കഷണ്ടിമാറ്റാൻ ഇലക്ട്രിക്ക് തൊപ്പി, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

|

സാധാരണയായി തൊപ്പി ഉപയോഗിച്ചാൽ ചൂട് കാരണം മുടികൊഴിച്ചിൽ വർദ്ധിക്കുമെന്നാണ് പറയാറ്. എന്നാൽ ഭാവിയിൽ കഷണ്ടിമാറ്റാൻ ഒരു ഇലക്ട്രിക്ക് തൊപ്പിക്ക് സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ ദീർഘ നാളത്തെ പരീക്ഷണങ്ങൾക്ക് ശേഷം കുറഞ്ഞ ചിലവിൽ തലമുടി വളർച്ച വർദ്ധിപ്പിക്കാനുള്ള ടെക്നോളജി വികസിപ്പിച്ചതായും എലികളിൽ വിജയകരമായി പരീക്ഷിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു.

 

ഇലക്ട്രിക്ക് പൾസുകൾ

ശരീരത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഊർജ്ജം സംഭരിച്ച് പ്രവർത്തിക്കുന്ന ടെക്നോളജിയാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ശരീരത്തിൽ മൃദുവായ ലോ ഫ്രീക്വൻസി ഇലക്ട്രിക്ക് പൾസുകൾ പ്രവർത്തിപ്പിച്ചാണ് ഈ ഉപകരണം തലയിലെ മുടിയുടെ ഉത്പാദനം വീണ്ടും ഉണ്ടാക്കുന്നത്. ഇത് മുടിവളരാനുള്ള ശാസ്ത്രീയമായ മാർഗ്ഗമായിരിക്കുമെന്ന് അമേരിക്കയിലെ വിസ്കോൻസിൻ- മാഡിസൺ സർവ്വകലാശാലയിലെ പ്രെഫസർ സുഡാങ് വാങ് അഭിപ്രായപ്പെട്ടു.

മുടി ഉത്പാദിപ്പിക്കുന്ന ഘടനകളെ പ്രവർത്തിപ്പിക്കാൻ

മൃദുവായ ചർമ്മത്തിൽ രോമകൂപങ്ങൾ വളരാൻ ഈ ഡിവൈസ് കാരണമാവില്ല. പകരം പ്രവർത്തനം നിന്നുപോയ മുടി ഉത്പാദിപ്പിക്കുന്ന ഘടനകളെ പ്രവർത്തിപ്പിക്കാനാണ് ഈ സാങ്കേതിക വിദ്യ സഹായിക്കുന്നത്. ഇതിലൂടെ കൊഴിഞ്ഞുപോയ മുടിയുടെ ഭാഗങ്ങളിലെ മുടി ഉത്പാദിപ്പിക്കുന്ന ഘടനകളെ വീണ്ടും പ്രവർത്തിപ്പിച്ച് അവിടങ്ങളിൽ പിന്നെയും മുടി വളർച്ച ഉണ്ടാക്കുന്നു. മുടികൊഴിച്ചിലിൻറെ ആരംഭഘട്ടങ്ങളിലായിരിക്കും ഈ ഉപകരണം മുടിവളരാൻ സഹായിക്കുന്നത്.

ബാറ്ററിയുടെ  ആവശ്യമില്ല
 

പൂർണമായും കഷണ്ടിയായി വർഷങ്ങൾ കഴിഞ്ഞാൽ ഈ സാങ്കേതിക വിദ്യയിലൂടെയുള്ള മുടിവളർച്ച സാധ്യമല്ല. നിശ്ചിത കാലത്തേക്ക് മാത്രം പ്രവർത്തന ക്ഷമമല്ലാതെ കിടക്കുന്ന മുടി വളരാനുള്ള സെല്ലുകളെ പ്രവർത്തിപ്പിക്കാനുള്ള ശേഷിമാത്രമേ ഇപ്പോൾ വികസിപ്പിച്ച ഈ സാങ്കേതിക വിദ്യയ്ക്ക് ഉള്ളു. ശാസ്ത്രജ്ഞർ വികസിപ്പിക്കുന്ന ഈ തൊപ്പി പ്രവർത്തിക്കാൻ ബാറ്ററിയുടെ സഹായമോ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ആവശ്യമില്ല.

ശരീരത്തിൻറെ ചലനങ്ങളിൽ നിന്ന് ഊർജ്ജം

ധരിക്കുന്ന ആളുടെ ശരീരത്തിൻറെ ചലനങ്ങളിൽ നിന്ന് ആവശ്യമായ ഊർജ്ജം നേടിയെടുത്താണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. ഇതിനായി ഹാറ്റിൽ ഒരു നാനോ ജനറേറ്റർ എന്ന് വിളിക്കന്ന ചെറിയ ഉപകരണങ്ങൾ ഘടിപ്പിക്കുന്നു. ഇത് ശരീരത്തിൽ നിന്നും എടുക്കുന്ന എനർജി ഉപയോഗിച്ച് തലയിലെ ചർമ്മത്തിൽ ലോ ഫ്രീക്വൻസി പൾസുകൾ ഉണ്ടാക്കുന്നു. ഈ മൃദുവായ പൾസുകൾ തലയിലെ രോമങ്ങളുണ്ടാക്കുന്ന ഘടനകളെ ഉണർത്തുന്നു.

മൃദുവായ തരംഗങ്ങൾ

തൊപ്പിയിലൂടെ ഉണ്ടാകുന്ന ഇലക്ട്രിക്ക് തരംഗങ്ങൾ മനുഷ്യ ശരീരത്തിലെ പല ഭാഗങ്ങളെയും സഹായിക്കും. തരംഗങ്ങൾ വളരെ മൃദുവായതിനാൽ ശരീരത്തെ ദോഷകരമായി ബാധിക്കുകയുമില്ല. ഈ ഹാറ്റ് ധരിച്ച് പുറത്തിറങ്ങാൻ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല കാരണം സാധാരണ ഇന്ന് യുവാക്കളും മറ്റും ഉപയോഗിക്കാറുള്ള ബേസ്ബോൾ ക്യാപിൻറെയുംമറ്റും അകത്ത് കൊള്ളാൻ പാകത്തിലാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. എന്തായാലും പരീക്ഷണങ്ങൾക്കൊടുവിൽ ഈ ഉപകരണം വിപണിയിലെത്തുമ്പോൾ പലർക്കും അതൊരു ആശ്വാസമാകുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Reversing baldness in the future may be as simple as wearing a hat, thanks to a new noninvasive, low-cost hair-growth-stimulating technology tested successfully on mice, scientists say.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X