വെർച്ച്യൽ റിയാലിറ്റിയിൽ ഓടാനും ചാടാനും സൈബർ ഷൂസ്

|

ഗെയ്മിങ് മേഖലയിൽ സംഭവിച്ച ഏറ്റവും വലീയ മാറ്റം വെർച്ച്യൽ റിയാലിറ്റിയുടെയുടെ കടന്നുവരവാണ്. അവയ്ക്ക് അനുയോജ്യമായ ജോയ്സ്റ്റിക്കുകൾ കൂടി ലഭ്യമായതോടെ ഗെയ്മിങ് പുതിയ അനുഭവമായി മാറി. ഇരിക്കുന്ന ഇടത്തിൽ നിന്നുതന്നെ ഗെയിമിലെ പരിസരത്തിലേക്ക് എത്തിപ്പെട്ടതായി തോന്നിക്കുന്ന വെർച്ച്യൽ റിയാലിറ്റി ഗെയിമിങ് നേരിട്ട വെല്ലുവിളി മൂവ്മെൻറുകളായിരുന്നു. നടക്കാനും ഓടാനുമൊക്കെയുള്ള ബട്ടനുകൾ വെർച്ച്യൽ റിയാലിറ്റി അനുഭവത്തിൻറെ രസം കൊല്ലികളായി മാറി.

വെർച്ച്യൽ റിയാലിറ്റിയിൽ ഓടാനും ചാടാനും സൈബർ ഷൂസ്

വെർച്ച്യൽ റിയാലിറ്റിയുടെ രസം നഷ്ടപ്പെടാതെ തന്നെ ഗെയ്മുകൾ കളിക്കാനുള്ള മാർഗമാണ് സൈബർ ഷൂസ് എന്ന പുതിയ ഉപകരണം മുന്നോട്ടുവയ്ക്കുന്നത്. ചെരുപ്പ് പോലെ രൂപല്പന ചെയ്ത സൈബർ ഷൂസ് വെർച്ച്യൽ റിയാലിറ്റി ലോക്കോമോഷനുള്ള മാർഗ്ഗം എന്ന നിലയിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. സ്റ്റീം വിഅറുമായി സാമ്യമുള്ള വിആർ സിസ്റ്റങ്ങളിലുപയോഗിക്കാവുന്ന ആക്സസറി ഡിവൈസാണ് ഇത്. ഓകുലസ്, HTC, പിമാക്സ്, അടക്കമുള്ള ഹൈഡ്സെറ്റുകൾക്കൊപ്പം സൈബർ ഷൂസ് ഉപയോഗിക്കാം

സൈബർ ഷൂസ് ഉപയോഗം

സൈബർ ഷൂസ് ഉപയോഗം

സൈബർ ഷൂസ് വാങ്ങുമ്പോൾ ഒരു പ്രത്യേക തരം കാർപ്പെറ്റും കൂടെ തരുന്നുണ്ട്. ഈ കാർപ്പെറ്റിൽ മാത്രമേ ഷൂസ് ഉപയോഗിക്കാനാകു. ഷൂസ് ഉപയോഗിക്കുമ്പോൾ സാധാരണ കസേരകൾ മതിയാവില്ല. കറങ്ങുന്ന കസേരകളോ സ്റ്റൂളുകളോ ആവശ്യമാണ്. പ്രത്യേകതരം റോളർ സൈബർ ഷൂസിനടിയിൽ ഘടിപ്പിച്ചിട്ടുണ്ട് ഇതാണ് ഓട്ടവും ചാട്ടവും നടത്തവുമടക്കമുള്ള മൂവ്മെൻറുകൾ ഗെയിമിലേക്ക് ട്രാൻസിലേറ്റ് ചെയ്യുന്നത്.

സൈബർഷൂസ് നിർമ്മാണം

സൈബർഷൂസ് നിർമ്മാണം

സൈബർഷൂസ് നിർമ്മിക്കുന്ന കമ്പനിയുടെ പേരും സൈബർഷൂസ് എന്ന് തന്നെയാണ്. പ്രശസ്ത വെർച്ച്യൽ റിയാലിറ്റി ഗെയിം നിർമ്മാതാക്കളായ അറിസോണ സൺഷൈൻ, ഫാൾഔട്ട് വിആർ, സ്കൈറിം വിആർ തുടങ്ങിയ കമ്പനികൾ സൈബർ ഷൂസിന് പിന്തുണ നൽകുന്നുണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വിആർ ഗെയ്മിങിനെ കൂടുതൽ അനുഭവപരമാക്കുന്ന ഈ ഉപകരണത്തിനെ സപ്പോർട്ട് ചെയ്യുന്നവർ ധാരാളമാണ്.

സൈബർഷൂസ് വിപണിയിൽ

സൈബർഷൂസ് വിപണിയിൽ

ഇന്ത്യൻ രൂപ 35000 മുതൽ 85000 വരെയുള്ള വിലകളിലാണ് സൈബർ ഷൂസ് ലഭ്യമാകുക. മാറ്റും ഷൂസും മാത്രമായും കസേരയോട് കൂടിയും സൈബർ ഷൂസ് വാങ്ങാം. കസേരയിലിരുന്ന് നിലത്ത് കാല് ഉരസുന്നത് ഗെയ്മിൽ ഓടുന്നതിനും നടക്കുന്നതിനും തുല്യമായ അനുഭവം സൃഷ്ടിക്കുകയില്ലെങ്കിലും ജോയ്സ്റ്റിക്കിൽ മൂവ്മെൻറ് നടത്തുന്നതിനേക്കാൾ രസകരമായിരിക്കും സൈബർഷൂസ് ഉപയോഗം.

Best Mobiles in India

Read more about:
English summary
Cybershoes, a gadget that looks like equal parts Heelies and sandals, aims to solve that problem.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X