യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

|

ബിഎസ്എൻഎൽ സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്നത് മികച്ച പ്ലാനുകൾ നൽകികൊണ്ടാണ്. 4ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാതിരുന്നിട്ടും ബിഎസ്എൻഎൽ ഇപ്പോഴും ജിയോ അടക്കമുള്ള വമ്പിന്മാരോട് എതിർത്ത് നിൽക്കുന്നുണ്ട്. ബിഎസ്എൻഎൽ നൽകുന്ന ചില പ്ലാനുകളുടെ ആനുകൂല്യങ്ങൾ മറ്റൊരു ടെലിക്കോം കമ്പനികളും നൽകുന്നില്ല. ദിവസവും 5 ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. ഇത് കൂടാതെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു.

 

ഡാറ്റ ഉപഭോഗം

ഇന്ത്യയിൽ ഡാറ്റ ഉപഭോഗം വൻതോതിൽ വർധിച്ച് വരികയാണ്. മിക്ക ആളുകളും മൊബൈൽ ഡാറ്റയെ ആശ്രയിക്കുന്നവരമാണ്. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നിവയ്ക്കെല്ലാമായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് കൂടുതൽ ഡാറ്റ ആവശ്യമായി വരും. പ്രതിദിന ഡാറ്റ ലിമിറ്റ് ഉള്ള പ്ലാനുകൾ ഇത്തരം അവസരങ്ങളിൽ നമുക്ക് തികയാതെ വരാറുണ്ട്. അതുകൊണ്ട് തന്നെ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകൾ പലർക്കും അത്യാവശ്യമാണ്. യാതൊരു വിധ നിയന്ത്രങ്ങളും ഇല്ലാതെ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാനിന് 398 രൂപയാണ് വില.

ബിഎസ്എൻഎൽ 398 രൂപ പ്ലാൻ
 

ബിഎസ്എൻഎൽ 398 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് എന്നത് യാതൊരു വിധ നിയന്ത്രങ്ങളും ഇല്ലെന്ന അർത്ഥത്തിൽ തന്നെയാണ് ബിഎസ്എൻഎൽ പറയുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന് ഡാറ്റയ്ക്ക് എഫ്യുപി ലിമിറ്റ് ഇല്ല. ഉപയോക്താക്കൾക്ക് വാലിഡിറ്റി കാലയളവിൽ എത്ര ഡാറ്റ വേണമെങ്കിലും ഉപയോഗിക്കാം. ഇത് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്.

കീശ കാലിയാവാതെ റീചാർജ് ചെയ്യാൻ ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾകീശ കാലിയാവാതെ റീചാർജ് ചെയ്യാൻ ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

അൺലിമിറ്റഡ് ഡാറ്റ

400 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ നൽകുന്നുവെന്നത് സ്വകാര്യ കമ്പനികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നായി മാറുന്നതും അതുകൊണ്ട് തന്നെയാണ്. ബി‌എസ്‌എൻ‌എൽ മറ്റ് നിരവധി കിടിലൻ പ്ലാനുകളും നൽകുന്നുണ്ട്. 4ജി ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കാൻ സാധിച്ചിട്ടില്ല എന്നത് മാത്രമാണ് ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി. 4ജി സേവനങ്ങളും എല്ലായിടത്തും ലഭ്യമായിട്ടുണ്ട് എങ്കിൽ സ്വകാര്യ കമ്പനികളെ ബിഎസ്എൻഎൽ പിന്നാലാക്കുമെന്ന് ഉറപ്പാണ്.

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 2022 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും 4ജി നെറ്റ്‌വർക്കുകൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. 2023ൽ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് 5ജി അവതരിപ്പിക്കാനും ബിഎസ്എൻഎൽ ഒരുങ്ങുന്നുണ്ട്. പദ്ധതികൾക്ക് അനുസരിച്ച് കാര്യങ്ങൾ നടന്നാൽ താമസിയാതെ ഇന്ത്യൻ നിർമ്മിത നെറ്റ്‌വർക്ക് വഴി 4ജി സേവനങ്ങൾ നൽകുന്ന ഒരേയൊരു ടെലികോം കമ്പനിയായി ബിഎസ്എൻഎൽ മാറും. ഇത് കമ്പനിയെ സംബന്ധിച്ച് ഒരു വലിയ നേട്ടമായിരിക്കും.

5ജി

5ജിക്കായി ജിയോയും എയർടെല്ലും അടക്കമുള്ള സ്വകാര്യ കമ്പനികൾ ഇന്ത്യയിൽ തന്നെയുള്ള സൊല്യൂഷ്യൻസ് പ്രയോജനപ്പെടുത്താൻ നോക്കുന്നുണ്ട്. എന്നാൽ സ്വകാര്യ ടെലികോം കമ്പനികളൊന്നും ഹോംഗ്രൗൺ 4ജി പരീക്ഷിച്ചിട്ടില്ല. വരും വർഷങ്ങളിൽ 4ജി സജീവമാക്കുകയും 5ജിയിലേക്ക് കടക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ വിപണിയിൽ കൂടുതൽ വരിക്കാരെ നേടാൻ ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്എൻഎല്ലിന് മികച്ച നെറ്റ്വർക്ക് ഇതിനകം തന്നെ ലഭിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് 398 രൂപ പ്ലാൻ അടക്കമുള്ള പ്ലാനുകൾ മികച്ച ചോയിസ് തന്നെയായിരിക്കും.

വീഡിയോ സ്ട്രീം ചെയ്യുന്നവരാണോ നിങ്ങൾ; ഒരുപാട് ഡാറ്റ വേണമെന്നുള്ളവർക്ക് ചേരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻവീഡിയോ സ്ട്രീം ചെയ്യുന്നവരാണോ നിങ്ങൾ; ഒരുപാട് ഡാറ്റ വേണമെന്നുള്ളവർക്ക് ചേരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻ

5ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

5ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കായി ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു കിടിലൻ പ്ലാനാണ് 599 രൂപയുടേത്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ദിവസവും 5 ജിബി ഡാറ്റയാണ് ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന വരിക്കാർക്ക് ബിഎസ്എൻഎൽ നൽകുന്നത്. ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരൊന്നും 5 ജിബി പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 398 രൂപ പ്ലാൻ പോലെ ബിഎസ്എൻഎല്ലിന് മാത്രം അവകാശപ്പെടാനാവുന്ന ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് ഇത്.

അൺലിമിറ്റഡ് ഡാറ്റ

സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന പരമാവധി ഡാറ്റ ദിവസവും 3 ജിബി മാത്രമാണ്. ബിഎസ്എൻഎൽ 599 രൂപ പ്ലാനിലൂടെ നൽകുന്ന ദിവസവുമുള്ള 5 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞവർക്ക് 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് നൽകുകയും ചെയ്യുന്നുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത രാത്രിയിൽ നൽകുന്ന അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ്. നിങ്ങൾ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഈ ആനുകൂല്യം തീർച്ചയായും ഇഷ്ടപ്പെടും. എല്ലാ ദിവസവും രാത്രി 12 മണി മുതൽ 5 മണി വരെ ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം നൽകുന്നു. ഇത് പൂർണ്ണമായും സൗജന്യമായി നൽകുന്ന ഡാറ്റയാണ്. രാത്രിയിൽ ഉപയോഗിക്കുന്ന ഡാറ്റ ആ ദിവസത്തെ 5ജിബി ഡാറ്റയിൽ ഉൾപ്പെടുന്നതല്ല.

84 ദിവസത്തെ വാലിഡിറ്റി

599 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൂന്ന് മാസത്തോളം അഞ്ച് ജിബി ഡാറ്റ വീതം നൽകുന്നുവെന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യം തന്നെയാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 420 ജിബി ഡാറ്റയാണ് 599 രൂപ പ്ലാൻ നൽകുന്നത്. ഉപയോക്താക്കൾക്ക് സിങിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം വലിയ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

ബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾ

Best Mobiles in India

English summary
BSNL Rs 398 prepaid plan offers unlimited data to the users. With this plan valid for 30 days, you will also get the benefit of unlimited calling.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X