ജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻ

|

ഇന്ത്യൻ ടെലിക്കോം വിപണിയുടെ ചരിത്രം തിരുത്തിയ കമ്പനിയാണ് ജിയോ. കുറഞ്ഞ നിരക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. ജിയോയുടെ പ്ലാനുകളിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു പ്ലാനുണ്ട്. എതിരാളികളായ വിഐ, എയർടെൽ എന്നിവയൊന്നും നൽകാത്ത വിധത്തിലുള്ള പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നു.

 

ജിയോ

ജിയോയുടെ മേൽപ്പറഞ്ഞ പ്ലാൻ വാർഷിക പ്ലാനുകളുടെ വിഭാഗത്തിലാണ് വരുന്നത്. ഈ പ്ലാനിന് 4199 രൂപയാണ് വില. ഈ പ്ലാനിന്റെ വില കേട്ടാൽ ഇത് അല്പം കൂടുതൽ അല്ലേ എന്ന് തോന്നുമെങ്കിലും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ കേട്ടാൽ ആ തോന്നൽ ഇല്ലാതാകും. ഒരു വർഷത്തേക്ക് നിരവധി ഒടിടി ആനുകൂല്യങ്ങളും ഡാറ്റയും കോളിങ് ആനുകൂല്യങ്ങളുമെല്ലാം നൽകുന്ന കിടിലൻ പ്ലാനാണ് ജിയോയുടെ 4199 രൂപ പ്ലാൻ.

ജിയോ 4199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 4199 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 4199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഈ വർഷമാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന് കൂടിയാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ടെലിക്കോം കമ്പനികളും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നുണ്ട് എങ്കിലും ഈ പ്ലാനുകളെല്ലാം ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാൻ സബ്ക്രിപ്ഷൻ മാത്രമാണ് നൽകുന്നത്.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം
 

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ ഒരു പ്രീപെയ്ഡ് പ്ലാനിനൊപ്പം വേണം എന്നുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനാണ് 4199 രൂപയുടേത്. മൊബൈൽ പ്ലാൻ ഒരു മൊബൈലിൽ മാത്രം സ്ട്രീമിങ് അനുവദിക്കുന്ന പ്ലാനാണ്. ഇതിലൂടെ ലഭിക്കുന്ന വീഡിയോ ക്വാളിറ്റിയും കുറവായിരിക്കും. എന്നാൽ പ്രീമിയം പ്ലാനിലൂടെ ഹൈ റസലൂഷനിൽ വീഡിയോകൾ ഒന്നിലധികം സ്ക്രീനുകളിൽ സ്ട്രീം ചെയ്യാൻ സാധിക്കും.

കണ്ടന്റ് സ്ട്രീം

നാല് ഡിവൈസുകളിലാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ ഉള്ള ആളുകൾക്ക് കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കുന്നത്. പരസ്യങ്ങളൊന്നും ഇല്ലാതെ എല്ലാ കണ്ടന്റിലേക്കും സബ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ കൂടിയാണ് ഇത്. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ വില സാധാരണ നിലവിൽ 1,499 രൂപയാണ്. എന്നാൽ 41999 രൂപയുടെ ജിയോ പ്ലാനിലൂടെ ഇത് തികച്ചും സൌജന്യമായി ലഭിക്കും.

365 ദിവസം വാലിഡിറ്റി

4199 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസവും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. 365 ദിവസത്തേക്കുമായി ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭിക്കുന്ന മൊത്തം ഡാറ്റ 1095 ജിബിയാണ്. ദിവസവും 3 ജിബി ഡാറ്റ എന്നത് എത്രയൊക്കെ ഡാറ്ര ഉപയോഗിക്കുന്ന ആളുകൾക്കും തികയുന്ന ഡാറ്റ ലിമിറ്റ് തന്നെയാണ്.

വീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻവീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻ

ജിയോ ആപ്പുകൾ

ജിയോയുടെ 4199 രൂപ പ്ലാൻ ജിയോടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്ക് അധിക ആക്‌സസും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു. രാജ്യത്തെ മറ്റൊരു ടെലികോം ഓപ്പറേറ്ററും ഇത്തരമൊരു പ്രീപെയ്ഡ് പ്ലാൻ നൽകുന്നില്ല. 4199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്ലാൻ കൂടിയാണ്.

മൂന്ന് ജിബി ഡാറ്റ നൽകുന്ന മറ്റ് ജിയോ പ്ലാനുകൾ

മൂന്ന് ജിബി ഡാറ്റ നൽകുന്ന മറ്റ് ജിയോ പ്ലാനുകൾ

ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനിന് 419 രൂപയാണ് നൽകേണ്ടത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയും ദിവസവും 3 ജിബി ഡാറ്റയും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 3 ജിബി ഡാറ്റ എന്ന ലിമിറ്റ് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.

വാലിഡിറ്റി

419 രൂപ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് 28 ദിവസവും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും 419 രൂപ പ്ലാനിലൂടെ ലഭിക്കുന്നു. കുറഞ്ഞ വിലയിൽ ദിവസവും 3 ജിബി ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾനെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾ

601 രൂപ പ്ലാൻ

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന മറ്റൊരു ശ്രദ്ധേയമായ പ്ലാനാണ് 601 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് സൌജന്യമായി ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്ക്രിപ്ഷൻ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് 601 രൂപ പ്ലാനിനും ഉള്ളത്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നതിനാൽ തന്നെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അധികമായി 6 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്.

വാലിഡിറ്റി

മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ദിവസവും 3 ജിബി ഡാറ്റ വീതവും അധികമായി ലഭിക്കുന്ന 6 ജിബി ഡാറ്റയും അടക്കം 90 ജിബി ഡാറ്റ വരിക്കാർക്ക് ലഭിക്കുന്നു. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് ആക്സസ് ചെയ്യാം. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് നൽകുന്ന പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

1199 രൂപ പ്ലാൻ

1199 രൂപ പ്ലാൻ

വാലിഡിറ്റി കൂടിയ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന ജിയോ പ്ലാനാണ് 1199 രൂപയുടേത്. ഈ പ്ലാനിലൂടെ 84 ദിവസം വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 3 ജിബി ഡാറ്റ വീതം ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഉപയോക്താക്കൾക്ക് 252 ജിബി ഡാറ്റ ഈ 1199 രൂപ പ്ലാൻ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾപറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

കോപ്ലിമെന്ററി ആക്സസുകൾ

1199 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംസുകളും ലഭിക്കുന്നു. ഈ പ്ലാൻ ജിയോ സേവനങ്ങളിലേക്ക് കോപ്ലിമെന്ററി ആക്സസുമായിട്ടാണ് വരുന്നത്. കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

Best Mobiles in India

English summary
Jio's Rs 4199 prepaid plan comes with Disney+ Hotstar premium subscription, free calling and 365 days validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X