കൂടുതൽ വാലിഡിറ്റി നൽകുന്നതുമായ പ്ലാനാണ് 2399 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ സാധാരണ വാലിഡിറ്റിക്ക് പുറമേ അധിക വാലിഡിറ്റിയും ലഭിക്കുന്നു. 60 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകുന്നത്.

2399 രൂപ പ്ലാൻ

2399 രൂപ പ്ലാനിലൂടെ ലഭിക്കുന്ന അധിക വാലിഡിറ്റി ഓഫർ നിശ്ചിക കാലത്തേക്ക് മാത്രമാണ് ഉള്ളത് എന്ന കാര്യ ശ്രദ്ധിക്കുക. ജൂൺ 29 വരെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ അധിക വാലിഡിറ്റി ഓഫർ ലഭിക്കുകയുള്ളു. അതുകൊണ്ട് തന്നെ കടുതൽ വാലിഡിറ്റി ആവശ്യമുള്ളവർക്ക് ജൂൺ 29 വരെയുള്ള കാലയളവിൽ ഈ പ്ലാൻ തിരഞ്ഞെടുക്കാം. 365 ദിവസത്തെ വാലിഡിറ്റിക്കൊപ്പം 60 ദിവസത്തെ അധിക വാലിഡിറ്റി കൂടി ചേരുന്നതോടെ മൊത്തം 425 ദിവസം വാലഡിറ്റി ലഭിക്കും.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

2399 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ

2399 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ

മുകളിൽ സൂചിപ്പിച്ചത് പോലെ ബിഎസ്എൻഎൽ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇപ്പോൾ ഓഫറോട് കൂടി ഉപയോക്താക്കൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റിയിൽ പ്ലാനിന്റെ മൊത്തം വാലിഡിറ്റി 425 ദിവസമായി മാറും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 850 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ബിഎസ്എൻഎൽ

2399 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂണുകളിലേക്കും ഇറോസ് നൗ വിനോദ സേവനങ്ങളിലേക്കും സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. അധിക വാലിഡിറ്റ ഓഫർ 2022 ഏപ്രിൽ 1ന് പുറത്തിറക്കിയതാണ്. അതുകൊണ്ട് തന്നെ ഈ പ്ലാൻ ഉപയോഗിച്ച് ഇതിനകം റീചാർജ് ചെയ്തിട്ടുള്ളവർക്കും ഓഫറിനെക്കുറിച്ച് അറിയാത്തവർക്കുമടക്കം എല്ലാവർക്കും ഓഫർ ലഭിക്കും. ഉപയോക്താക്കൾ അധിക വാലിഡിറ്റി ഓഫറിനായി പ്രത്യേകം എന്തെങ്കിലും ആക്ടിവിറ്റ് ചെയ്യുകയോ വാലിഡിറ്റി ക്ലെയിം ചെയ്യുകയോ വേണ്ടതില്ല. ജൂൺ 29 വരെ റീചാർജ്ല ചെയ്യുന്നവർക്ക് ഓട്ടോമാറ്റിക്കായി അധിക വാലിഡിറ്റി ഓഫർ ലഭിക്കും.

കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാംകുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം

2999 രൂപ പ്ലാൻ

2999 രൂപ പ്ലാൻ

ബിഎസ്എൻഎൽ ദീർഘകാല വാലഡിറ്റി നൽകുന്ന മറ്റൊരു ശ്രദ്ധേയമായ പ്ലാനാണ് 2999 രൂപയുടേത്. ഈ പ്ലാൻ ഒരു വർഷത്തെ വാലിഡിറ്റിയാണ് നേരത്തെ നൽകിയിരുന്നത്. എന്നാൽ ഈ പ്ലാനിലൂടെ ഇപ്പോൾ 455 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

1,999 രൂപ പ്ലാൻ

1,999 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 1,999 രൂപ വില വരുന്ന PV_1999 എന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 600 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും. ദിവസവും 100 എസ്എംഎസും ഇറോസ് നൌവിന്റെ സൌജന്യ ഓവർ-ദി-ടോപ്പ് (ഒടിടി) സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനൊപ്പം സൌജന്യ കോളർ ട്യൂണും 60 ദിവസത്തേക്ക് ലോക്ദൂൺ കണ്ടന്റും ഈ പ്ലാനിലൂടെ ലഭിക്കും. കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
BSNL is offering a prepaid plan of Rs 2399 with a validity of 365 days. Customers will now get an additional validity of 60 days with this plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X