എതിരാളികളെ കടത്തിവെട്ടി 1095ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ

|

വെറും അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ മികച്ച പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ആകർഷകമായ പ്ലാനുകൾ നൽകാൻ ജിയോ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. വില കുറഞ്ഞതും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതുമാണ് ജിയോയുടെ പ്ലാനുകൾ. കുറഞ്ഞ നിരക്കിൽ ഡാറ്റയും സൌജന്യ കോളിങും നൽകുന്ന പ്ലാനുകൾ ആരംഭിച്ചത് തന്നെ ജിയോയാണ്. ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിലൊന്ന് മറ്റ് കമ്പനികളുടെ പ്ലാനുകളെ വളരെ പിന്നിലാക്കുന്നുണ്ട്.

3,499 രൂപ പ്രീപെയ്ഡ് പ്ലാൻ

മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1095ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനാണ് മറ്റ് ടെലിക്കോം കമ്പനികളെ കടത്തിവെട്ടുന്നത്. ഇതൊരു വാർഷിക പ്ലാനാണ്. എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികളുടെ പോർട്ട്ഫോളിയോയിലൊന്നും ഇതിനെ വെല്ലുന്നൊരു പ്ലാൻ ഇല്ല. കൂടുതൽ ഡാറ്റയും ഒരു വർഷത്തെ വാലിഡിറ്റിയും നൽകുന്ന ഈ പ്ലാനിന് 3,499 രൂപയാണ് വില വരുന്നത്. ഈ തുക ചിലവഴിച്ചാൽ പിന്നെ ഒരു വർഷത്തേക്ക് നിങ്ങൾക്ക് ഡാറ്റ വൌച്ചറുകളോ മറ്റ് പ്ലാനുകളോ റീചാർജ് ചെയ്യേണ്ടി വരില്ല എന്ന കാര്യം ഉറപ്പാണ്.

 3 ജിബി ഡാറ്റ

റിലയൻസ് ജിയോയുടെ 3,499 രൂപ വിലയുള്ള വാർഷിക പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ദിവസവും 3 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ജിയോ 1095 ജിബി ഡാറ്റയാണ് പ്ലാനിലൂടെ നൽകുന്നത്. പ്ലാനിൽ ബോണസ് ഡാറ്റ ഇല്ല. ഈ പ്ലാനിലൂടെ തേർഡ് പാർട്ടി ഒടിടി ആനുകൂല്യങ്ങളൊന്നു ജിയോ നൽകുന്നില്ല. അതുകൊണ്ട് തന്നെ ഒടിടി ആനുകൂല്യങ്ങൾ അന്വേഷിക്കുന്നവർക്ക് ഈ പ്ലാൻ നല്ലൊരു ചോയിസ് ആയിരിക്കില്ല.

98 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ98 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ഒടിടി ആനുകൂല്യങ്ങൾ

തേർഡ് പാർട്ടി ഒടിടി ആനുകൂല്യങ്ങൾ നൽകുന്നില്ല എങ്കിലും ജിയോയുടെ 3,499 രൂപ പ്ലാൻ ജിയോക്ലൗഡ്, ജിയോസെക്യൂരിറ്റി, ജിയോ ന്യൂസ്, ജിയോസിനിമ, ജിയോ ടിവി എന്നിവ ഉൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ പ്രത്യേകത വിപണിയിൽ മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത രീതിയിലുള്ള പ്ലാനാണ് ഇത് എന്നതാണ്. അധികം പണം ഈടാക്കാതെ ദിവസവും 3ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാൻ എന്നത് ധാരാളം ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്ലാൻ തന്നെയാണ്.

ടെലിക്കോം കമ്പനികൾ

ജിയോയുടെ 3,499 രൂപ വാർഷിക പ്ലാനിന് കുറച്ച് കൂടി വില കുറച്ചിരുന്നു എങ്കിൽ ഇത് വിപണിയിലെ ഏറ്റവും ആകർഷകമായ പ്ലാനുകളിൽ ഒന്നായി മാറുമായിരുന്നു. ഒടിടി ആനുകൂല്യങ്ങൾ കൂടി നൽകാൻ ഈ പ്ലാനുകൾക്ക് സാധിച്ചിരുന്നു എങ്കിൽ ഈ പ്ലാൻ മറ്റ് ടെലിക്കോം കമ്പനികൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള പ്ലാൻ ആയി മാറുകയും ധാരാളം ഉപയോക്താക്കളെ ആകർഷക്കുന്നതിന് കാരണമാവുകയും ചെയ്യുമായിരുന്നു. ദിവസവും 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകളൊന്നും മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നില്ല.

ജിയോയുടെ മറ്റ് വാർഷിക പ്ലാനുകൾ

ജിയോയുടെ മറ്റ് വാർഷിക പ്ലാനുകൾ

ജിയോയുടെ വാർഷിക പ്ലാനുകൾ ആരംഭിക്കുന്നത് 2121 രൂപ മുതലാണ്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസ്, 336 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ്. ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും ഈ വാർഷിക പ്ലാനിലൂടെ ലഭിക്കുന്നു.

ജിയോ ഫോൺ നെക്സ്റ്റ് വെറും 500 രൂപ മുതൽ വിൽപ്പനയ്‌ക്കെത്തും: ഈ ഓഫർ എങ്ങനെ ഉപയോഗപ്പെടുത്താം?ജിയോ ഫോൺ നെക്സ്റ്റ് വെറും 500 രൂപ മുതൽ വിൽപ്പനയ്‌ക്കെത്തും: ഈ ഓഫർ എങ്ങനെ ഉപയോഗപ്പെടുത്താം?

2599 രൂപ പ്ലാൻ

ജിയോയുടെ 2599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് സൌജന്യ ഡിസ്നി+ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം നൽകുന്ന പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് അൺലിമിറ്റഡ് ആക്‌സസ്, 365 ദിവസത്തേക്ക് ദിവസവും 100 എസ്‌എം‌എസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

Best Mobiles in India

English summary
Jio's annual plan priced at Rs 3,499 offers 3GB of data per day. The plan is valid for one year and offers a total of 1095 GB of data and unlimited calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X