സൈനികരെ അദൃശ്യരാക്കാൻ പുതിയ വസ്ത്രം കണ്ടുപിടിച്ച് ഇസ്രയേൽ കമ്പനി

|

ഇനി ഇസ്രേയൽ സൈനികർക്ക് അദൃശ്യരായിരിക്കാം. ഹാരിപോട്ടർ സിനിമയിലും മറ്റും കണ്ടിട്ടുള്ളത് പോലെ പ്രത്യേക വസ്ത്രം ഉപയോഗിച്ചാണ് ആളുകളെ വെർച്ച്യലി അദൃശ്യരാക്കുന്നത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും ഇസ്രായേൽ ആസ്ഥാനമായുള്ള സർവൈവബിലിറ്റി സാങ്കേതിക വിദ്യ കമ്പനിയായ പോളാരിസ് സൊല്യൂഷനും ചേർന്നാണ് സൈനികരെ അദൃശ്യരാക്കുന്ന പുതിയ കാമഫ്ലേജ് സാങ്കേതികവിദ്യ പുറത്തിറക്കിയിരിക്കുന്നത്.

കിറ്റ് 300

സൈനികരെ ശത്രുക്കൾ കണ്ടെത്താതിയിരിക്കാനായി ലോഹങ്ങൾ, മൈക്രോ ഫൈബറുകൾ, പോളിമറുകൾ എന്നിവ സംയോജിപ്പിക്കുന്ന തെർമൽ വിഷ്വൽ കൺസീൽമെന്റ് വസ്തുക്കളാണ് കിറ്റ് 300 എന്ന് പേരിട്ടിരിക്കുന്ന പുതിയ വസ്ത്രം നിർമ്മാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ സ്ട്രെച്ചറായി ഡബിൾ അപ്പ് ചെയ്യാൻ കഴിയുന്ന ഈ മെറ്റീരിയൽ ധരിച്ചാൽ മനുഷ്യന്റെ കണ്ണിനോ തെർമൽ ഇമേജിംഗ് ഉപകരണങ്ങൾക്കോ ധരിച്ചയാളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് പോളാരിസ് സൊല്യൂഷൻസ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

ഇന്ത്യൻ വിപണിയിലെ 2,000 രൂപയിൽ താഴെ വിലയുള്ള മികച്ച പോർട്ടബിൾ സ്പീക്കറുകൾഇന്ത്യൻ വിപണിയിലെ 2,000 രൂപയിൽ താഴെ വിലയുള്ള മികച്ച പോർട്ടബിൾ സ്പീക്കറുകൾ

സൈനികർ

സൈനികർക്ക് ഈ വസ്ത്രം ധരിക്കുകയുോ വസ്ത്രങ്ങൾ ചേർത്ത് ഒരു കൂടാരം ഉണ്ടാക്കുകയോ ചെയ്യാം. ഇത് മരുഭൂമിയിലോ പാറപ്പുറത്തോ ഉള്ള പ്രകൃതിക്ക് അനുസരിച്ച് അതുപോലെയായി മാറുന്നു. ദൂരെ നിന്ന് ബൈനോക്കുലറിലൂടെ സൈനികരെ നോക്കുന്ന ആളുകൾക്ക് അവരെ കാണാൻ കഴിയില്ല എന്ന് MoD യുടെ ഗവേഷണ വികസന യൂണിറ്റിന്റെ ഡിറ്റക്ടറുകളുടെയും ഇമേജിംഗ് ടെക്‌നോളജി ബ്രാഞ്ചിന്റെയും തലവനുമായ ഗാൽ ഹരാരി പറഞ്ഞതായി ജാനിസ്.കോം എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

500 ഗ്രാം ഭാരം
 

സൈനികർക്ക് അദൃശ്യരാവാനുള്ള ഈ ഷീറ്റിന് 500 ഗ്രാം ഭാരം വരും. കോം‌പാക്റ്റ് ബണ്ടിലിലേക്ക് മടക്കി വയ്ക്കാൻ സാധിക്കുന്ന ഷീറ്റാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) പതിയ ഷീറ്റ് പരീക്ഷിച്ചു. പരീക്ഷണത്തിന് ശേഷം ഇത് സൈന്യത്തിന്റെ ഭാഗമാക്കി ചേർത്തിട്ടുണ്ടെന്നാണ് സൂചനകൾ. പോളാരിസ് സൊല്യൂഷൻസ് സഹസ്ഥാപകൻ അസഫ് പിക്കിയോട്ടോയുടെ വ്യക്തിപരമായ അനുഭവമാണ് ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ആശയം വന്നത് എന്നാണ് റിപ്പോർട്ട്.

വീട്ടിലിരുന്ന് വർക്ക്ഔട്ട് ചെയ്യാൻ മികച്ച അഞ്ച് ഫിറ്റ്നസ് ആപ്പുകൾവീട്ടിലിരുന്ന് വർക്ക്ഔട്ട് ചെയ്യാൻ മികച്ച അഞ്ച് ഫിറ്റ്നസ് ആപ്പുകൾ

പിക്കിയോട്ടോ

2006ലെ ലെബനൻ യുദ്ധസമയത്ത് സ്പെഷ്യൽ ഐഡിഎഫ് യൂണിറ്റിൽ സേവനമനുഷ്ഠിക്കുമ്പോൾ ശത്രുക്കളുടെ തെർമൽ ഇമേജിംഗ് ഡിവൈസുകളിൽ നിന്ന് സൈനികർക്ക് ഒളിച്ചിരിക്കാൻ സാധിച്ചിട്ടില്ല. ഇത് വലിയൊരു പോരായ്മയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ചത് കൊണ്ടാണ് പിക്കിയോട്ടോ അദൃശ്യമാകാനുള്ള വസ്ത്രത്തെ കുറിച്ച് ആലോചിച്ചത് എന്ന് മീഡിയ ലൈൻ റിപ്പോർട്ട് ചെയ്തു. ശത്രുവിനേക്കാൾ നമ്മൾ എപ്പോവും മികച്ചവരായിരിക്കണമെന്നും അതിജീവനത്തിനായുള്ള കാര്യങ്ങളിൽ വലിയ പാളിച്ചകൾ ഉണ്ടാകുന്നുണ്ട് എന്നും പിക്കിയോട്ടോ മാധ്യമങ്ങളോട് പറഞ്ഞു.

സാങ്കേതികവിദ്യ

കാനഡയിലെയും അമേരിക്കയിലെയും പ്രത്യേക സേന യൂണിറ്റുകളുമായി ചേർന്നുകൊണ്ട് വടക്കേ അമേരിക്കയിലേക്ക് പുതിയ സാങ്കേതികവിദ്യ എത്തിക്കുന്നതിന് പോളാരിസ് സൊല്യൂഷൻസ് പ്രവർത്തിക്കുന്നുണ്ടെന്ന് മീഡിയ ലൈൻ റിപ്പോർട്ടിൽ പറയുന്നു. നമ്മൾ സിനിമകളിൽ മാത്രം കണ്ട അദൃശ്യമാകുന്ന വസ്ത്രം എന്ന ആശയം സൈനികർക്ക് വേണ്ടി വികസിപ്പിക്കുന്നു എന്ന വാർത്ത സാങ്കേതികവിദ്യ എത്തി നിൽക്കുന്ന പുരോഗതിയെ ആണ് ചൂണ്ടികാട്ടുന്നത്.

ലാപ്ടോപ്പ് ഉപയോഗിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട 15 കിടിലൻ പ്രൊഡക്ടുകൾലാപ്ടോപ്പ് ഉപയോഗിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട 15 കിടിലൻ പ്രൊഡക്ടുകൾ

Best Mobiles in India

English summary
The Israeli Ministry of Defense and the Israeli-based survivability technology company Polaris Solution have unveiled a new camouflage technology that makes soldiers invisible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X