220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്

|

ഒരു ശരാശരി മൊബൈൽ യൂസറിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പ്രതിദിനം രണ്ട് ജിബി ഡാറ്റ മതിയാകും. അതിനാൽ തന്നെ ഏറെ ജനപ്രിയമാണ് 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ. എല്ലാ ടെലിക്കോം കമ്പനികളും പല പ്രൈസ് റേഞ്ചുകളിൽ 2 ജിബി ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ 200 രൂപയിൽ താഴെ വില വരുന്ന ഒരു ബിഎസ്എൻഎൽ 2 ജിബി ഡാറ്റ പ്ലാൻ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ആ പ്ലാനിനെക്കുറിച്ച് അറിയണം എന്നുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ പ്ലാനിന് സമാനമായി പ്രതിദിനം 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന മറ്റൊരു BSNL പ്ലാൻ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

BSNL 666 രൂപ പ്രീപെയ്ഡ് പ്ലാൻ

BSNL 666 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പ്ലാൻ എക്സ്റ്റൻഷൻ വൌച്ചറുകളുടെ പട്ടികയിലാണ് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഉൾപ്പെടുന്നത്. 110 ദിവസത്തെ വാലിഡിറ്റിയാണ് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയാണ് 666 രൂപയുടെ പ്ലാൻ യൂസേഴ്സിന് നൽകുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ പ്ലാൻ വഴി ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

BSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാംBSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാം

വാലിഡിറ്റി

110 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ആകെ മൊത്തം 220 ജിബി ഡാറ്റയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റ‍ർനെറ്റ് സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ഈ വേഗതയിലും ഇന്റർനെറ്റ് സർഫിങ് അടക്കമുള്ള കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നിർവഹിക്കാൻ കഴിയും.

ഡാറ്റ ആനുകൂല്യം

ഡാറ്റ ആനുകൂല്യം മാത്രമല്ല, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. കൂടാതെ, ബിഎസ്എൻഎൽ ട്യൂണുകളും ഇറോസ് നൗ സിങ് മ്യൂസിക് മെമ്പർഷിപ്പും ഹാർഡി ഗെയിം സബ്സ്ക്രിപ്ഷനും 666 രൂപ പ്ലാനിന് ഒപ്പം സൌജന്യമായി യൂസേഴ്സിന് ലഭിക്കും.

BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?

പ്ലാൻ

രാജ്യത്തുടനീളമുള്ള എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണെന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ എന്തായാലും നിലവിൽ ഈ പ്ലാൻ ലഭ്യമാണ്. താത്പര്യമുള്ള യൂസേഴ്സിന് ബിഎസ്എൻഎൽ വെബ് പോർട്ടൽ വഴിയും സെൽഫ് കെയർ കസ്റ്റർ സർവീസിലൂടെയും 666 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യാൻ കഴിയും. മറ്റ് സൌകര്യങ്ങൾ ഉപയോഗപ്പെടുത്തിയും ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാം.

BSNL നൽകുന്ന 485 രൂപ പ്ലാൻ

BSNL നൽകുന്ന 485 രൂപ പ്ലാൻ

ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് 485 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫ‍ർ ചെയ്യുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഇന്റർനെറ്റ് വേഗം 84 കെബിപിഎസ് ആയി കുറയും. 485 രൂപയുടെ പ്ലാൻ ദിവസവും 100 എസ്എംഎസുകളും യൂസേഴ്സിന് ഓഫ‍‍ർ ചെയ്യുന്നു. 180 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ പ്ലാൻ വരുന്നത്. രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും ലഭിക്കും.

Airtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനിAirtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനി

BSNL നൽകുന്ന 449 രൂപ പ്ലാൻ

BSNL നൽകുന്ന 449 രൂപ പ്ലാൻ

499 രൂപയുടെ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റി ഓഫ‍‍‍ർ ചെയ്യുന്നു. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അതായത് മൊത്തം വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കുന്നത് 180 ജിബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 449 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു.

BSNL നൽകുന്ന 447 രൂപ പ്ലാൻ

BSNL നൽകുന്ന 447 രൂപ പ്ലാൻ

അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പവും ലഭിക്കുന്നു. 60 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 100 ജിബി ഡാറ്റയും 447 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി ഡാറ്റ ലിമിറ്റ് ഇല്ലാതെ ഈ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

4ജിയിൽ നിന്നും 5ജിയിലേക്കുള്ള ദൂരവും ഇന്ത്യയുടെ 5G ഭാവിയും4ജിയിൽ നിന്നും 5ജിയിലേക്കുള്ള ദൂരവും ഇന്ത്യയുടെ 5G ഭാവിയും

ബിഎസ്എൻഎൽ ട്യൂൺസ്

ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും 447 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഉടൻ ലോ‍ഞ്ച് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. 4ജി ലോഞ്ചിന് ശേഷം പ്ലാനുകളിൽ എന്തൊക്കെ മാറ്റങ്ങൾ കമ്പനി കൊണ്ട് വരുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Best Mobiles in India

English summary
Two GB of data per day is enough to meet all the needs of an average mobile user. That's why 2GB daily data plans are so popular. All telecom companies offer 2GB data plans at various price ranges. We earlier introduced a BSNL 2GB data plan priced below Rs 200.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X