Home
News

ഈ ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ക്യാഷ്ബാക്കും സൗജന്യ ഡാറ്റ കൂപ്പണുകളും നേടാം

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളായ എയർടെല്ലും ജിയോയും തങ്ങളുടെ പ്ലാനുകൾക്കൊപ്പം ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഡാറ്റ, കോളിങ്, ഒടിടി ആനുകൂല്യങ്ങൾ എന്നിവയ്ക്കെല്ലാം പുറമേ ക്യാഷ്ബാക്കും സൌജന്യ ഡാറ്റ കൂപ്പണുകളും നൽകാനും ഈ ടെലിക്കോം കമ്പനികൾ ശ്രദ്ധിക്കുന്നു. തങ്ങളുടെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും റീചാർജ് ചെയ്യുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലിക്കോം കമ്പനികൾ ഇത്തരം ഓഫറുകൾ അവതരിപ്പിക്കുന്നത്.

ജിയോ ക്യാഷ്ബാക്ക് ഓഫർ

ജിയോ ക്യാഷ്ബാക്ക് ഓഫർ

കഴിഞ്ഞ സെപ്റ്റംബറിൽ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ചിരുന്നു. ജിയോയുടെ വെബ്സൈറ്റ് അനുസരിച്ച്, ഓഫർ ഇപ്പോഴും ലഭ്യമാണ്. മൈ ജിയോ ആപ്പിൽ നിന്നോ ജിയോയുടെ വെബ്‌സൈറ്റിൽ നിന്നോ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും. 249 രൂപ, 555 രൂപ, 599 രൂപ വിലയുള്ള പ്ലാനുകളിലാണ് ജിയോയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നത്. ഈ പ്ലാനുകളിലൂടെ യഥാക്രമം 50 രൂപ, 111 രൂപ, 120 രൂപ എന്നിങ്ങനെയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ഈ ഓഫറോടെ പ്ലാനുകളുടെ വില 199 രൂപ, 444 രൂപ, 479 രൂപ എന്നിങ്ങനെ കുറയുന്നു.

249 രൂപ, 555 രൂപ, 599 രൂപ പ്ലാനുകൾ

ജിയോയുടെ 249 രൂപ, 555 രൂപ, 599 രൂപ പ്ലാനുകൾ റീചാർജ് ചെയ്യുന്ന ആളുകൾക്ക് 20 ശതമാനം ക്യാഷ്ബാക്കാണ് കമ്പനി നൽകുന്നത്. ക്യാഷ് ബാക്ക് ഓഫറിലൂടെ ലഭിക്കുന്ന തുക നിങ്ങളുടെ അക്കൌണ്ടിലേക്ക് ലഭിക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. ജിയോ മാർട്ട്, റിലയൻസ് ഡിജിറ്റൽ, ജിയോ റീചാർജ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ക്യാഷ്ബാക്ക് റിഡീം ചെയ്യാൻ സാധിക്കും. ഈ സേവനങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കുമ്പോൾ ക്യാഷ്ബാക്ക് ആയി ലഭിച്ച തുക ഉപയോഗിക്കാം.

ജിയോ

ജിയോയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളുകളും ദിവസവും 2 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 555 രൂപ വിലയുള്ള പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 249 രൂപ വിലയുള്ള പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്ന എല്ലാ അധിക ആനുകൂല്യങ്ങളും 555 രൂപ പ്ലാനിലൂടെയും ലഭിക്കുന്നു. 599 രൂപ പ്ലാൻ 84 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ഈ മൂന്ന് പ്ലാനുകളും ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ന്യൂസ്, ജിയോ ക്ലൌഡ് എന്നിവയിലേക്ക് ആക്സസ് നൽകുന്നു.

എയർടെൽ ഡാറ്റ കൂപ്പൺ ഓഫറുകൾ

എയർടെൽ ഡാറ്റ കൂപ്പൺ ഓഫറുകൾ

ഉപയോക്താക്കൾക്ക് അധിക ഡാറ്റ ലഭ്യമാക്കുന്ന ഡാറ്റ കൂപ്പണുകളാണ് എയർടെൽ തങ്ങളുടെ പ്ലാനുകൾക്കൊപ്പം നൽകുന്നത്. എയർടെൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ കൂപ്പണുകൾ നൽകും. ആക്ടിവേഷനും ക്ലെയിമിനുമായി ആപ്പിന്റെ 'മൈ കൂപ്പൺസ്' വിഭാഗത്തിൽ ലഭ്യമായ കൂപ്പണുകളിൽ അവരുടെ എയർടെൽ നമ്പറിലെ ഡാറ്റാ കൂപ്പണുകൾ വിജയിച്ചാൽ ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി ഇക്കാര്യം അറിയാം. ദിവസവും നിശ്ചിത ആളുകൾക്കല്ല ഈ കൂപ്പൺ ലഭ്യമാകുന്നത്. ഒരിക്കൽ കൂപ്പൺ ലഭിച്ചാൽ പിന്നീട് ഇത് ലഭിക്കാൻ സാധ്യതയില്ല.

കൂപ്പണുകൾ

എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകുന്ന കൂപ്പണുകൾ ഉണ്ട്. ഇത്തരത്തിലൊരു പ്ലാനാണ് 289 രൂപ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകലും ദിവസവും 1.5 ജിബി ഡാറ്റയും നൽകുന്നതിനൊപ്പം സൗജന്യ ഹലോട്യൂണുകളും ലഭ്യമാക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റ കൂപ്പണും ലഭിക്കും. 1 ജിബി ഡാറ്റയുടെ 2 കൂപ്പണുകളാണ് പ്ലാൻ നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് ഈ ഡാറ്റ കൂപ്പണുകൾക്ക് ഉള്ളത്.

1 ജിബിയുടെ നാല് കൂപ്പണുകൾ

1 ജിബിയുടെ നാല് കൂപ്പണുകൾ നൽകുന്ന മറ്റൊരു പ്ലാൻ എയർടെല്ലിനുണ്ട്. ഈ പ്ലാനിന് 599 രൂപയാണ് വില. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലേക്കുള്ള സൗജന്യ വാർഷിക മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈന പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ദിവസവും 3 ജിബി ഡാറ്റയും നൽകുന്നു. സൗജന്യ ഹലോട്യൂൺസ്, എയർടെൽ എക്സ്ട്രീം സേവനങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന കൂപ്പണുകൾക്ക് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

1ജിബി ഡാറ്റ

1ജിബി ഡാറ്റ വീതം നൽകുന്ന 2 കൂപ്പണുകൾ ലഭ്യമാക്കുന്ന സൗജന്യ ഡാറ്റാ കൂപ്പൺ ഓഫറിന് കീഴിലുള്ള മറ്റ് പ്ലാനുകളിൽ 249 രൂപ, 279 രൂപ, 289 രൂപ, 298 രൂപ, 349 രൂപ, 398 രൂപ എന്നി പ്ലാനുകളും ഉൾപ്പെടുന്നു. 399 രൂപയുടെയും 449 രൂപയുടെയും 558 രൂപയുടെയും പ്ലാനുകൾ 1 ജിബി ഡാറ്റയുടെ 4 കൂപ്പണുകൾ നൽകുന്നു, അത് 56 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. 598 രൂപയുടെയും 698 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ 84 ദിവസത്തേക്ക് 1 ജിബി ഡാറ്റയുടെ 6 കൂപ്പണുകൾ നൽകുന്നു. ഈ പ്ലാനുകൾ നൽകുന്ന ഡാറ്റ കൂപ്പണുകൾ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം. വാലിഡിറ്റി കാലയളവിൽ പ്രതിദിന ഡാറ്റ ലിമിറ്റ് അവസാനിക്കുന്ന അവസരങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവയെല്ലാം.

Best Mobiles in India

English summary
Airtel and Jio are offering attractive benefits along with their plans. These Jio, Airtel prepaid plans offers cash back and free data coupons.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X